
പേരില്‍ ഒരക്ഷരത്തിന്‍റെ വ്യത്യാസമേ ഉള്ളൂവെങ്കിലും ഒസാമയെ കൊന്നത് തന്‍റെ ഭരണകാലത്താണെന്ന് തങ്ക ലിപികളില്‍ എഴുതി വെയ്ക്കാന്‍ ഒബാമയ്ക്ക് ഈ ഒരു “അരും കൊല“ മതി. കൊന്നു എന്നു മാത്രമല്ല ഇസ്ലാമികാചാരപ്രകാരം കടലില്‍ സംസ്കരിച്ച് ഇസ്ലാമിന്‍റെ ചടങ്ങുകള്‍ പാലിച്ച് ബഹുമാനിക്കാനും അമേരിക്കന്‍ സേന മറന്നില്ല. അതാണ് അമേരിക്ക...! ദേ ആര്‍ എക്സ്ട്രാ ഡീസന്‍റ്...യു നോ.
എന്നാല്‍ ആയിരത്തിനടുത്ത് എണ്ണത്തില്‍ അമേരിക്കയിലെയും, യൂറോപ്യന്‍ ഇന്റ്റെലിജെന്‍സിലും ജോലി ചെയ്യുന്ന കുടുംബാംഗ ബലമൊക്കെ ലാദന് പുല്ലാണ് ..പുല്ല്. വേണ്ടി വന്നാന്‍ ഇനിയും ഒരങ്കത്തിനു കൂടി ബാല്യമുണ്ട് എന്ന് ഒസാമയുടെ പാര്‍ട്ടി ഒബാമയെ വിരട്ടിയതും , എപ്പോഴും അലെര്ട്ടായിരിക്കാന്‍ ലോകജനതയോടും, വിശിഷ്യ അമേരിക്കക്കാരോടും ഒപ്പം മിഷീലിനോടും പുള്ളിക്കാരന്‍ ആഹ്വാനിച്ചു കളഞ്ഞു..!!
ഒസാമ ചത്ത സന്തോഷത്തിലും അതിന്‍റെ ആഘോഷത്തില്‍ ആലസ്യത്തിലാണ്ട മെഷീലിനെ മാറ്റിക്കിടത്തി കൈഫോണില്‍ ഒബാമ കുത്തി വിളിച്ചു..!
ആത്മഗതം:-യെവള്‍ക്കെന്തെരരണോ യെന്തോ ഒരു വെളര്‍ച്ച..? പത്രക്കാര് പറയുന്നതുപോലെയെങ്ങാനും വയറ്റിലുണ്ടോ അവോ?
അളിയോ..എവിടെ? വിവരം ഒന്നും ഇല്ലല്ലോ..?
“അളിയന്‍ അല്ല, കോണ്ടലീസയാ..”“
“പെങ്ങളെ നീയാണാ ഇപ്പോഴും ഫോണ്‍ എടുക്കുന്നേ..ഒന്നു കൊട്”
“വെയിറ്റ്..ട്ടാ...”
“അളിയോ..ബുഷ് അളിയോ..”
“ഞാന്‍ ചൂണ്ടയിടുവാ അളിയാ..എന്താ വിശേഷം..” അങ്ങേത്തലക്കല്‍ ബുഷിന്‍റെ ഘനഗംഭീരശംബ്ദം. ചൂണ്ടയിടുകയാണെന്ന് തെളിയിച്ചുകൊണ്ട് വെള്ളത്തിന്‍റെ ശബ്ദം കേള്‍പ്പിക്കാന്‍ ബുഷളിയന്‍ ചുമ്മാ ഒന്ന് ഫ്ലഷ് ചെയ്തു കൊടുത്തു..!! ഉം.
ഒസാമയെ ഞാന്‍ പിടിച്ചളിയാ...എന്നിട്ട് തല്ലിക്കൊന്ന് കടാലില്‍ തള്ളി..പിന്നല്ല.
“ഉം , കണ്ടു കണ്ടു..തൂക്കിക്കൊല്ലണമായിരുന്നു..!!”
