12 ഏപ്രിൽ 2010
കേരള ഗവ: വായിച്ചറിയുവാന്‍..!
കേരളാ സര്‍ക്കാര്‍ സമക്ഷം കേരളത്തിലെ ഒരു ഇന്ത്യന്‍ സിറ്റിസന്‍ എന്ന നിലയില്‍ ഞാന്‍ സമര്‍പ്പിക്കുന്ന ചില സംഗതികള്‍, ദയവുണ്ടായി വായിച്ച് യുക്തിസഹമായി തീരുമാനിക്കുക.
സാധരണക്കാരുടെ ജീവിതത്തെ ദൂരവ്യാപകമായി ബാധിക്കുന്ന രണ്ട് വിഭാഗങ്ങളുടെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത ചില വസ്തുതകള്‍ ....!
അദ്ധ്യാപനം
കേരളത്തിലെ ഗവവണ്മെന്‍റ്, പ്രൈവറ്റ് സ്കൂള്‍/ കോളജ്കളിലെ , ഗവണ്മെന്‍റ് ശമ്പളം കൈപ്പറ്റുന്ന അധ്യാപകര്‍ ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ എങ്ങനെയാണെന്നും, അവരുടെ ഗുണനിലവാരം പരിശോധിക്കുന്നവര്‍ എങ്ങനെയാണെന്നും ഞാന്‍ ചിന്തിച്ചു നോക്കി. ഒന്നും മനസ്സിലായില്ല. അതിനൊക്കെ വ്യവസ്ഥകളും മറ്റും ഉണ്ടെന്നറിയാം.എ ഇ ഒ, ഡി എ ഒ തുടങ്ങിയവര്‍ ഇന്‍സ്പെക്ഷന് വരുമ്പോള്‍ എന്താണ് പരിശോധിക്കുന്നത് എന്നും , റിപ്പോര്‍ട്ടില്‍ എന്ത് എഴുതുന്നു എന്ന് പരിശോധിക്കാന്‍ ആരെങ്കിലുമുണ്ടോ..? ഉണ്ടായിരിക്കാം..എന്നാല്‍ പരിശോധിക്കുന്നുണ്ടോ..? സംശയമാണ്. കോളജുകളിലെ ഇന്‍സ്പെക്ഷനും ഇതുപോലൊക്കെ തന്നെ.യു ജി സിക്കാര് വന്ന് ഫുഡ് അടിച്ചിട്ട്പോകും..അത്രതന്നെ..! അദ്ധ്യാപകരില്‍ ഭൂരി ഭാഗവും പ്രൈവറ്റ് ട്യൂഷന്‍ നടത്തി സ്വന്തം സ്കൂളിലെ/ കോളജിലെ കുട്ടികളില്‍ നിന്ന് പണം പിടുങ്ങുന്നത് ഇന്നും അവസാനിച്ചിട്ടില്ലാ.
