പെണ്‍മുട്ടക്കു നാണമായി
ഇനി വിരിഞ്ഞു പുറത്തിറങ്ങിചിക്കിച്ചികഞ്ഞു,
അങ്കവാലുള്ള പൂവനുരമിക്കാന്‍ പതുങ്ങിക്കൊടുത്ത്
പിന്നെ മുട്ടകളിട്ട്,നാടിളക്കിചുറ്റും ഓടിക്കളിക്കുന്നതോര്‍ത്ത്
പെണ്‍മുട്ടക്കു നാണമായി.
ഫ്രിഡ്ജിലെ കുളിരുന്ന തണുപ്പില്‍ നിന്നും
പെട്ടെന്നാരോ പൊക്കിയെടുത്ത്
തട്ടിപ്പൊളിച്ച് ദോശക്കല്ലില്‍ പരത്തി
കുരുമുളകുപൊടി തൂവി, പുകയും
സിഗരറ്റിന് സാക്ഷിയായി മദ്യത്തിനോപ്പം
ആറു മണിക്കൂര്‍ മല്‍പ്പിടുത്തത്തിനായി
ആമാശയത്തിലേക്കയച്ചു..
മറ്റൊരു സിഗരറ്റിനു സാക്ഷിയായ്
കക്കൂസിലെ ഇരമ്പിയെത്തിയ വെള്ളത്തിനൊപ്പം
നിരര്‍ത്ഥകമായ ജീവിതത്തെ പുച്ഛിച്ച്,
അഴുക്കുചാലിലൂടെ ഒഴുകി സാഗരത്തിലേക്ക് യാത്രയായി.
...
:)
മറുപടിഇല്ലാതാക്കൂകൊള്ളാല്ലോ..
ഇപ്പോള്‍ ചൈനയില്‍ നിന്നും മനുഫാക്ചേഡ് മുട്ടകള്‍
വരുന്നുണ്ടന്നാ കേട്ടെ..