25 ഡിസംബർ 2011

മായാസ് കോയാസ് സുപ്രീം ശരണമന്ത്രം..!!

ശബരിമല മകരജ്യോതി ഇങ്ങ് അടുക്കാറായി..! ഇത്തവണത്തെ മണ്ഡല ഉത്സവകാലം വലിയ പരിക്കുകളില്ലാതെ കടന്നു പോകണമെന്ന് ദേവസ്വം ബോര്‍ഡിനൊപ്പം ഭക്തരും പ്രാര്‍ത്ഥിക്കുന്നു... പ്രാര്‍ത്ഥിക്കുമ്പോള്‍ കത്തിക്കുന്നത് മായാസ് കോയാസ് സുപ്രീം ചന്ദനത്തിരികള്‍.. ഫ്രം കര്‍ണ്ണാടക , വല്ല തമിഴനുമായിരുന്നേല്‍ നുമ്മ പ്രതികരിച്ചേനെ...!

ഇന്നത്തെ വാര്‍ത്തയില്‍ കോളടിച്ചത് ദേവസ്വം ബോര്‍ഡാണ്..

ദേവസ്വംബോര്‍ഡിന് ഒരു രൂപപോലും ചെലവില്ലാതെ ഉയരുന്ന സന്നിധാനത്തെ 18,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഈ ബൃഹദ് വിരിപ്പുരയ്ക്ക് ഒന്നരക്കോടി രൂപയാണ് ചെലവ് , ഇത് ചെന്നൈയിലെ ബാലാജി ഡിസ്റ്റിലറീസാണ് നിര്‍മിച്ചുനല്‍കുന്നത്.ഭക്തര്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന, 2000 പേര്‍ക്ക് ഒരേസമയം കിടന്നുറങ്ങാവുന്ന തരത്തിലുള്ള രീതിയിലാണ് നിര്‍മാണം.അലുമിനിയം ഷീറ്റുകള്‍ ഇട്ട മേല്‍ക്കൂര തറയില്‍നിന്ന് 40 അടി ഉയരത്തിലാണ്. അതുകൊണ്ടുതന്നെ ചൂട് തുലോം കുറവാണ്. നല്ല കാറ്റും വെളിച്ചവും ഉണ്ട്. വായുസഞ്ചാരത്തിന് നാലുവശത്തും സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 120 പ്ലഗ്‌പോയിന്റുകള്‍ മൊബൈല്‍ഫോണ്‍ ചാര്‍ജിങ്ങിനായി ക്രമീകരിച്ചിട്ടുണ്ട്. ഇതും സൗജന്യമാണ്.ശരണം വിളിയേക്കാള്‍ ശബ്ദം മൊബൈല്‍ റിംഗ് ടോണുകള്‍ക്കാണെന്നുള്ളത് മറ്റൊരു നഗ്ന സത്യം. വിരിപ്പുരയോടുചേര്‍ന്ന് 60 ശൗചാലയങ്ങളും പൂര്‍ത്തിയായിവരുന്നു. തൂറാനുള്ള സൌകര്യം ചെയ്തു കൊടുത്തില്ലേല്‍ എല്ലാക്കൊല്ലവും ചെയ്യുന്നതുപോലെ സ്വാമിമാര്‍ തൂറിത്തോല്പിക്കും. ഹാ എന്താ പറയുക...തമിഴ് വക ആണെങ്കിലും സന്മനസുള്ളവര്‍ക്ക് സമാധാനം.

പമ്പയില്‍ മുങ്ങാന്‍ ( ആ വെള്ളത്തില്‍ മുങ്ങുന്നവരെ സമ്മയിക്കണം ദേവസ്വം ബോര്‍ഡേ..!!) ഇറങ്ങുന്ന സ്വാമിമാരുടെ പണവും, മറ്റ് കിട്പിടി സാധനങ്ങളും അടിച്ച് മാറ്റുന്ന ഒരു സംഘത്തെ ക്യാമറ പിടിച്ച് പോലീസിനെ ഏല്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് ക്രമസമാധാനം എല്ലാം ഭദ്രം തന്നെ. ആണ്‍ വേഷം കെട്ടിയെത്തിയെ ചില പെണ്ണുങ്ങളും , സന്നിധാനത്ത് അടിക്കുന്നതേങ്ങയും, പുറത്ത് നടുന്ന തെങ്ങിന്‍ തയ്യും അടിച്ച് മാറ്റി വില്‍ക്കുന്ന സംഘങ്ങളെയും പിടിച്ചത് പോലീസിന്‍റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു...!!

