ദുബായിലെ സാധാരണ കാറുകള്‍ കൂടണയാന്‍ തുടങ്ങുന്നു...!
പാര്‍ക്കിംഗില്‍ കിടക്കുന്ന ചില കാറുകള്‍
ബാറുകളിലേക്ക് പോകാന്‍ തയ്യാറായി...!
പാര്‍ക്കിംഗ് കിട്ടാത്ത കാറുകള്‍ കറങ്ങിത്തളര്‍ന്നു...!
നഗരം സുരപാനം ചെയ്ത് മയങ്ങാന്‍ ഇനിയും സമയം ബാക്കി.!
ഓ..ഇത്രേമൊക്കെ മതി ആമുഖം.
മൊബൈല്‍ തരിപ്പിലിട്ടതുകൊണ്ട് ശബ്ദമലിനീകരണമില്ല.,
ഇതവനാ വേന്ദ്രന്‍. മാനവേന്ദ്രന്‍.
“അളിയോ..നീയെവിടാ..?”
“എന്താടാ..ഞാന്‍ വീട്ടിലുണ്ട്..”
“എന്താ പരിപാടി..?”
പരിപാടി എന്താണെന്ന് ചോദിക്കണമെങ്കില്‍
അവന്‍ ഫിറ്റായിരിക്കും, എന്നാലും ചോദിച്ചു.
“നീ ഫിറ്റാണോ..”
“ആണോന്ന്, മുക്കാല്‍ കുപ്പി കഴിഞ്ഞു..”
“ഹും നടക്കട്ട്..”
“ഒരു ചെറിയ സംഗതിയുണ്ട്..,
ഞാന്‍ കട്ട് ചെയ്തു വിളിക്കാം. വേറൊരു കോള്‍..”
ഹോ.. എന്തായിരിക്കും..?
സസ്പെന്‍സിലിട്ട് ഫോണ്‍ കട്ടു ചെയ്തുകളഞ്ഞു.
മാനവേന്ദ്രന്‍ ആള് ഒരു വാറ്റ് കന്നാസാ.
കന്നാസെന്ന് പറഞ്ഞാലും ശരിയാവുകയില്ല. ജാറയാ..ജാറ...!!
എന്തായിരിക്കും പറയാനുള്ളത്.
മൊബൈല്‍ വീണ്ടും തരിക്കുന്നു.
“ഹലോ..”
“അളിയോ..നമ്മക്ക് നാളെ ഒരു പ്രോഗ്രാമുണ്ട്.
വൈകിട്ട് ക്രൌണ്‍ പ്ലാസയിലാ. ഒരു പ്രോഡക്റ്റ് ലോഞ്ച്..!”
“എന്തോന്ന്..
പിന്നേ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ വരുമോ അതോ
പ്രോഡക്റ്റ് ലോഞ്ചിന് പോകുമോ..?, ഒന്നു പോഡോ.“
“അളിയാ..കൈവിടരുത്..
നീ ഉണ്ടങ്കിലേ എനിക്ക് പോകാന്‍ പറ്റൂ..
ഇല്ലേ രേണു വഴക്കുണ്ടാക്കും..പ്രശ്നമാകും..”
അതു ശരി എന്‍റെ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റില്‍
പിടിച്ച് കളിക്കാനാ അവന്‍റെ ശ്രമം,
മുതലെടുക്കാന്‍ അവസരം നോക്കി ഇരിക്കുവാ.
“ഉം.. ശരി..ഞാന്‍ വരാം..
എന്നാല്‍ ലോഞ്ചിനൊന്നും ഇല്ല.
എനിക്ക് ഈ വക പരിപാടികളൊന്നും മനസിനു പിടിക്കുകേല്ല.
പിന്നെ എനിക്ക് ഷേക്ക് സായ്യിദ് റോഡില്‍ പോകേണ്ട ഒരു കാര്യണ്ട്..
ആട്ടെ എത്രമണിക്ക് തീരും തന്‍റെ പ്രോഗ്രാം “
“ഏറിയാല്‍ ഒന്‍പത് മണി മാക്സിമം പത്ത്..
അതിനപ്പുറം പോകില്ല..”
“ശരി..നാളെ വിളിക്ക്..ട്ടാ”
എനിക്ക് മനസിലാകുന്നില്ല,
എന്തിനാണോ ഇത്രയും മദ്യം കഴിക്കുന്നത്.