ഒബാമ ഫോണ്‍ കട്ട് ചെയ്തു..!
ഓ..ഒരു വല്യ തൂക്കിക്കൊല്ലുകാരന്‍..ആയുസുമൊത്തോം പറഞ്ഞു നടക്കാന്‍ ഒരു സദ്ദാം..എന്തായാലും സദ്ദാമിനെക്കാള്‍ ഭീകരവാദത്തില്‍ ഒരു പടി മുന്നിലാ ഒസാമ. അളിയന്‍ സദ്ദാമിനെ കൊന്നെങ്കില്‍ ഞാനും ഒട്ടും മോശമല്ല അളിയാ..!!
************************************************************
ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..
ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..
ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..
“ ഹെലൊ”
“ എന്തെരെടെ അപ്പീ ഫോണ്‍ എടുക്കാത്തത്..”
“ആരെടെ..ഇത്..?”
“എടാ..ഇത് ഡേവിച്ചായനാ യു കെന്ന്...! ബെഞ്ചമിന്‍ അണ്ണനും ഇവിടെയുണ്ട്..ഒളിച്ച് വന്നതാ സ്മോളടിക്കാന്‍..”
“ഇച്ചായാ ഇവിടെ വല്യ പ്രശ്നമാ....ലവനെ തട്ടിയതിന്‍റെ പ്രതിക്ഷേധ റാലി നടക്ക്വ്വാ..”
“നീയൊരു കാര്യം ചെയ്യ്.. കടപൂട്ടി..വേഗം സ്ഥലം വിട്ടോ..
ഞാന്‍ ഇനി കൈഫോണീല്‍ വിളിക്കാം എന്നിട്ട് തുറന്നാമതി..പുറത്ത് ഒരുബോര്‍ഡ് തൂക്കിയേരെ..“
“യുകെ എമ്പസി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കുന്നതല്ല.“പിന്നെ മറ്റൊരു കാര്യം ഗിലാനിയോ, സര്‍ദാരിയോ ഒക്കെ വിളിച്ചാല്‍ എന്നെ വിളിക്കാന്‍ പറ..ഒകെ..
“ഓകെ..!”
*****************************************************
ടിങ്ങ്..ടാങ്ങ്..ടിങ്ങ് ടാങ്ങ്..
ഒബാമ കാളിങ്ങ് ബെല്ലില്‍ അമര്‍ത്തിപ്പിടിച്ചു.
കതക് തുറന്നതും ഒബാമ ചാടി അകത്ത് കയറി.
“ഇരിപ്പുറക്കുന്നീല്ല അളിയാ....”
“ഒകെഡാ..നീ വാ...ഒന്ന് ചൂടു പിടിപ്പിക്കാം.”
അകത്ത് കയറിയതും ഒബാമയുടെ കണ്ണു തള്ളി. കോണ്ടലീസ ദാ ഒസാമയ്ക്ക് 90 ഒഴിക്കുന്നു...പിന്നെ ചിരിക്കുന്നു.
അപ്പൊ ലവന്മാര് കൊന്ന് കടാലില്‍ തള്ളിയത് ആരെ..?
സ്തബ്ദനായി നിന്ന ഒബാമയെ ബുഷ് തോളില്‍ തട്ടി ആശ്വസിപ്പിച്ചു..
“ നീ പേടിക്കെണ്ടടാ ഉവ്വേ നുമ്മ കോസമെറ്റിക് സര്‍ജറി ചെയ്ത് പാകിസ്ഥാനില്‍ വിട്ട ഒരു പഹയനെയാ ലവന്മാര് തട്ടിയത്..”
“എന്നാലും ഒരു കടും കൈ ആയിപ്പോയി ബുഷ് അളിയാ..‘
ഒബാമ...താടിക്ക് കൈകൊടുത്തു കുത്തീര്‍ന്നു.
‘വളരെ നന്നായി അണ്ണന്മാരെ..അതുകൊണ്ട് എനിക്കൊരൂ ഗുണം ഉണ്ടായി..”
‘’എന്തൂ ഗുണം കോണ്ടൂ..”
