27 മാർച്ച് 2010

സട്ടേബാസ്...!

BMW X6, വല്ലാത്തൊരു ശബ്ദത്തോടെ ആരോ ചവിട്ടി നിര്‍ത്തി. അമാനുള്ളാഖാന്‍ ശരിക്കും പേടിച്ച് പുറകോട്ട് മാറി.
"അരേ സാലേ..ആജാ.."
സൈഡ് ഗ്ലാസ് താഴേക്ക് തെന്നിയിറങ്ങി, സഞ്ജു ഭായ്..! അമാനുള്ളാഖാന്‍ ഞട്ടി, പിന്നെ തരിച്ചു നിന്നു. കുറെ വര്‍ഷങ്ങള്‍ ഒരേ മുറിയില്‍ ഒരുമിച്ച് താമസിച്ചതാണിവര്‍. രണ്ടു ശരീരവും ഒരു മനസ്സുമായി..നല്ല കൂട്ടുകാര്‍.

"സാലേ...ബഹുത്ത് ദിന്‍ ഹോഗയാ..കിഥര്‍ ഥാ യാര്‍..?"
"മേം തൊ ഇഥറീ ഹും"

"തും തൊ ബഡാ ആദ്മി ബന്‍ ഗയാ യാര്‍, നയാ ഗാഡി...തും കോ സ്റ്റോക്മാര്‍കറ്റ് നെ അച്ചാ ഖാസാ പൈസാ ദേ ദിയാ യാര്‍.."
"തും സഹി കഹാ യാര്‍, മാര്‍ക്കെറ്റ് നെ മേരെകൊ അച്ചാ, പൈസാ ദിയാ.."

"സട്ടേബാസ്..!"അമാനുള്ളാ വിളിച്ചത് ആസ്വദിച്ച് ,സജ്ഞയ് പൊട്ടിച്ചിരിച്ചു.

എന്നായിരുന്നു അമാനുള്ളായെ , സഞ്ജയ് കണ്ടത്..? റൂം തിരക്കി നടന്ന്‍ വലഞ്ഞു, അങ്ങനെ ബസ് സ്റ്റോപ്പില്‍ വഴിചോദിക്കുമ്പോഴാണ് ഇവനെ ലവന്‍ ആദ്യമായ് കണ്ടത്. പാകിസ്ഥാനികളുടെ ജാഡയോ, തട്ടിപ്പും വെട്ടിപ്പും ഒന്നും ഇല്ലാത്ത ഒരു പാവം. ആദ്യം സജ്ഞയ് വിചാരിച്ചത് വല്ല നോര്‍ത്തിന്‍ഡ്യക്കാരനോ മറ്റോ ആണെന്നാണ്. റൂമില്‍ വിളിച്ചോണ്ട് പോയി ഒഴിവുള്ള ബെഡ് കാട്ടിത്തന്നു, വാടകയും ഫിക്സ് ചെയ്തു. ദുബായില്‍ സഞ്ജുവിന് അന്ന്‍ അങ്ങനെ പരിചയമില്ലാ. ഇപ്പൊ നല്ല പരിചയക്കാരുണ്ട്. നല്ല അടിപൊളി ടീമുകള്‍..! അതില്‍ ഒരു ടീം ആണ് ഖാലിദ് അല്‍ ഹസ്സന്‍, ദുബായ് പോലീസിലെ വല്യ പുള്ളിയാ. ഒരു വിധപ്പെട്ട കേസൊക്കെ പുള്ളി ഒതുക്കിയിരിക്കും. അമാനുള്ളാഖാന്‍ പരിചയപ്പെടുത്തിക്കൊടുത്തതാണ് ഖാലിദിനെ. അമാനുള്ളാഖാന്‍, ഏതാണ്ട് 15 വര്‍ഷമായി ദുബായില്‍ കഴിയുന്ന ഒരു പാവം പാകിസ്ഥാന്‍ പ്രവാസി.

വെറും ഒരു സ്റ്റോക് ബ്രോക്കറായിരുന്ന സഞ്ജു വളര്‍ന്നത് ഫൈനാന്‍ഷ്യല്‍ ക്രൈസിസോടെ ആയിരുന്നു. യു എസ് ബ്ലൂ ചിപ് കമ്പനികളുടെ സ്റ്റോക് എല്ലാം ഇടിഞ്ഞപ്പോള്‍ കുറഞ്ഞ വിലയില്‍ വാങ്ങി ഹോള്‍ഡ് ചെയ്യാന്‍ പറ്റി എന്നതാണ് സഞ്ജുവിന്‍റെ വിജയം MSFT, JNJ, WMT, PFE, INTC, GE, DIS, AIG എല്ലാം CFD ഇന്‍വെസ്റ്റ്മെന്‍റ്സ്.വെറും ഒരു അമാനുള്ള ഇപ്പോഴും പഴയ കമ്പനിയില്‍ ജോലി ചെയ്യുന്നു.