പൂസായാല്‍ പിന്നേം ഇരുന്ന് വലിച്ച് കേറ്റും.
ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറയുന്നു
“ അളിയനറിയില്ല എനിക്ക് വല്യ ടെന്‍ഷനാ..”
“എന്തിന്‍റെ ടെന്‍ഷന്‍..?”
“ഓ..അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസിലാകുവേല..”
ഒരുപാട് പ്രോഡക്റ്റ്സിന്‍റെ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്ന
മാനവേന്ദന്‍റെ ഒരേ ഒരു കുറവ് കോളജില്‍
കൂടെപ്പഠിച്ച ടെന്‍ഷനില്ലാത്ത ഞാന്‍ ആണെന്ന് തോന്നും.!!
“ഞാന്‍ എപ്പോഴും ഫിറ്റാന്നാ രേണു പറയുന്നേ,
എന്തു ചെയ്യാം..വൈകുന്നേരം ഒന്നു ടെന്‍ഷന്‍ ഫ്രീ
ആകാന്‍ ഇതല്ലാതെ വേറേ എന്തു വഴി..”
“നീ എപ്പോഴും ഫിറ്റാന്ന് പറഞ്ഞത് തെറ്റ്, കുടിക്കുമ്പൊ മാത്രം..!!
“അതിന് കുടിക്കാതെ രേണു നിന്നെ കണ്ടിട്ടുണ്ടോ..?”
“നീയിപ്പോഴും പഴയ അളിഞ്ഞ തമാശ തന്നേടേ. സ്റ്റേഷന്‍ മാറ്റിപ്പിടീ..’
“അല്ല ഇതു ഞാന്‍ സീരിയസായിപ്പറഞ്ഞതാ..”
ഒടുക്കത്തെ കുടി കാരണം രേണു ആണ് ബുദ്ധിമുട്ടുന്നത്.
"മൂത്ത മകന് 9 വയസ് കഴിഞ്ഞു.
അവനും ഇതൊക്കെ കണ്ടാ വളരുന്നത് എന്ന ചിന്ത പോലും മാനവേന്ദ്രന് ഇല്ല..”
ഒരിക്കല്‍ രേണു, ഞാന്‍ കൂടെയിരുന്നപ്പോള്‍ അവനോട് ചോദിച്ചു.
“ നിങ്ങള്‍ കുടിച്ചിട്ട് അമ്മയുടെയോ, പെങ്ങളുടെ അടുത്ത് സംസാരിക്കുമോ..?”
“ഇല്ല.”
“പിന്നെന്താ ഭാര്യയ്ക്കും ആ ബഹുമാനം തന്നാല്‍...?
അപ്പൊ ഭാര്യയുടെ സ്ഥാനം എന്താ..?”
അയാള്‍ക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നു.
ഇത് ഒരു ലഹരിയുടെ അവസ്ഥ..!
ഇനി മറ്റൊരുലഹരി- ബിസിനസ്..!!
വണ്ടിയിലിരുന്ന് കഴിഞ്ഞകാല ബിസിനസുകളേയും, അതിന്‍റെ വീഴ്ചകളേയും കുറിച്ച് വായ്തോരാതെ സംസാരിച്ചുക്കൊണ്ടിരുന്നു. പുതിയ മാര്‍ക്കെറ്റിംഗ് സ്ട്രാറ്റജികള്‍ പങ്കുവെയ്ക്കാന്‍ വല്ലാത്ത ഒരു ആവേശം. ചുമ്മാതല്ല കണ്ട ചവര്‍ പ്രോഡക്റ്റ്സ് എല്ലാം ഇറക്കുമതി ചെയ്ത് കാശുണ്ടാക്കിയത്..
“ ഇന്നത്തെ പ്രൊഡക്റ്റ് ലോഞ്ച് വളരെ പ്രത്യേകതരം തന്നെയാണ്..,!
ഒരു പരീക്ഷണം. അത്രമാത്രം.
മതം, ജാതി ഒക്കെ ഇന്ന് നിര്‍ണ്ണായക ഘടകം തന്നെ,
എന്തു വാങ്ങുമ്പോഴും ചെയ്യുമ്പോഴും!.“
മാനവേന്ദ്രാ...എന്ന് മനസില്‍ ഞാന്‍ ഉറക്കെ വിളിച്ചു,
സ്റ്റിയറിംഗ് ഊരിയെടുത്ത് അടിക്കാനുള്ള ആഗ്രഹം അടക്കി.