പുതു തലമുറയെ വാര്‍ത്തെടുക്കേണ്ട ഇത്തരം അവസരങ്ങളില്‍ ജോലിചെയ്യുന്നവര്‍ എന്തു മാത്രം കാര്യങ്ങള്‍ പുതുതായി പഠിക്കുന്നു, ജോലിയില്‍ എത്ര കൃത്യത പുലര്‍ത്തുന്നു എന്നുള്ളത് സംശയമാണ്. ആയതിനാല്‍ അധ്യാപകര്‍ക്ക് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഒരു പൊതുപരീക്ഷ നടത്തി ജയിക്കാത്തവരെ പിരിച്ചുവിടാനും , പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതേ പരീക്ഷകളില്‍ അവസരം കൊടുത്ത് കൂടുതല്‍ മാര്‍ക്ക്/ ഗുണനിലവാരമുള്ളവരെ നിയമിക്കുന്നതും വരും തലമുറക്ക് ഗുണം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. കൂടുതല്‍ അവധിയെടുക്കുന്നവരേയും, ഒപ്പിട്ട ശേഷം സ്വന്തം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരേയും മറ്റും ഒഴിവാക്കുവാനും ഇതു മൂലം കഴിയും. ഇങ്ങനെ ഒരു ഗുണനിലവാര പരീക്ഷ കൊണ്ട് പെര്‍ഫോമന്‍സില്ലാത്താത്ത അദ്ധ്യാപകാരെ ഒഴിവാക്കനും പെന്‍ഷന്‍ , ഇന്‍ക്രിമെന്‍റുകള്‍ എന്നീ അധിക ബാധ്യതയില്‍ നിന്ന് ഗവണ്മെന്‍റിന് ഒഴിവാകാനും സാധിക്കും. ഇതു വഴി പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലും, അലസരായവര്‍ക്ക് തൊഴില്‍ നഷ്ടവും ഉറപ്പ് വരുത്തണം. ജോലികിട്ടിയാല്‍ അടുത്ത മുപ്പത് വര്‍ഷം ഒന്നും സംഭവിക്കാനില്ല എന്ന് കരുതുന്നവര്‍ക്ക് ഒന്നു കൂടി ജോലിയില്‍ ശ്രദ്ധിക്കാനും,കോമ്പറ്റീഷന്‍ വര്‍ദ്ധിപ്പിക്കാനും, ചെയ്യുന്ന ജോലിയെ ആര്‍ജ്ജവത്തോടെ സമീപിക്കാനും കഴിയും എന്ന് വിശ്വസിക്കുന്നു. കോണ്‍റ്റ്രാക്റ്റ് വ്യവസ്ഥയില്‍ അദ്ധ്യാപകരെ നിയമിക്കുന്നത് വളരെ നല്ലരീതിയില്‍ സ്ഥാപനങ്ങള്‍ നടത്താന്‍ ഉപകരിക്കുമെന്ന് സെല്‍ഫ് ഫിനാന്‍സിങ്ങ് കോളജുകളും, ഐ എച് ആര്‍ ഡി, യു ഐ റ്റി തുടങ്ങിയ സ്ഥാപനങ്ങളും തെളിയിച്ചു കഴിഞ്ഞു.
ക്രമസമാധാനം
കേരളത്തിലെ പോലീസുകാരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് അവരുടെ വലിയ വയറും, പിന്നെ പുളിച്ച തെറിയും , പിന്നെ പ്രാകൃതമായ മര്‍ദ്ദനമുറകളുമാണ്. ഇത്രയും വൃത്തികേടായിട്ട് ജീവിക്കുന്ന/ പെരുമാറുന്ന മറ്റൊരു ഗവ: വിഭാഗം ഉണ്ടോ എന്ന് തോന്നിപ്പോകും. അടച്ചാക്ഷേപിക്കുന്നില്ല, എന്നാലും ഭൂരിഭാഗവും ഇങ്ങനെ തന്നെ ആണ് എന്ന് വേണം പറയാന്‍.
നല്ല പെരുമാറ്റമില്ലാത്ത എല്ലാ പോലീസുകാര്‍ക്കെതിരെയും നടപടികള്‍ എടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കണം. അതിനുള്ള ഉചിതമായ സംവിധാനം ഗവ: കൊണ്ടുവരണം.കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം കയ്യില്‍ പത്ത് പുത്തനുള്ളവര്‍ക്കും, ഒന്നോ രണ്ടോ ഗുണ്ടയോ, അതല്ല ഒരു മഞ്ഞപ്പത്രമോ കയ്യിലുണ്ടെങ്കില്‍ പിന്നെപ്പറയാനുമില്ല. തരികിടപ്പാര്‍ട്ടിയിലെ ഊച്ചാളി നേതാക്കള്‍ക്ക് പോലും പോലീസിനെ വരച്ച വരയില്‍ നിര്‍ത്താം.
ഇത്തിരി മദ്യത്തിനോ, കൂടെ തൊട്ടുനക്കാനുള്ളതിന്‍റേയോ പിരുപിരുപ്പില്‍ ആര്‍ക്ക് വേണമെങ്കിലും സല്യൂട്ട് നല്‍കാന്‍ ഇവര്‍ക്ക് ജാള്യതയൊന്നുമില്ല. നേരേ ചൊവ്വേ മാന്യമായി ജോലിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരെ പരമ പുച്ഛവും. ഇത് മാറണം. പോലീസ്-മാഫിയാ-രാഷ്ട്രീയക്കൂട്ട് കെട്ടുകള്‍ അവസാനിപ്പിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് നീതി കിട്ടില്ല.