അപ്പോഴേക്കും ഗ്രീന്‍സിലുള്ള സഞ്ജുവിന്‍റെ ഫ്ലാറ്റില്‍ എത്തിക്കഴിഞ്ഞു. അഞ്ചാം നിലയിലെ 502 ഫ്ലാറ്റിലെത്താന്‍ അധികസമയം വേണ്ടി വന്നില്ല. മനോഹരമായി തയ്യാര്‍ ചെയ്തിരിക്കുന്ന മുറി, ഒരു കോണില്‍ ചെറുതായി പ്രകാശം പൊഴിക്കുന്ന നിലവിളക്ക്..!

"യെ ക്യാ ഹെ യാര്‍..?"

യാര്‍ യെ തൊ അപ്നാ ട്രെഡീഷന്‍ ഹെനാ..!എപ്പോഴും പ്രകാശം പരത്തുന്ന നിലവിളക്കിന് ഒരു പ്രത്യേക ഭംഗി തന്നെ..!!

“ തും ശാദി അഭിതക് ക്യോം നഹി കിയാ..? അമാനുള്ളാ ട്രെഡീഷന്‍റെ കാര്യം കേട്ടതും വിവാഹത്തിന്‍റെ കാര്യം എടുത്തിട്ടു.

പണ്ട് മുതലേ അവന്‍റെ ഒരു ശീലമാ സഞ്ജുവിനെ കണ്ടാല്‍ ശാദിക്കാര്യം പറയുകാന്നുള്ളത്..!

പത്തൊമ്പതാം വയസില്‍ കല്യാണം കഴിഞ്ഞാണ് അമാനുള്ള ദുബായിലെത്തിയത്. സ്ഞ്ജുവിനെക്കാള്‍ അഞ്ച് വയസ്സെങ്കിലും മൂപ്പ് കാണും.സൌഹൃദത്തിന് വയസ്സ് കൂടുതല്‍ ഒന്നും ഒരു തടസ്സമേയല്ലല്ലോ..!! അമാനുള്ളാക്ക് തന്റ്റെ ഭാര്യയെപ്പറ്റിപ്പറയുമ്പോള്‍ നൂറ് നാവാണ്. മാസത്തില്‍ ഒരു തവണയെങ്കിലും പാകിസ്ഥാനില്‍ നിന്ന് ചുട്ട ആട്ടിറച്ചിയും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും, തേനും അവള്‍ മറ്റുള്ളവര്‍ വശം കൊടുത്തയയ്ക്കും. അതെല്ലാം കഴിക്കുന്നതും സഞ്ജുവിനൊപ്പമായിരുന്നു. ആ‍ഹാരം കഴിക്കുമ്പോള്‍ അവളെ വിളിക്കാന്‍ അമാനുള്ള മറന്നിരുന്നില്ല.പിന്നെയും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേബ’,അമാനുള്ളയുടെ ഭാര്യ ദുബായിലെത്തിയത്. പിന്നെയുള്ള ഒരോ വര്‍ഷവും അവള്‍ പ്രസവിക്കാന്‍ തുടങ്ങി. അഞ്ചെണ്ണമായെപ്പോള്‍ ഒരു ബ്രേക്ക് ഇടുന്നത് നല്ലതാണെന്ന് എല്ലാവരും ഉപദേശിച്ചു. ശരിയാണെന്ന് അമാനുള്ളാക്കും തോന്നിക്കാണും, അല്ലെങ്കില്‍ ‘സേബ‘ പിന്നെയും പ്രസവിക്കേണ്ടതല്ലേ...!

എന്തും തുറന്ന് പറയുന്ന പ്രകൃതം..ശരിയാണെങ്കില്‍ ശരി..തെറ്റാണെങ്കില്‍ തെറ്റ്..! ഇതൊക്കെയാണ് അമാനുള്ളാഖാന്‍..!!

“ഇസ് മഹീനെ ഹം ജായേഗനാ..ദസ് ദിന്‍ മേം ശാദി കര്‍കെ വാപിസ് ആയേഗാ’


“ദസ് ദിന്‍ മേം..? ലഡ്കി റെഡി ഹെ ക്യാ..? സഞ്ജുവിനെ അമാനുള്ളാ വിടുന്ന ലക്ഷണമില്ലാ.

“നഹി തോ..! ജാകെ റെഡി കരൂംഗാ...!”വിശ്വാസം വരാത്തതുപോലെ അമാനുള്ള സഞ്ജുവിന്‍റെ മുഖത്തേക്ക് കണ്ണുമിഴിച്ച് നോക്കി..!