കോണ്ടലീസാ അര്‍ദ്ധനിമീലിതമായ മിഴികള്‍ ഇളക്കി ഉത്സാഹവതിയായി..പറഞ്ഞു
1575 ഡോളര്‍ ആയിരുന്ന സ്വര്‍ണ്ണം 40 ഡോളര്‍ ഒറ്റയടിക്ക് കുറഞ്ഞില്ലേ...കളിച്ച കാര്യമോ?
നാല്‍വരും നാല് 90 വീതം അടിച്ച് ആനന്ദ നൃത്തം ചെയ്തു...
******************
അപ്പോഴും ഇങ്ങ് കൊച്ചു കേരളത്തില്‍ പലവീടുകളിലൂം വാര്‍ത്തകള്‍ മുഴങ്ങി.
പാകിസ്ഥാനിലെ അബൊട്ടാബാദില്‍ ബീന്‍ ലാദന്‍ വധിക്കപ്പെട്ടു.
നമുക്ക് പ്രമുഖരുടെ അഭിപ്രായങ്ങളിലേക്ക് കടക്കാം. ഇപ്പൊള്‍ നമ്മുടെ റിപ്പോര്‍ട്ടര്‍ ശ്രീ. ബിജുക്കുട്ടന്‍ ലൈനില്‍ ഉണ്ട്.
ശ്രീ. ബിജുക്കുട്ടന്‍ എങ്ങനെയാണ്..ബിന്‍ലാദന്‍ വധിക്കപ്പെട്ടത്..?
“രാവിലെ ചായക്ക് ശേഷം ലാദന്‍ കക്കൂസില്‍ പോകാന്‍ ബീഡി തപ്പി , ബീഡീ തീര്‍ന്നുപോയതുകൊണ്ട് അതു വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഈ ദുര്യോഗമുണ്ടായത്. കൂട്ടുകാര്‍ പലരും വിലക്കിയെങ്കിലും ലാദന്‍ അനുസരിക്കുകയുണ്ടായില്ല..ശ്രീ സുരേഷ്..
ബിജുക്കുട്ടാ..കേള്‍ക്കാമോ.. തീര്‍ന്നുപോയ ബീഡിക്ക് പകരം സംവിധാനം ഒന്നുമില്ലായിരുന്നു എന്നാണോ വിശ്വസിക്കേണ്ടത്..?
സുരേഷ് കേള്‍ക്കാം ...പകരം സവിധാനം ഉണ്ടായിരുന്നു..എന്നാല്‍ കട്ടന്‍ ബീഡി തെറുക്കാന്‍ ചുക്കാ ഉണക്കാനിട്ടിരിക്കുകയായിരുന്നുവെന്നും, തെറുപ്പുകാരന്‍ ഇലവെട്ടിത്തുടങ്ങിയതേ ഉള്ളൂ എന്ന വിവരവും ബിലാദന്‍റെ ബീഡീ സ്പെഷ്യലിസ്റ്റ് സവാഹിരി നമ്മോട് പങ്കുവച്ചു.."
വേറെ എന്തൊക്കെയാണ് ബിജൂ ?
“സവാഹിരി മനഃപൂവ്വം ബീഡി മാറ്റിപ്പിച്ചതാണെന്ന് സംശയം പലരും ഉന്നയിച്ചിട്ടുമുണ്ട്..ഇതു മറ്റു കാര്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നു. നന്ദി സുരേഷ്..!“
ഒസാമയുടെ വധത്തില്‍ പ്രതികരിച്ചതിന് നന്ദി.. നന്ദി ശ്രീ.തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ. എം ഐ ഷാനവാസ്, ശ്രീ ശശി തരൂര്‍, ശ്രീ. ടിന്‍റു മോന്‍, വാര്‍ത്തയില്‍ പങ്കെടുത്തതിനും പ്രതികരിച്ചതിനും നന്ദി. ഇനി മറ്റൊരു പീഢന വാര്‍ത്തയിലേക്ക്....ഇടവേളയ്ക്ക് ശേഷം.