പോലീസിനെക്കുറിച്ചുള്ള ഏറ്റവും കൂടുതല്‍ പരാതി പെരുമാറ്റവൈകല്യം തന്നെയാണ്. ഇത് സഹപ്രവര്‍ത്തകരുടെ ക്ലോസ് ഇന്‍റെര്‍വ്യൂ വഴി കണ്ട് പിടിക്കുകയും, ഇന്‍വ്വെസ്റ്റിഗേഷന് ശേഷം റ്റെര്‍മിനേഷന്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
മര്‍ദ്ദനമുറ പാടേ ഉപേക്ഷിക്കാന്‍ തീരുമാനമുണ്ടാകണം, പകരം മറ്റ് ശാസ്ത്രീയമായ നൂതനമാര്‍ഗ്ഗങ്ങള്‍ കേസ് തെളിയിക്കാന്‍ പ്രയോഗിക്കാവുന്നതാണ്..! ഈ കഴിഞ്ഞ കാലയളവുകളില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മര്‍ച്ചവരുടെ ആശ്രിതരെ ഒതുക്കാന്‍..സോറി സഹായിക്കാന്‍ നല്‍കിയ തുകയൊക്കെ മതിയാകും ഇതൊക്കെയൊന്ന് ശാസ്ത്രീയവല്‍ക്കരിക്കാന്‍, അതുകൂടാതെ ഇതെല്ലാം ന്യൂസായി ഇക്കണ്ട പത്രങ്ങളിലൊക്കെ അച്ചടിച്ച ചിലവ് നോക്കുകയാണെങ്കില്‍ ...ഇതൊക്കെ ഒരു നാഷണല്‍ വേസ്റ്റ് തന്നെ..!!!
ശാരീരിക ക്ഷമത പോലീസിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇന്ന് അതാണോ സ്ഥിതി..? എല്ലാ ദിവസവും എക്സര്‍സൈസ് നിര്‍ബന്ധമാണെന്നിരിക്കെ എത്ര സ്റ്റേഷനുകളില്‍ കൃത്യമായി ഇത് നടക്കുന്നു...?
സര്‍വ്വീസില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ പോലീസുകാര്‍ക്ക് സര്‍വ്വീസ് തുടരാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഏറ്റവും കൂടിയത് 38 ഇഞ്ചിന് മുകളില്‍ വയറുള്ള എല്ലാ പോലീസുകാരേയും പിരിച്ചുവിടണം. അല്ലേങ്കില്‍ 3 മാസത്തെ സസ്പെന്‍ഷനില്‍ നിര്‍ത്തി അര വണ്ണം കുറക്കാനുള്ള മെമ്മോ കൊടുക്കുക, അര വണ്ണം കുറക്കുന്നവരെ വീണ്ടും ജോലിക്ക് വെയ്ക്കുക. ഓരോ വര്‍ഷവും ഫിസിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുക. പാസാകത്തവരെ പിരിച്ചു വിടുകയോ മറ്റ് സെക്യൂരിറ്റി പണികള്‍ക്ക് നിയോഗിക്കുകയോ ചെയ്യാം. എന്തായാലും പോലീസില്‍ തിരിച്ച് എടുക്കരുത്. സര്‍വ്വീസിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള സസ്പെന്‍ഷന്‍ കിട്ടിയവരെ ഒരു കാരണവശാലും പ്രമോഷന്‍ അനുവദിക്കരുത്.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ അറിവിന്‍റെ പരിമിതികളില്‍ നിന്നും എഴുതിയതാണ്. ഏതെങ്കിലും തരത്തിലുള്ള പിഴ വന്നു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഒരു സാധാരണ ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ ഉള്ള ചിന്തകള്‍ മാത്രമാണ് ഇത്.