യാര്‍ ഹമാര ഉഥര്‍ ഏക് സാല്‍ യാ ഛേ മഹിനാ മംഗിണി കര്‍കേ..ഇസ് കെ ബാദീ ശാദീ ഹോത്താ ഹേ..യേ ക്യാ ഹെ യാര്‍..? ജ്യൂസ് കുടിക്കുന്നതിനിടയില്‍ അമാനുള്ള വാചാലനായി.

‘മേരേ ശാദി കേ ഏക് സാല്‍ പഹലേ മംഗിണി ഹോഗയാ ധാ.., ഒസ് റ്റൈം മേം മസാ കുച്ച് ഓര്‍ ധാ.തും കൊ മാലും ഹെ നാ യാര്‍..മെരാ ചാചാ കാ ദോസ്ത് കാ ബേട്ടി ധാ യാര്‍ ‘സേബ’‘

ഒന്നും മിണ്ടാതെ സഞ്ജു ലാപ് റ്റോപ് തുറന്നു, ഫയല്‍ ഓപ്പണ്‍ചെയ്തു..

നിരവധി പോസുകളില്‍ അനവധി പെണ്‍കുട്ടികള്‍. കേരളത്തില്‍ വിവാഹപ്രായമെത്തിയ ഇത്രയും പെണ്‍കുട്ടികളോ..? അമാനുള്ള അത്ഭുതപ്പെട്ടുകാണും..!!

“ദേഖോ യാര്‍, ഇസ് മേം കോന്‍സാ ലഡ്കി തുംകോ ഠീക് ലക്താഹേ..?”

എല്ലാ പെണ്‍കുട്ടികളുടെ ഫോട്ടോയും വിശദമായി കണ്ടശേഷം അമാനുള്ള ഉറക്കെച്ചിരിച്ചു..

“സബ് അഛീ ലഡ്കിയാം ഹെ...സബ്‌കോ ശാദികരേഗാ ക്യാ”

“ഇരാദാ തോ വഹി ഹെ..ലേകിന്‍ ഏകി കൊ സെലെക്റ്റ് കര്‍നാഹെ..!!“

തും തോ അസല്‍ മേം സട്ടേബാസ് നികലാ യാര്‍“

സഞ്ജു അമാനുള്ളായെ കള്ളച്ചിരിയോടെ നോക്കിപ്പറഞ്ഞു...!

“സിന്ദഗീമേം സബ് ലോക് സട്ടേബാസ് ഹേ യാര്‍..”

“ഡിന്നര്‍ റെഡി സര്‍“ കിച്ചനില്‍ നിന്നും സുന്ദരിയായ,നിലവിളക്കുപോലെ മന്ദഹാസം പൊഴിക്കുന്ന പെണ്‍കുട്ടി തല പുറത്തേക്ക് നീട്ടി, വിളിച്ച് പറഞ്ഞു.

‘യേ കോന്‍ ഹെ ..? കഹാം സേ..?‘ അമാനുള്ള ഞെട്ടി..

‘ഹൌസ് കീപ്പര്‍..ഇറാനി ഹെ യാര്‍‘

‘സട്ടേബാസ്...’

അമാനുള്ള പറയാതെപറഞ്ഞുപോയി...!!

20 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട് ലചൂസ്...............

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2:00 AM, ഏപ്രിൽ 22, 2010

    പുതുമയുള്ള അവതരണ ശൈലി. കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. ശൈലി കൊള്ളാം നന്നായിട്ടുണ്ട് :)

    മറുപടിഇല്ലാതാക്കൂ
  4. കാര്യങ്ങള്‍ അച്ചാ ഹെ. വായിക്കുമ്പോള്‍ തോടാ തോടാ തക്ലീഫ് ഉണ്ടാക്കുന്നു ഹെ. ഹിന്ദി അക്ഷര്‍ മേം ഹിന്ദി ലിക്കേഗ തോ പട്നെ കേലിയെ തോട ഈസി ദ്ധാ.
    ഫിര്‍ ബി അച്ഛ ഹോഗയ.

    മറുപടിഇല്ലാതാക്കൂ
  5. ലക്ഷ്മീ.. നല്ല കഥയും അവതരണവും....
    എന്നാലും,റാംജീ പറഞ്ഞത് പോലെ ഹിന്ദി വാക്കുകള്‍ മലയാളം അക്ഷരത്തില്‍ വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടി ട്ടോ...