ഇവന്‍ പുത്യ മതം വല്ലതും ലോഞ്ച് ചെയ്ത് കാശടിക്കാനുള്ള
ശ്രമത്തിലാണൊ എന്തോ..?
‘അളിയാ ..നീ നോക്കിക്കൊ,
മതം സെഗ്മെന്‍റ് ചെയ്താ ഈ പ്രോഡക്റ്റ്
യു എ ഇ യീല്‍ ഇറങ്ങാന്‍ പോകുന്നത്..!’
ഞാന്‍ സാകൂതം അവന്‍റെ മുഖത്ത് നോക്കി
‘അതെന്ത് പ്രോഡക്റ്റാ..മോനേ മാനൂ”
എന്‍റെ ജിജ്ഞാസയെ പുച്ഛിച്ച് തള്ളി അവന്‍ പറഞ്ഞു
“അത് സസ്പന്‍സ്”
ഞാന്‍ നിരാശതയോടെ വണ്ടിയില്‍ നിന്നും
അവനെ ക്രൌണ്‍ പ്ലാസയില്‍ ഇറക്കി.
“പ്രോഗ്രാം കഴിഞ്ഞ് ..വിളീക്ക്..ട്ടാ..
ഞാന്‍ ഇവിടെ എവിടെയെങ്കിലും കാണും..”
9 മണികഴിഞ്ഞു...
ദാ കാള്‍ വരുന്നു..
“ അളിയോ..30 മിനിറ്റിനുള്ളില്‍ ഞാന്‍ ഫ്രീയാകും...”
“കൈവിട്ട് പോയളിയാ...
വേറേ ഒരു പാര്‍ട്ടി ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് എടുത്തുകളഞ്ഞു,
സാരമില്ല നമുക്ക് വേറേ നോക്കാം..”
വണ്ടിയില്‍ കയറിയതും ഒരു മനോഹരമായ പായ്ക്കറ്റ് എന്‍റെ നേര്‍ക്ക് നീട്ടീ..
ഇതാണാ പുതിയ പ്രോഡക്റ്റ്..!!
പായ്ക്കറ്റ് തുറന്ന് കണ്ണു നിറയെ കണ്ടു..യു എ ഇ കീഴടക്കാന്‍ പോകുന്ന ആ പുതിയ പ്രോഡക്റ്റ്. ..!!
അതേ..ഇതാണ് മാര്‍ക്കെറ്റ് സെഗ്മെന്‍റേഷന്‍,
ഇതായിരിക്കണം മാര്‍ക്കെറ്റ്സെഗ്മെന്‍റേഷന്‍..!!
മാര്‍ക്കെറ്റിംങ്ങിന്‍റെ പുതിയ തലങ്ങളിലേക്ക്
ഊളിയിടാന്‍ പ്രചോദനമാകുന്ന പുത്യ പ്രോഡക്റ്റ്..!!!
മുസ്ലീം പേരുള്ളതുകൊണ്ട് മാര്‍ക്കെറ്റിംഗ് രൊമ്പ ഈസിയായിരിക്കും..!!
സര്‍വ്വലോക മുസ്ലീംങ്ങള്‍ക്കും ഏതു നേരവും
കുടിക്കാന്‍ യു കെയില് നിന്ന് ഒരു ചായപ്പൊടി.
അഹമ്മദ് റ്റീ..!!
എനിക്ക് ദാക്ഷായണി ബിസ്കറ്റ്സ് ഓര്‍മ്മവന്നു
പിന്നെ ദൈവത്തിന്റെ പേരുകളുള്ള നെയ്യ്..
ഈ അണ്ഡകടാഹത്തില്‍ അങ്ങനെ എത്രയോ
പ്രോഡക്റ്റുകള്‍ ദൈവങ്ങളും,
മതങ്ങളുമായും സെഗ്മെന്റ് ചെയ്ത് വില്‍ക്കപ്പെടുന്നു..!!
എങ്കിലും പിന്നീട് മനസിലായി...
അഹമ്മദ് റ്റീ പുലി തന്നെ..നല്ല രുചിയുള്ള ചായ..!!
____________________________________________
#റഷ്യയിലും, #ഇറാനിലും എറ്റവും കൂടുതല്‍ വില്‍ക്കുന്ന
ചായപ്പൊടി എന്ന് കമ്പനി അവകാശപ്പെടുന്നു..!!.