അദ്ധ്യാപകര്‍ നന്നായാല്‍ ഒരു ജനസമൂഹം നന്നായി.. പോലീസുകാരും നന്നായാല്‍ പിന്നെ പറയാനുണ്ടോ..? ഈ പോലീസുകാരെ മുഴുവന്‍ പഠിപ്പിച്ചതും, ഇനി പഠിപ്പിക്കാന്‍ പോകുന്നതും അദ്ധ്യാപകര്‍ ആണെന്നുള്ള കാര്യം വിസ്മരിക്കരുത്..!
പക്ഷേ സര്‍ക്കാരിന്‍റെ സേവന വേതന വ്യവസ്ഥകള്‍ ഈ വിഭാഗങ്ങളിലെ താഴ്ന്ന കാറ്റഗറിക്ക് , നിത്യ ജീവിതച്ചിലവുകള്‍ക്കും, മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും ഒട്ടും പര്യാപ്തമല്ല.ശമ്പളം കൂട്ടുന്നത് സര്‍ക്കാരിന് അധിക ബാധ്യത ആകയാല്‍ ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചിലവുകള്‍ (സ്കൂള്‍/ കോളജ് ഫീ) സര്‍ക്കാര്‍ ഇളവ് അനുവദിച്ചാല്‍ അവര്‍ക്ക് അത്രയും ഭാരം കുറഞ്ഞിരിക്കും. സാമ്പത്തികാസംതൃപ്തിയാണ് മിക്ക ജീവനക്കാരേയും കൈക്കൂലി വാങ്ങാനും, മറ്റ് ബിസിനസ്സ് ചെയ്യാനും പ്രേരിപ്പിക്കുന്നത്..!
മുകളില്‍പ്പറഞ്ഞ പല കാര്യങ്ങളിലും അതാത് ഡിപ്പാര്‍റ്റ്മെന്‍റുകള്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും കാര്യക്ഷമമാണോ എന്ന് ആശങ്കയും ഉണ്ട്. കാര്യപ്രാപ്തിയുള്ള അഴിമതി രഹിത സമൂഹം സ്വപ്നം മാത്രമാകാതിരിക്കട്ടെ...!
ജയ് ഹിന്ദ്...!
on
തിങ്കളാഴ്ച, ഏപ്രിൽ 12, 2010
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
നര്‍മ്മം, കഥ, അനുഭവക്കുറിപ്പുകള്‍
കരാര്‍,
ഗവണ്മന്റ്,
ജോലി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അധ്യാപകരുടെയും പോലീസുകാരുടെയും വയറ്റത്തടിച്ചു അല്ലെ...ചുമ്മാ.:) പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം നന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂപറഞ്ഞ കാര്യങ്ങള്‍ വളരെ കരക്റ്റാണ് ലക്ഷ്മി, പക്ഷെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. തെറ്റുകള്‍ക്കതിരെയും തിന്മകള്‍ക്കെതിരെയും പ്രതികരിക്കാന്‍ കഴിയുന്ന ഒരു കൂട്ടായ്മ ബോധം സമൂഹത്തില്‍ ചിലര്‍ക്കെങ്കിലുമുണ്ടായെങ്കില്‍ കുറെ മാറ്റങ്ങള്‍ വരുമായിരുന്നു.
മറുപടിഇല്ലാതാക്കൂഅതായത് എവിടെ തെറ്റ് നടക്കുന്നുവോ അവിടെ പൌരന്മാര്‍ കൂട്ടായി എതിര്‍ക്കുന്ന ഒരന്തരീക്ഷം സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരണം. മുന്‍പ് അത്തരമൊരു സാമൂഹ്യാന്തരീക്ഷം നിലനിന്നിരുന്നു. ക്രമേണ ആളുകള്‍ ഒന്നിലും പ്രതികരിക്കാതിരിക്കുകയും, പ്രതികരിക്കുന്ന ഒറ്റപ്പെട്ട ആളുകളെ വിചിത്രജീവികളെന്ന മട്ടില്‍ വീക്ഷിക്കാനും തുടങ്ങിയതോടെ ആരും ഒന്നിലും പ്രതികരിക്കാതായി. ഈ ഒരവസ്ഥ സമൂഹം മൃതപ്രായമാകുന്നതിന് തുല്യമാണ്.