    മറുപടിഇല്ലാതാക്കൂ
  6. ലക്ഷ്മിയുടെ ഹിന്ദി ഞമ്മളെ വല്ലാതെ കുഴക്കി.എന്നാലും പണ്ട് പഠിച്ച് മറന്നതൊക്കെ ഒന്നു തികട്ടി വന്നു. പക്ഷെ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ പറ്റിയില്ല.പിന്നെ ലക്ഷ്മിയുടെ പ്രൊഫൈലില്‍ നിന്നും ഉദ്ദരിക്കട്ടെ!:-
    കൊത്തിക്കൊത്തി മുറത്തീക്കേറിക്കൊത്തി എന്ന് പറഞ്ഞതു പോലെയാണല്ലോ. അരീം തിന്ന് ആശാരിച്ചിയേയും കടിച്ച് ,,പൂച്ചക്കാ പിന്നേം മുറുമുറുപ്പ്...! അല്ല കൊക്ക് എത്ര കൊളം കണ്ടതാ...

    ലക്ഷ്മിയുടെ ശാദി കഴിഞ്ഞോ? എവിടം വരെയായി?

    മറുപടിഇല്ലാതാക്കൂ
  7. കൂതറ പോസ്റ്റ്... :(
    നിറയെ ഹിന്ദിയാ... എനിക്ക് ഒന്നും മനസ്സിലായില്ല, ക്ലൈമാക്സ് എങ്കിലും മലയാളം ആവൂംന്ന് വിചാരിച്ചു , അതും ഹിന്ദി.

    മറുപടിഇല്ലാതാക്കൂ
  8. നല്ല കഥ,ഹിന്ദി കഥ. എല്ലാം മനസ്സിലായി പക്ഷേ ഈ 'സട്ടേബാസ്' മനസ്സിലായില്ല. ആളൊരു വീരന്‍ എന്നൊക്കെ ആയിരിക്കും അര്‍ത്ഥം അല്ലേ.

    ഷാജി ഖത്തര്‍.

    മറുപടിഇല്ലാതാക്കൂ
  9. തും ഭി സട്ടെബാസ് ഹേ യാര്‍ ... ഹ്ഹ്ഹ്ഹ്

    മറുപടിഇല്ലാതാക്കൂ
  10. ലക്ഷ്മി, കൊള്ളാം. ഹിന്ദി വായിച്ചെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും അവസാനഭാഗം നന്നായി! :)

    മറുപടിഇല്ലാതാക്കൂ
  11. ലക്ഷ്മിയുടെ പോസ്റ്റ് ആസ്വദിച്ചാണ് വായിക്കാറ്........ ഇപ്രാവശ്യം അത്രയ്ക്കങ്ങട്ട് ആസ്വദിക്കാന്‍ പറ്റിയില്ല..... കുഴപ്പം എന്റേതാ... ഹിന്ദി നല്ല വശല്ല്യ...

    മറുപടിഇല്ലാതാക്കൂ
  12. ലക്ഷ്മീ..ഹിന്ദിയില്‍ ഒക്കെ എഴുതി ആകെ വിഷമിപ്പിക്കുകയാണോ?
    കഥ നന്നായി, എന്നാലും വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടായി.

    മറുപടിഇല്ലാതാക്കൂ
  13. കൊള്ളാം നന്നായി അവതരിപ്പിച്ചു...

    മറുപടിഇല്ലാതാക്കൂ
  14. ‘സട്ടേബാസ്...’
    ......................hindi aanu ithiri katti ...

    മറുപടിഇല്ലാതാക്കൂ
  15. ലക്ഷ്മി വളരെ നന്നായി.കുറെ കൊല്ലം ബോബെയില്‍ ആയിരുന്നതിനാല്‍ ഹിന്ദി അത്ര തടസ്സമായില്ല.

    മറുപടിഇല്ലാതാക്കൂ
  16. ഇത്രക്ക് വായ പൊളിച്ച് ഞാനടുത്ത കാലത്ത് ഒന്നും വായിച്ചിട്ടില്ല.ഈ സാട്ടേബാസ് എന്താ സംഭവം എന്നറിയാൻ തന്നെ ഒരു രണ്ടു തവണ വായിച്ചു ചോദിക്കാൻ പേടി കുഴപ്പം പിടിച്ച വാക്ക് വല്ലതുമാണേ അതുമതിയല്ലൊ ഭാഗ്യത്തിന് കമന്റിൽ കണ്ടു

    കഥ ഇഷ്ട്ടായി എന്നാലും രാ‍മൻ സീതയുടെ ആരായിട്ടൂ വരും !!!

    മറുപടിഇല്ലാതാക്കൂ
  17. കഥയിലെ "മന്ദി" വല്ലാതെ കുഴക്കി എങ്കിലും ആശയം കിട്ടി , സഞ്ജു കഹാഹെ...? ലക്ഷ്മി കൈസീഹെ?
    ബഹുത് ശുക്രിയാ..

    മറുപടിഇല്ലാതാക്കൂ

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *