30 ഏപ്രിൽ 2014
അവഗനണയോടെ ആപ്പിള്‍
ഈ കഴിഞ്ഞ വിഷുവിനാണ് ഒരു കാര്യം ശ്രദ്ധിച്ചത്..
‘കാര്യം നിസ്സാരമാണെങ്കിലും’ നോം ഞെട്ടിപ്പോയി..
കണികാണാന്‍ വയ്ക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍ ‘ആപ്പിള്‍’ ഇല്ല ആപ്പിള്‍ വര്‍ജ്ജ്യവുമാണത്രെ..
വാട്ട് ദ ഹെല്‍ ..?
ഹൌം കം..?
എന്തുകൊണ്ട് ആപ്പിള്‍ ഇല്ല...?
ആര്‍ഷഭാരത സംസ്കാരത്തിലും എന്തിനധികം പറയുന്നു, കേരള സംസ്കാരത്തിന്റെ പിന്നാമ്പുറത്തുപോലുമോ ലോകപ്രശസ്തിയാര്‍ജ്ജിച്ച ആപ്പിളിന് പണ്ടേ വെറും പുല്ലുവില.!! അതുകൊണ്ടായിരിക്കും പരീക്ഷിത്തിനെ ദംശിച്ച് കൊല്ലാന്‍ വന്ന തക്ഷകനെ ‘ആപ്പിളില്‍’ കയറ്റിവിടാതെ നല്ല നാടന്‍ മാമ്പഴത്തില്‍ തന്നെ കയറ്റി വിട്ടതും. പൈശാചികമായിത്തന്നെ തന്റെ കര്‍മ്മം നിര്‍വ്വഹിച്ച് തക്ഷകന്‍ സ്ഥലം വിട്ടതും..!
തലയില്‍ ആപ്പിള്‍ വീണ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചതിനെപ്പോലും തൃണവല്‍ഗണിച്ചാണ് നാം ആപ്പിളിനെ വിഷു ചരിത്രത്തില്‍ നിന്ന് പഞ്ഞിക്കിട്ടതെന്നോര്‍ക്കുമ്പോള്‍ ശരിക്കും കുണ്ഠിതം തോന്നുന്നു..! ആപ്പിള്‍ തലയില്‍ വീണില്ലെങ്കിലും വിഷുക്കണിയില്‍ നിന്ന് ആപ്പിളിനെ അവഗണിച്ചതിനെപ്പറ്റി ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ പിറന്ന ആപ്പിള്‍ മസ്തിഷ്ക സീമാ കോശങ്ങളെ ഉത്തേജിപ്പിക്കുകയും യൂനാനി ചികിത്സയില്‍പ്പോലും ഉപയോഗ്യയോവുമാണു. മെഴുക് അടിച്ച് വില്‍ക്കാന്‍ വച്ചിരിക്കുന്ന വിവിധ കളറുകളില്‍ തിളങ്ങുന്ന ആപ്പിളിനു ഇത്തരമൊരു ദുര്യോഗം വന്നു ഭവിക്കാന്‍ എന്തായിരിക്കും കാരണം? ആപ്പിളില്‍ ദൈവീകമായി ഒന്നുമില്ല എന്നത് തന്നെയാകാനാണു സാധ്യതയെന്നു തോന്നുന്നു. ആദാമിനെ ആപ്പിള്‍ കഴിപ്പിച്ചാണ് ആദിമ സ്ത്രീ പാപം ചെയ്യിപ്പിച്ചത്, തന്മൂലം രണ്ടാളും സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് , ജീവിതത്തോടും പരസ്പരവും നിരന്തരവും മല്ലിട്ട് ദുഃഖാകുലരായി കഴിഞ്ഞു. അല്ലെങ്കില്‍ ദുഃഖമില്ലെന്നാണോ പറയുന്നത് എന്ന് ചോദിച്ചിട്ടും വല്യ കാര്യമില്ല. ആദവും ഹവ്വയും വിലക്കപ്പെട്ട കനിയായ ആപ്പിള്‍ കഴിച്ചത് ദൈവ നിന്ദയായി കണക്കാക്കുന്നതുകൊണ്ട് ആപ്പിളില്‍ ദൈവീകമായി ഒന്നുമില്ല എന്നു ലോജിക്കലായും ചിന്തിക്കാം. പാശ്ചാത്യലോകത്ത് സ്ത്രീപുരുഷന്മാര്‍ വഴക്കിടുന്നതും പിരിയുന്നതുമൊക്കെ സാധാരണമായതില്‍ ‘ആപ്പിളിനും’ ഒരു പങ്കുണ്ടാകുമോ? ഉണ്ടായിരിക്കുമായിരിക്കും.. അതുകൊണ്ടാണല്ലൊ ഇന്ത്യയില്‍ ആപ്പിള്‍ വ്യാപകമായപ്പോള്‍ പാശ്ചാത്യ സംസ്കാരത്തിനൊപ്പം അവരുടെ ഇത്തരം ദുര്‍ഗുണങ്ങളും നമ്മെ പിടികൂടിയത് ..!