ഇതാണ് ഇപ്പോള്‍ കേരളത്തിലെ സാഹചര്യം. ആരും ഒന്നും ഉറക്കെ പറയുകയില്ല. എല്ലാം നിശബ്ദമായി സഹിക്കും. അത്കൊണ്ട് എല്ലാ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും വിഹാരരംഗമാണ് കേരളം. ആര്‍ക്കും ആരോടും കടപ്പാടോ ഉത്തരവാദിത്വമോ ഇല്ല. എനിക്ക് പണം കിട്ടണം എന്ന ചിന്തയേ എല്ലാവര്‍ക്കുമുള്ളൂ. അടുത്തവന് എന്ത് സംഭവിച്ചാല്‍ എനിക്കെന്ത് ? എന്റെ ഭാര്യയും മക്കളും ഭദ്രമാകണം. അത്രമാത്രം. പിന്നെ, എല്ലാം പറയാന്‍ ബാധ്യതപ്പെട്ടവര്‍ എന്ന് കരുതപ്പെടുന്നത് നാട്ടില്‍ രാഷ്ട്രീയക്കാരാണ്. അവര്‍ പൌരന്മാരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ ഒന്നും ഉരിയാടുകയില്ല. വഴിപാട് പോലെ പ്രസംഗങ്ങളും പ്രസ്ഥാവനകളും സമരങ്ങളും നടത്തുമെന്ന് മാത്രം. ഇതിലൊക്കെ എന്ത് ചെയ്യാന്‍ കഴിയും?
ജനങ്ങളെ പ്രതികരണശേഷിയുള്ളവരാക്കുകയാണ് വേണ്ടത്. ഞാനടക്കം എല്ലാവര്‍ക്കും കുറ്റം മറ്റുള്ളവരില്‍ ആരോപിച്ച് നിഷ്ക്രിയനായി ഇരിക്കാനേ കഴിയുന്നുള്ളൂ ....
ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ തന്നെ ഇതെല്ലാം.
മറുപടിഇല്ലാതാക്കൂഅവസാനം പറഞ്ഞതു പോലെ കാര്യപ്രാപ്തിയുള്ള അഴിമതി രഹിതസമൂഹം വെറുമൊരു സ്വപ്നം മാത്രമാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.
പ്രാര്‍ത്ഥിയ്ക്കാം നല്ലതിന് വേണ്ടി !
മറുപടിഇല്ലാതാക്കൂഏറ്റവും കൂടിയത് 38 ഇഞ്ചിന് മുകളില്‍ വയറുള്ള എല്ലാ പോലീസുകാരേയും പിരിച്ചുവിടണം. അല്ലേങ്കില്‍ 3 മാസത്തെ സസ്പെന്‍ഷനില്‍ നിര്‍ത്തി അര വണ്ണം കുറക്കാനുള്ള മെമ്മോ കൊടുക്കുക, അര വണ്ണം കുറക്കുന്നവരെ വീണ്ടും ജോലിക്ക് വെയ്ക്കുക. ഓരോ വര്‍ഷവും ഫിസിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുക.
മറുപടിഇല്ലാതാക്കൂഭൂരിപക്ഷം പോലീസിനെയും പിരിച്ചു വിടണ്ടി വരും .!!
കേരളത്തിലെ ഏതൊരു സ്വകാര്യസ്ഥാപനത്തില്‍ പടിപ്പിക്കുന്നവരേക്കാളും (എങ്ങെനെയാണ് 0 എന്ന് എഴുതുക) യോഗ്യതകൂടിയവരാണ് ഇവിടത്തെ സര്‍കാര്‍സ്കൂളുകളിലെ അധ്യാപകര്‍. കാലികമായ പരിശീലനങ്ങള്‍ മറ്റാരേക്കാളും കൂടുതല്‍ ലഭിക്കുന്നതും അവര്‍ക്കാണ്. ഡി.പി.ഇ.പി, എസ്.എസ്.എ മുതലായവമൂലം ഇന്ന് മിക്ക സ്കൂളുകള്‍ക്കും മികച്ചൊരു കെട്ടിടവും അക്കാദമിക് സൌകര്യങ്ങളും ഉണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ എന്റെ കാഴ്ചപ്പാടില്‍ രണ്ടു മേഖലകളിലാണ് സര്‍കാര്‍ വിദ്യാഭ്യാസം പിന്നിട്ടു നില്‍കുന്നത്.
മറുപടിഇല്ലാതാക്കൂഒന്ന്) അധ്യാപകരുടെ അച്ചടക്കം
രണ്ട്) വിദ്യാര്‍ഥികളുടെ നിലവാരം
തന്റെ മകന് അല്പസ്വല്പം വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കുന്ന മലയാളി അവനെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുന്നു. ജനിക്കും മുമ്പു തന്നെ കുട്ടികളില്‍ കടുത്തമത്സരബോധം അടിച്ചുകേറ്റി ഗ്രേഡിങ് സൃഷ്ഗ്ടിച്ച് തരംതിരിക്കാനായി കുട്ടിയെ രക്ഷാകര്‍താക്കള്‍ ഏറ്റവും നല്ലതെന്ന് അവര്‍ കരുതുന്ന സ്കൂളുകളില്‍ ചേര്‍ക്കുന്നു. അത് മിക്കവാറും ഏതെങ്കിലും കോണ്വെന്റ് സ്കൂള്‍ ആവുകയും ചെയ്യും. ഇതിലൊന്നും വലിയ താല്പര്യമില്ലാത്തവരില്‍ പലരുമാണ് സര്‍കാര്‍സ്കൂളുകളിലെ കുട്ടികളുടെ രക്ഷാകര്‍താക്കള്‍.
കരാര്‍വ്യവസ്ഥയിലെ നിയമനം മത്സരം വര്‍ധിപ്പിക്കും എന്നത് ശരിതന്നെ. എന്നാല്‍ എല്ലായ്പോഴും മത്സരം വര്‍ധിക്കുമ്പോള്‍ ഗുണനിലവാരം വര്‍ധിക്കണമെന്നില്ല.
ചിന്തകള്‍ കൊള്ളാം ലചൂസ്.........
മറുപടിഇല്ലാതാക്കൂപോസ്റ്റില് സൂചിപ്പിച്ച വിവരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു എന്നത് വസ്തുതയാണ്. പോലീസുകാരുടെ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് കാരണം നമ്മുടെ പഴകി ദ്രവിച്ച പഴയ ഒരുക്കിയെടുക്കല്‍ (Training)
മറുപടിഇല്ലാതാക്കൂരീതി ആണെന്ന് ഞാനെവിടെയോ വായിച്ചത് ഓര്‍ക്കുന്നു. അത്രയും കഠിനമായ ഒരു രീതി ഇനിയും തുടരേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
സാധാരണക്കാരന്‍റെ കാഴ്ചകള്‍ സഫലീകരിക്കാന്‍ ചെറിയ അഴിച്ചുപണിക്ക് കഴിയില്ലെന്ന് തോന്നുന്നു.
കാതലായ ഒരു മാറ്റം സംഭവിക്കാതെ എന്തെങ്കിലും നടക്കും എന്ന്
പ്രതീക്ഷിക്കുന്നത് നമ്മുടെ മോഹം മാത്രമായി അവശേഷിക്കും.
ഒന്നിനും സമയമില്ലാതെ പണത്തിനു വേണ്ടി പായുന്ന മനുഷ്യരുടെ എണ്ണം പെരുകുമ്പോള്‍ നിയമങ്ങള്‍ വിലയില്ലാതായി മാറുന്നുണ്ട്.
നല്ല തോന്നലുകളെന്കിലും പരിഹാരം.....!?
ഭാവുകങ്ങള്‍..
മറുപടിഇല്ലാതാക്കൂപ്രതികരണ ശേഷി നഷ്ടപ്പെട്ട
പുതു തലമുറ..
