പാനം ചെയ്യുന്ന ആൾ പാനി ആണോ ?
മദ്യം പാനം ചെയ്ത ആൾ മാത്രമേ മദ്യപാനി ആകുന്നുള്ളൂ , വേറേ എന്തു കുടിച്ചാലും ഈ 'പാനി' പ്രയോഗമില്ല എന്നതാണു രസകരം . ചായപാനി , കാപ്പിപാനി , മോരുപാനി എന്നൊന്നും പറഞ്ഞ് കേൾക്കുന്നില്ല.
മദ്യം പാനം ചെയ്യുന്ന ആളെന്ന അർത്ഥത്തിൽ പ്രിന്റഡ് , നവ മാധ്യമങ്ങൾ , ടി വി മുതലായവയിൽ മദ്യപാനി എഴുതിക്കാണുന്നു. വിക്കിയിലും മഷിത്തണ്ടിലുമൊക്കെ ഈ അർത്ഥം ശരി വച്ചിട്ടുമുണ്ട് . എന്തായാലും 'മദ്യപൻ' മലയാളിയുടെ സ്വന്തം 'മദ്യപാനി' ആയിട്ടുണ്ട് !!
പാനി എന്നാൽ കുടിയനും അതേസമയം കുടിക്കാനുള്ള വെള്ളവും ആകുന്നു, ഇന്റെറെസ്റ്റിംഗ്! ഇങ്ങനെ ഏതെങ്കിലും കുടിയൻ പ്രയോഗിച്ചതാണോ എന്നും സംശയിക്കുന്നു.പാനിയുടെ ചില അർത്ഥങ്ങൾ താഴെ കൊടുക്കുന്നു.
പാനി-കുടിക്കാനുള്ള വെള്ളം, 'കുടിയൻ'.
പാനി-കലം, മൺപാത്രം.
പാനി-നീർശർക്കര, കള്ളുകുറുക്കിയുണ്ടാക്കുന്ന വസ്തു.
പാനീയം-കുടിക്കാന്‍ യോഗ്യമായത്,വെള്ളം.
പാനികന്‍-കള്ളു വില്‍ക്കുന്നവന്‍.
ഇത് വായിച്ചിട്ട് നാളെ ..ബെവ്കോയിൽ ചെന്ന് "പാനികാ രണ്ട് ജവാൻ" എന്നൊന്നും പറഞ്ഞ് മലയാള ഭാഷയെ പരിപോഷിപ്പിക്കരുത് ..പ്ലീസ്!
#BevQ ന്റെ പശ്ചാത്തലത്തിൽ പങ്കുവെയ്ക്കുന്നു..😁