
എന്തായാലും അണ്ണാഹസാരെ പിന്‍വാങ്ങിയ സ്ഥിതിക്ക് ഒന്നു ശ്രമിച്ച് നോക്യാലോ എന്ന് ആലോചിച്ച് തലപുകച്ച് ..സോറി സിഗരറ്റാണ് പുകച്ചത്..!
ഒരൊറ്റ ഐഡിയ.. ( അഭിഷേക് ബച്ചന്റെ ഐഡീയ അല്ല) . ഇത് എന്റെ ഐഡീയ.
എല്ലാ അഴിമതിയുടെയും കാരണമെന്താ.. പണം..!
അപ്പോള്‍ പണം .. കറന്‍സി / നാണയം നിരോധിച്ചാല്‍ അഴിമതിക്ക് അറുതി വരുത്താന്‍ കഴിയില്ലേ? കഴിയും
ഓ.. വീണ്ടും മറ്റൊരു പ്രശ്നം
ജനങ്ങള്‍ എങ്ങനെ ക്രയവിക്രയം ചെയ്യും..?
ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.. എന്തീസി അല്ലേ..?
പച്ചക്കറി വാങ്ങാനും, പെട്ടിക്കടകളില്‍ നിന്ന് സാധനം വാങ്ങാനുമെല്ലാം ഡെബിറ്റ് കാര്‍ഡോ? സോറി ബ്രദര്‍ .. അങ്ങനെ ആയാല്‍ എന്താ കുഴപ്പം.? പെട്ടിക്കടകളില്‍ സ്വൈപ് മെഷീനുകള്‍ വെയ്ക്കരുതെന്ന് നിയമമൊന്നും ഇല്ലല്ലൊ..!
അണ്ണാ ഹസ്സാരെയ്ക്കും സംഘത്തിനും സമരങ്ങള്‍ക്കും ചെയ്യാന്‍ പറ്റാത്തത് വളരെ ഈസിയായി നടപ്പിലാക്കാം. പക്ഷേ മനസു വെയ്ക്കണം..അതിന് തക്ക ഇശ്ചാശക്തിയുള്ള രാഷ്ട്രീയക്കാരന്മാരും സാമ്പത്തികശാസ്ത്ര വിശാരദന്മാരും ഇന്ത്യയില്‍ ഉണ്ടോ?കാണുമായിരിക്കാം എന്ന് പ്രത്യാശിക്കുന്നു.
മൊത്തത്തില്‍ വിരോധാഭാസമായി തോന്നാം എങ്കിലും മുന്നോട്ട് വായിക്കൂ..
കറന്‍സി നിരോധിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍
1.കറന്‍സി നിരോധിക്കുന്നതിനാല്‍ പുതുതായി അച്ചടിക്കേണ്ടതില്ല, പേപ്പര്‍ ലാഭം, ജീവനക്കാരുടെ ശമ്പളം ലാഭം (അവരെ പുനഃരധിവസിപ്പിക്കാനുള്ള പ്ലാനുകള്‍ ഉണ്ടാക്കണം..)
2.അച്ചടിച്ച കറന്‍സി ഷിഫ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
3.കറന്‍സി അച്ചടിക്കുന്ന മെഷീനും മഷിയും നമുക്ക് വിദേശത്ത് ആര്‍ക്കെങ്കിലും വില്‍ക്കാം. അല്ലെങ്കില്‍ ഏതെങ്കിലും പ്രസുകാര്‍ക്ക്.. ഓ എന്തേലുമാകട്ട്.
4. എകോ ഫ്രെണ്ട്ലി എന്ന് വിളിച്ച് കൂവുക മാത്രമല്ല നമ്മള് എകോ ഫ്രെണ്ട്ലി ആണെന്ന് തെളിയിക്കുകയും ചെയ്യുന്നു.
കറന്‍സിക്ക് പകരം എന്ത്..?
1.ഓണലൈന് ബാങ്ക് ട്രാന്‍സ്ഫറുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്..കൂടുതല്‍ പ്രചാരം കൊടുക്കണം..
2. ആശുപത്രികള്‍ / വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ / ഡെബിറ്റ്/ ക്രെഡീറ്റ് കാര്‍ഡുകള്‍ വഴിയായിരിക്കും. മീന്‍ വാങ്ങുന്നത് വരെ..!
ഫലം
1. കൈക്കൂലി കൊടുക്കാനും വാങ്ങാനും എളുപ്പമല്ല.
2.എല്ലാം ബാങ്ക് വഴിയായതിനാല്‍ ടാക്സ് വെട്ടിക്കാന്‍ സാധിക്കില്ല
3. കള്ളനോട്ടിനെ പേടിക്കണ്ട..!!
4. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍/ കൊള്ളസംഘങ്ങള്‍/ അഴിമതിക്കാരായ ഗവഃ ജീവനക്കാര്‍ & മന്ത്രിമാര്‍/ സ്വാമിമാര്‍ മുതല്‍ എല്ലാവര്ക്കും ഇത്തരം ബാങ്ക് ഇടപാടുകള്‍ പാരയാകും.
ഇത്തരം ഒരു സംവിധാനം നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടിനെപ്പറ്റി ചിന്തിച്ച് അവഗണിച്ചാല്‍ നാം നമ്മുടെ ഇന്ത്യയെ എന്നന്നേയ്ക്കുമായി അഴിമതിയുടെ ചെളിക്കുണ്ടില്‍ നിന്ന് കരകയറാന്‍ മനഃപൂര്‍വ്വം സമ്മതിക്കുന്നില്ല എന്ന് വേണം കരുതാന്‍. നിലവിലുള്ള ബാങ്കിംഗ് സംവിധാനങ്ങള്‍ ഒന്നുകൂടെ വിപുലപ്പെടുത്തുകയെ വേണ്ടൂ..!
ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ലോക്സഭ ബില്‍ പാസ്സാക്കിയെങ്കിലും ഇതുവരെ രാജ്യസഭയില്‍ എത്തിയിട്ടില്ല. മാത്രമല്ല, ബുധനാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. സര്‍ക്കാരിന് താല്പര്യമില്ല എന്നു കരുതിക്കോളാന്‍ അണ്ണാ ഹസാരെയും പറയുന്നു. ലോക്പാല്‍ ബില്ല് പാസാക്കിയാല്‍ അഴിമതി തടയാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് മുകളില്‍ പറഞ്ഞ കാല്‍വെയ്പ്പ് ഇന്ത്യക്ക് പുരോഗമനമുണ്ടാക്കട്ടെ. ആമേനാമേന്‍ !!