അരാഷ്ട്രീയവരിക്കപ്പെട്ട
പുതു തലമുറ..
പിന്നെ
ഇതൊക്കെ...
പറയാന്‍ ഒരു ലക്ഷ്മിയെങ്കിലും...
കെ.പി.സുകുമാരന്റെ വാക്കുകള്‍
ആവര്‍ത്തിക്കുന്നു..
അതാണു ശരി..
അധ്യാപകരും പോലീസുകാരും മാത്രമേ കുഴപ്പക്കാരായുള്ളൂ !
മറുപടിഇല്ലാതാക്കൂനല്ല ശ്രമം ,എന്നാലും പറയുമ്പോ എല്ലാരേം പറ്റി പറയണമായിരുന്നു .പെരുമാറ്റത്തില്‍ ശുദ്ദന്മാരായ(?) സര്‍ക്കാറുദ്യോഗസ്ഥന്മാര്‍ മിക്കവാറും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കാണാം .
ലക്ഷ്മി ഈയിടെയായി ദു:സ്വപ്നങ്ങൾ കാണാറുണ്ടല്ലെ....!!?
മറുപടിഇല്ലാതാക്കൂനല്ല സ്വപ്നങ്ങൾ കണ്ടു തുടങ്ങൂ....!!
ആശംസകൾ...
സംസ്ഥാന തലത്തില്‍ മാത്രം ഒതുങ്ങി പോയത് ശരിയായില്ല. ഈ പറഞ്ഞതൊക്കെയും കേരളത്തിന് വെളിയിലും നടന്ന് കൊണ്ടിരിക്കുന്നവ തന്നെയല്ലേ?
മറുപടിഇല്ലാതാക്കൂഇപ്പോള് കേന്ദ്രം കൊണ്ട് വന്നിരിക്കുന്ന വിദ്യാഭ്യാസ ബില്ലിലെ 8ആം ക്ലാസ്സ് വരെ എല്ലാവരെയും വിജയിപ്പിക്കണം (ആരും തോല്‍ക്കരുത്) എന്നത് എന്തിന് വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് എത്ര ആലോചിട്ടും പിടി കിട്ടിയിട്ടില്ല. പഠിപ്പിക്കുന്ന കുട്ടി കരിക്കുലത്തിന്റെ ലക്ഷ്യമനുസരിച്ച് ഉയരുന്നുണ്ടോ എന്ന് അദ്ധ്യാപകന്‍ ശ്രദ്ധിക്കണമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്! ഇത് രണ്ടും കൂടി നോക്കിയാല്‍ അദ്ധ്യാപകരുടെ കഷ്ടപ്പാട് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. ഒരോ കുട്ടിയെയും കരിക്കുലത്തിന്റെ ലക്ഷ്യത്തിനനുസരിച്ച് ഉയര്‍ത്തണ്ടേ, തോല്‍പ്പിക്കുവാനും പാടില്ല?
സര്‍ക്കാര്‍ ജോലിക്കാരില്‍ പലരും ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും മടിയന്മാരാണെന്ന് ഒരു ഞെട്ടലോടെയാണ് മനസ്സിലാക്കിയത്. അമേരിക്കയില്‍ ഇല്ലീഗലിനെ ലീഗലാക്കാന്‍ കൈക്കൂലി വാങ്ങുമ്പോള്‍ ഇന്ത്യയില്‍ ലീഗലായതിന് പോലും കൈക്കൂലി വാങ്ങുന്നു. കിട്ടിയില്ലെങ്കില്‍ ലീഗലിനെ ഇല്ലീഗലും ആക്കും.
ഏറ്റവും “ക്രീം” ആയവരെയാണ് സര്‍ക്കാര്‍ ജോലിക്കായി തെരഞ്ഞെടുക്കുന്നത്. അവര്‍ തന്നെയാണ് തങ്ങളുടെ ജോലി ശരിയായ രീതിയില്‍ നടത്താത്തതും!