സ്ത്രീകളെ ശബരിമലയില്‍ കയറ്റാത്ത ഇരട്ടത്താപ്പിനെതിരെ അങ്ങിങ്ങായി ചില ഫെമിസ്റ്റുകളും അവരുടെ പൂവാലന്മാരും ശബ്ദമുയര്‍ത്തിയെങ്കിലും എല്ലാ കൊല്ലത്തേപ്പോലെ ഇതും എരുമേലിവരെ എത്തി തിരിച്ചുപോയി എന്ന് പറഞ്ഞാല്‍ മതീല്ലോ..!!

മകരജ്യോതി തട്ടിപ്പിനെതിരെ യുക്തിവാദികള്‍ പതിവു പോലെ ഇറങ്ങിയതും, പമ്പയിലെ അനധികൃത കുപ്പിവെള്ളം വില്പന (?), മാലിന്യ പ്രശ്നങ്ങളും, പൂങ്കാവനത്തിനുള്ളില്‍ കുരങ്ങന്മാരെപ്പോലെ ( നല്ല ബെസ്റ്റ് സ്ഥലം..ഉം) സൈനികരും, വനത്തിലേക്ക് കക്കൂസ്മാലിന്യം തള്ളുന്നത് (ഇതു വരെ തള്ളിയത് നുമ്മ വിട്ടു)നിര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസ്താവിച്ചതും ഒക്കെ ഭക്തരരുടെ മനസിന് കുളിര്‍മ്മയോടൊപ്പം, കിരുകിരുപ്പും സമ്മാനിക്കുന്നവ തന്നെ.! ഇത്രയും മാലിന്യപ്രശ്നങ്ങളും ഇതിനെച്ചൊല്ലിയുള്ള ആക്ഷേപങ്ങളും അവഹേളനങ്ങളും ഉണ്ടായിട്ടും , ഇതൊന്നു പരിഹരിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന പിന്തിരിപ്പന്‍ നയം മാതൃകാപരം തന്നെ. തുടരുക ദേവസ്വം ബോര്‍ഡേ. ഈ കിട്ടുന്ന കോടിക്കണക്കിന് ഉറുപ്പ്യ ഒക്കെ ഭഭ്രമല്ലേ..? ചോദിക്കേണ്ട കാര്യമുണ്ടോ ? ആയിരിക്കും..!! നന്ദി നമോവാകം..

ശ്രീകോവിലിനുള്ളില്‍ തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ കടന്നത് ദേവസ്വം ബോര്‍ഡിനും, വെള്ളാപ്പള്ളി നടേശനും ഒക്കെ പ്രസ്താവന നടത്താന്‍ ഇടയാക്കിയെങ്കിലും,2012 ജാനുവരി 4 വരെ നിലവില്‍ ഉള്ള പരികര്‍മ്മികള്‍ മതിയെന്ന് കോടതി പ്രസ്താവിച്ച് സംഭവം ഒതുക്കി. നന്ദി കോടതീ നന്ദി.. ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ കേരളം കത്തിയേനെ..!

ഇതിനിടക്ക് തമിഴ് സ്വാമിമാരെ കേരളത്തില്‍ ആക്രമിച്ചു എന്ന് വാര്‍ത്ത നല്‍കി തമിഴ് ചാനലുകള്‍ മുല്ലപ്പെരിയാര്‍ വിഷയം വര്‍ഗ്ഗീയമാക്കാന്‍ ശ്രമം നടത്തിയതും അഭിനന്ദനാര്‍ഹം തന്നെ..!! അതുകൊണ്ടായിരികും ഇതിന് പ്രതികാരമായി തമിഴ് നാട്ടില്‍ തന്നെ ഒരു ശബരിമല പണിയണം എന്ന ആവശ്യം ഉയര്‍ന്നത്. ജയലളിത ഈ ആവശ്യം നിറവേറ്റുമോ? അയ്യപ്പനെക്കാണാന്‍ തമിഴ് നാട്ടിലേക്ക് പോകേണ്ടി വരുമോ..അതോ പത്തനംതിട്ട ജില്ല കൂടെ തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് മന്മോഹന്‍ ജിയോട് ഇന്നലെ പുരട്ചി തലൈവി ആവശ്യപ്പെട്ടുകാണുമോ? സ്വാമിയേ ശരണമയ്യപ്പാ...!