ആപ്പിള്‍ മൊബൈലും, ടാബും , കമ്പ്യൂട്ടറും സാധാരണയായി ഉപയോഗിക്കുന്ന ഇന്നത്തെ മലയാളികള്‍ , ‘ ആപ്പിള്‍ ‘ എന്തു വിലകൊടുത്തും വാങ്ങിക്കും ,കാരണം ഇംഗ്ലീഷിലെ ഈ പഴഞ്ചൊല്ല് തന്നെ
“ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാം!”
“ ഡോക്ടര്‍ സുന്ദരനെങ്കില്‍ ആപ്പിള്‍ ഒഴിവാക്കാം”
എന്ന് ഫെമിനിസ്റ്റുകള്‍ തിരുത്തിയതും നോം ഒഴിവാക്കുന്നില്ല.
ആപ്പിള്‍ അത്രക്ക് വലിയ സംഭവമാണോ.? ആയിരിക്കുമായിരിക്കും..അല്ലാതെപിന്നെ ..!
എന്നാലും സ്ത്രീകള്‍ക്ക് ആപ്പിളിനോട് മനുഷ്യര്‍ ഉണ്ടായതു മുതല്‍ക്കേ നല്ല ബന്ധമുണ്ടെന്ന് ഹവ്വ തെളിയിക്കുന്നുണ്ടല്ലോ . മാത്രമല്ല സ്ത്രീകളുടെ ചില അവയവങ്ങളെ ആപ്പിളിനോട് ഉപമിച്ച് കവികള്‍ എഴുതിയിരിക്കുന്നതും ശ്രദ്ധിക്കുക . തെറ്റിദ്ധരിക്കരുത്, അവയവം എന്ന് ഞാന്‍ ഉദ്ദേശിച്ചത് കവിളിനെയാണ് . ഇനി കവിള്‍ അവയവം ആണോ എന്ന് ചോദിക്കേണ്ട..കവിള്‍ ഒരു അവയവമാണ് ..!! സ്ത്രീകളുടെ കവിളിനെ ആപ്പിളിനോട് കവികള്‍ ഉപമിക്കാന്‍ തുടങ്ങിയത് അവര്‍ ബ്യൂട്ടിപാര്‍ലറില്‍ ആപ്പിള്‍ ഫേഷ്യല്‍ ചെയ്തു തുടങ്ങിയതു മുതലൊന്നുമല്ല. എന്നാല്‍ ഈ ഉപമ മുതലാക്കി സ്ത്രീകള്‍ ആപ്പിള്‍ ഫേഷ്യല്‍ ചെയ്യാന്‍ ഉത്സാഹം കാട്ടുന്നുവെന്ന് സംശ്യയിക്കാന്‍ ചിലവൊന്നുമില്ലല്ലൊ..!?
ആപ്പിളിനെപ്പറ്റി ആര്‍ഷഭാരത വിശുദ്ധ പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്തതില്‍ സായാഹ്നപ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ക്യാമറാമാന്‍ ഇല്ലാതെ ദുബായില്‍ നിന്നും ഈ ഞാന്‍ എല്ലാവര്‍ക്കും ‘ആപ്പിള്‍ ദിനം’ ആശംസിക്കുന്നു..! ആപ്പിള്‍ കീ ജയ് ..!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇനിപ്പോ ഒരാപ്പിള് കിട്ടാന്‍ എന്താ വഴി?
മറുപടിഇല്ലാതാക്കൂആപ്പിള്- നാണം സംഭാവന ചെയ്ത മധുരക്കനി...!!
മറുപടിഇല്ലാതാക്കൂആപ്പിള് വേണോ ങേ
മറുപടിഇല്ലാതാക്കൂ