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യം പ്രവര്‍ത്തകരെയും വോട്ടുമാണ്. അത് വിട്ട് കളിക്കുവാന്‍ ഇന്ന് ആര്‍ക്കാണ് ധൈര്യമുള്ളത്? ജനാധിപത്യത്തിന്റെ മൂര്‍ത്തഭാവമായ അമേരിക്കയില്‍ പോലും നേതാക്കള്‍ക്ക് യൂണിയങ്കാരെ (അമേരിക്കയിലും യൂണിയനോ!) ഭയമാണ്!
ലക്ഷ്മിയുടെ സ്വപ്നങ്ങള്‍ കൊള്ളാം.പക്ഷെ മുകളില്‍ കേരള ഗവ: വായിച്ചറിയുവാന്‍ എന്നെഴുതിയിരിക്കുന്നു. ഈ ഗവ: എന്നു പറയുന്നതും നമ്മളൊക്കെ തിരഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികളും പിന്നെ ഉദ്യോഗസ്ഥരുമല്ലെ?. അവരിതൊക്കെ വായിച്ചു നന്നാവാന്‍ പോവുന്നുണ്ടോ.അപ്പോ ഈ അപേക്ഷ പരിഗണിക്കാന്‍ അതിലും കൂടുതല്‍ പവറുള്ള ആരെങ്കിലും വേണം!. അതാരാണെന്നു കണ്ടു പിടിക്കൂ.പിന്നെ പോലീസും അദ്ധ്യാപകരും മാത്രമല്ല എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നന്നാവാനുണ്ട്.ഓരോ ഓഫീസും/സ്ഥാപനങ്ങളും പരിശോധിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും അധികാരവും കഴിവുമുള്ള വിജിലന്‍സ് വിഭാഗം ( അതും കുറ്റമറ്റതാവണ്ടെ?,അതെങ്ങിനെ )വേണം . എന്നാലേ ഇതൊക്കെ ശരിയാവൂ.തല്‍ക്കാലം നമുക്കു നമ്മുടെ സ്വപ്നങ്ങള്‍ ഇവിടെ പങ്കുവെച്ച് കമന്റിടാം!.നല്ല ചിന്തകള്‍ക്ക് ആശംസകള്‍!.
മറുപടിഇല്ലാതാക്കൂകേരളത്തിലെ ഏറ്റവും നല്ല അധ്യാപകര്‍ ഒരു പക്ഷെ സര്‍ക്കാര്‍ സ്കൂളുകളിലായിരിക്കും. പക്ഷെ അവര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഒത്തിരി സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. ട്രേഡ് യുണിയന്‍ മുതല്‍ വിദ്യാര്‍ഥി സംഘടനകളോട് വരെ അവര്‍ സമാധാനം പറയേണ്ടി വരുന്നു. വിദ്യാഭ്യാസ സംവിധാനങ്ങള്‍ എങ്ങിനെ വേണമെന്നും എന്ത് പഠിക്കണമെന്നും എങ്ങനെ പഠിക്കണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിക്കുന്ന ഒരേ ഒരു നാട് ഇതായിരിക്കാം. കുട്ടികുരങ്ങിനെകൊണ്ട് ചൂട് ചോറ് വാരിക്കുന്നതുപോലെ രാഷ്ട്രിയ പാര്‍ട്ടികള്‍ തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി കുഞ്ഞുങ്ങളെ ഉപകരണങ്ങളാക്കുകയാണ്. I copied this from my article at http://www.keralanewsdiary.com
മറുപടിഇല്ലാതാക്കൂനല്ല ചിന്തകള്‍ ലക്ഷ്മീ.....
മറുപടിഇല്ലാതാക്കൂverygood ,all youth should unite to throw away such bad elements,which decay our society,.this is the time to change.the society as well as the youth should join using this kind of new media in an appropriate way to make the change.also you should consider the fact that unity is the only thing that can bring a change to society.i totally disagree with mr.Sukumaran.
മറുപടിഇല്ലാതാക്കൂUNITE WE CAN MAKE A CHANGE,MAKE A CAMPAIGN USING YOUR BLOG.IT IS VERY POPULAR,WISHING ALL THE BEST AND ALL MY CO OPERATION.THANKS AND CHEERS!