19 അഭിപ്രായങ്ങൾ:

  1. മുല്ലപെരിയാര്‍ വിഷയം ഈ മണ്ടലകാലത്തില്‍ ഉയര്തികൊണ്ടുവന്നതു തന്നെ തമിഴര്‍കിട്ടു നാല് പെടകൊടുക്കണം എന്നുള്ള നമ്മളുടെ ദീര്ഗ്ഗകാല ആവശ്യത്തിനു വേണ്ടിയായിരുന്നോ എന്ന് നാം സംശയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഇത്ര വിശദമായി ഇതൊക്കെ പറയാൻ ഇങ്ങാളാണോ കോയ ആൺ വേഷം അവിടെയൊക്കെ പൊയത്..?

    മറുപടിഇല്ലാതാക്കൂ
  3. നന്ദി മജീദ് ഭായ്
    നന്ദി മുരളി അണ്ണാ..!

    ഹ്ഹ്ഹ്ഹ്..മുരളിയണ്ണാ...! നുമ്മളും പത്രം ഒക്കെ വായിക്കും..ന്യൂസ് കേള്‍ക്കും .. സത്യം സത്യം സത്യം..!
    സ്ത്രീകളെ ശബരിമലയില്‍ കടത്തി വിടാത്തതു കൊണ്ടല്ലേ അവര്‍ക്ക് വേഷം കെട്ടേണ്ടി വന്നത്..!!

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് ആക്ഷേപേ ഹാസ്യം..ഇങ്ങനെ പോയാല്‍ തമിഴന്മാര്‍ പത്തനം തിട്ടയും കൂടി ചോദിച്ചേക്കും..

    മറുപടിഇല്ലാതാക്കൂ
  5. ജയലളിത ഈ ആവശ്യം നിറവേറ്റുമോ?
    മായാസ് കോയാസ് സുപ്രീം ശരണമന്ത്രം..!! ishtaayeee....... bhesh........

    മറുപടിഇല്ലാതാക്കൂ
  6. ഇനി അപ്പോള്‍ ശബരിമാല യാത്രക്ക് തമിഴ്‌ നാട്ടിലേക്ക്‌ കുതിക്കേണ്ടി വരുമോ? പോസ്റ്റ്‌ നന്നാക്കിയിട്ടുണ്ട്.

    പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. നര്‍മ്മത്തില്‍ ചാലിച്ച ശരിമല വിശേഷം കലക്കി
    ചിലതൊന്നും നമ്മള്‍ വിചാരിച്ചാല്‍ മാറുകേല
    അത് കാലം മാറ്റിക്കോളും

    മറുപടിഇല്ലാതാക്കൂ
  8. നന്ദി ഷാനവാസ് ഇക്കാ..
    ചോയിക്കുന്നവര്‍ക്ക് എന്തും ചോദിക്കാം..ല്ലേ..!! പണ്ട് ഒരുത്തന്‍ മനക്കലെ ആനയെ ചോദിച്ചതു പോലെ..

    നന്ദി നവീന്‍ ജോണ്‍
    ജയലളിത വേണേല്‍ ശബരിമല പുതുതായി പണിതുകളയും..!

    റാംജി ഇക്കാ നന്ദി..
    വരുമാനത്തിലും തമിഴന്മാര്‍ക്ക് നോട്ടം ഉണ്ട്..

    നന്ദി റഷീദ് അണ്ണാ...
    വായനയ്ക്കും അഭിപ്രായത്തിനും

    മറുപടിഇല്ലാതാക്കൂ
  9. ലക്ഷ്മി സൂചിപ്പിച്ച ആവശ്യങ്ങളെല്ലാം തന്നെ ആയിരിക്കും അല്ലേ ഇന്ന് നമ്മുടെ പ്രധാനമന്ത്രി, തലൈവിക്ക് ഉറപ്പ് കൊടുത്തത്... ആയിക്കൂടായ്കയില്ല... മൊത്തം കേരളം തന്നെ അങ്ങ് എടുത്തോട്ടെ... നല്ല റോഡെങ്കിലും ലഭിച്ചേനെ കേരളീയർക്ക്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വിനുവേട്ടാ..മുല്ലപ്പെരിയാറ് ഇന്നും ഒരു തീരുമാനവും ആയിട്ടില്ല.

      ഇല്ലാതാക്കൂ
  10. നല്ല ഹാസ്യം .. കലക്കിട്ടോ !

    മറുപടിഇല്ലാതാക്കൂ
  11. എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും വിവാദം. രാഹുല്‍ ഈശ്വര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രാഹുല്‍ ഈശ്വര്‍ ദുസ്വാതന്ത്ര്യം കാട്ടുന്നുണ്ട്...നന്ദി


      കേരള കൌമുദിയിലെ നോവലിന് ആശംസകള്‍..

      ഇല്ലാതാക്കൂ
  12. പത്തനംതിട്ട തമിഴ്നാടിനു കൊടുക്കാനോ ..?? ഏയ്‌ .. അതിന്റെ ആവശ്യം ഒന്നും ഇല്ല.. തലൈവി ഇപ്പൊ ചിന്തിക്കുന്നത് ഇന്ത്യ മൊത്തത്തില്‍ അങ്ങോട്ട്‌ തമ്ഴ്നാട്ടില്‍ ചേര്‍ത്താലോ എന്നാണു.. എന്തായാലും അന്നാചിമാരുടെ 'ഗോഡ്മദര്‍' പറയുന്ന്ന പോലീയെ ഇവിടെ വല്ലതും നടക്കൂ കേട്ടാ...
    മനുലോകം കാണാന്‍ ക്ലിക്കൂ.

    മറുപടിഇല്ലാതാക്കൂ
  13. ശബരിമല ക്ഷേത്രത്തിലെ സമ്പത്തില്‍ ആണ് പൂജാരി വര്‍ഗ്ഗത്തിന്റെ കണ്ണ്. തന്ത്രിമാര്‍ അവരുടെ പെരകുട്ടികളെയോ കുട്ടികളെയോ ഒക്കെ ശബരിമല ക്ഷേത്രത്തില്‍ പരികര്‍മിയാക്കി കൂടെ കൂട്ടി, പിന്നീട് തന്ത്രി യാക്കി കൊണ്ട് വരാല്ലോ എന്നുള്ള ഒരു മോഹം. ദേവസ്വം തന്ത്രിമാരെ നറുക്കിട്ട് തെരഞ്ഞെടുക്കുന്ന രീതിയാണിപ്പോള്‍ ഉള്ളത്. ഇങ്ങിനെ പോയാല്‍, ശബരിമലയിലെ തെരഞ്ഞെടുപ്പു, ചുരുക്കം ചില തന്ത്രി കുടുംബങ്ങളില്‍ നിന്ന് മാത്രമായി ചുരുങ്ങും. പിന്നെ രാഹുല്‍ ഈശ്വര്‍ എന്നവന്റെ പുറകെ ഹൈന്ദവ കേരളം എന്ന പേരില്‍ സംഘപരിവാരം കൂടിയത് അയാള്‍ ആര്‍ എസ എസ കാരന്‍ ആയതിനാല്‍ മാത്രമാണ്. രാഹുല്‍ ഈശ്വറിനെ ശബരി മല തന്ത്രി ആക്കിയാല്‍ തെക്കേ ഇന്ത്യന്‍ ഹിന്ദു സമൂഹത്തെ ആര്‍ എസ് എസിന്റെ കാല്‍ വരയില്‍ നിര്തതമെന്നാണ് അവരുടെ കണക്കു കൂട്ടല്‍. ദേശീയ ചാനലുകളില്‍ ശബരി മല അമ്പലത്തിന്റെ വക്താവ് എന്ന് സ്വയം പറഞ്ഞാണ് ഇയാള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഇത്തരം വ്യാജ പ്രചരണം നടത്തുന്നതിനെതിരെ ദേവസ്വം ഭരണാധികാരികള്‍ രാഹുല്‍ ഈശ്വരിനെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതുണ്ട്‌. ശബരിമലയിലെ ഭീകരാക്രമണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രാഹുല്‍ ഈശ്വറിനെപ്പൊലെ ഇടിച്ച് നീല്‍ക്കുന്നവരുടെതാണ് ഈ ലോകം ....നന്ദി

      ഇല്ലാതാക്കൂ
  14. പുപ്പുലീ, ഇത് കാണാൻ വൈകി... നല്ല ഹാസ്യം..

    ഇപ്പോ എഴുത്ത് നിർത്തിയോ ? കാണാനില്ലാ ?

    മറുപടിഇല്ലാതാക്കൂ

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *