എന്നെ പെണ്ണുകാണാന്‍ ആരോ വരുന്നു എന്ന് അമ്മ വിളിച്ചു പറഞ്ഞതും, ഒരു കൊല്ല്യാന്‍ എവിടെക്കൂടെക്കൊയോ പാഞ്ഞതും ഒരുമിച്ചായിരുന്നു. വല്ലാത്ത ഒരു തരം ചിന്തകളില്‍ ഞാന്‍ മനസ്സിനെകുത്തിക്കറക്കി. മനസ്സ്, അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡറില്‍ കയറിയ കൊച്ചുകുട്ടിയുടെ പേടിയോടേ ശക്തിയായി മിടിച്ചു.
വീട്ടിലെത്തിയതും ബുക്കുകള്‍ ബെഡിലേക്ക് എറിഞ്ഞു, ഒപ്പം ഞാനും മലര്‍ന്നു കിടന്നു.മിക്കവാറും എല്ലാ സിനിമകളിലും നായിക ഇങ്ങനെയൊക്കെയാണല്ലോ..!
“ഡീ...“ അമ്മ നീട്ടി വിളിച്ചു.ഞാന്‍ നായികാ സങ്കല്പത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ് മുന്നില്‍ നിന്ന അമ്മയെ നോക്കി, ചില സീരിയലുകളില്‍ പുരാണാവതാരങ്ങളുടെ വലിപ്പം കാണിക്കാറുള്ള ഷോട്ട് പോലെ അമ്മ മുകളിലേക്ക് നില്‍ക്കുന്നു.
“ചെറുക്കന് ജബലാലീല് ജോലിയാ,സീനിയര്‍ മാനേജറാ.. ഫുള്‍ ഫാമിലി ഇവിടെയും ക്യാനഡേയിലുമാ..ഒരു ചേച്ചി ഉള്ളത് സിങ്കപ്പൂരിലും..”
അതെന്താ അമ്മെ ചെറുക്കന്‍റെ അപ്പന് രണ്ടു ഫാമിലിയുണ്ടോ എന്നു ചോദിക്കാന്‍ മനസ്സു ഒന്നു മിടിച്ചു..പിന്നെ പുവര്‍ ജോക് അടിച്ച് അമ്മയെ ശുണ്ഠിപിടിപ്പിക്കേണ്ട എന്നു തീരുമാനിച്ചു.
“നീ വേഗം കുളിച്ചു റെഡിയാവ്..അവര് ഒരു മണിക്കൂറില്‍ ഇങ്ങെത്തും”
മലയാളിയായ ഞാന്‍ ദിവസവും രണ്ടുനേരം കുളിക്കുമെന്ന് അമ്മക്കറിയാമെങ്കിലും ഈ കുളി ഒരു സ്പെഷ്യലാ,സ്പെഷ്യല്‍ ചായ പോലെ..സ്പെഷ്യല്‍ കുളി..!
ഞാന്‍ കുളിച്ചിറങ്ങിയതും, അമ്മ ഫോണില്‍ എന്തൊക്കെയോ സംസാരിച്ചു കട്ടു ചെയ്തു.
“ആരാ..?”
“അച്ഛനാ..അവര് താഴെ പാര്‍ക്കിങ്ങ് നോക്കുവാ,നീ വേഗം റെഡിയാവ്..“
ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് നോക്കി..അപ്പൊ അതാ അദ്ദേഹം മേലേക്ക് നോക്കുന്നു. പക്ഷേ ഞങ്ങള്‍ പ്രേമത്തിലായില്ല.കാരണം എനിക്കറിയില്ല ആരാ ചെറുക്കന്‍ എന്ന്..!
വേറേ ആരോ ആണ് മുകളിലേക്ക് നോക്കിയതെന്ന് പിന്നീട് മനസ്സിലായി.
ഞാന്‍ അടുക്കളയില്‍ അമ്മയെ സഹായിക്കാനെന്ന വ്യാജേന നിന്നു.അവരും വിചാരിച്ചോട്ടെ ഞാന്‍ ഒരു ഹോംലി ഗേള്‍ ആണെന്ന്.
അമ്മ അവരെ ആനയിച്ചിരുത്തി..അതിനു ശേഷം ആനയുടെ അത്രയും വണ്ണമുള്ള എന്‍റെ ഭാവി അമ്മായിഅമ്മ ആകാന്‍ സാധ്യതയുള്ള.. മഹതിയെ അടുക്കളയിലേക്ക് ആനയിച്ചു. കൂടെ ചെറുക്കന്‍റെ പെങ്ങളാണെന്നു തോന്നുന്നു ഒരു ശൃംഗാരി..എനിക്ക് ഒട്ടും പിടിച്ചില്ല, സ്ത്രീ സഹജമായ അസൂയ എന്ന് ഇതിനെ നിങ്ങള്‍ വിളിക്കരുത്.ഇത് എന്‍റെ ജന്മാവകാശമാണ്. ഭാവി സിസ്റ്റര്‍-ഇന്‍-ലൊയെ കാണുന്ന അന്നു മുതല്‍ വെറുക്കുക എന്നത്.
ഭാവി മതര്‍-ഇന്‍-ലൊ കണ്ട ഉടനേ തലയില്‍ തലോടുന്ന വ്യാജേന മുടിയില്‍ പിടിച്ച് വലിച്ചു,പിന്നെ താടിക്ക് പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു, മൂക്കില്‍ പിടിച്ച് വലിച്ചു..സത്യം പറഞ്ഞാല്‍ ശരിക്കും വേദനിച്ചു.ഇതൊക്കെ ഒരു ടെസ്റ്റിങ്ങ് ആണെന്നെനിക്കറിയാം.എന്‍റെ അമ്മയെക്കൊണ്ട്, ചെറുക്കന്‍റെ മുടിക്കും (ഇപ്പൊ എല്ലാം വെല്‍ ഗേറ്റ് അല്ലേ), താടിക്കും മൂക്കിനും ഒന്നു പിടിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഭാവി സിസ്റ്റര്‍-ഇന്‍-ലൊ എന്നെയും വലിച്ചു കൊണ്ട് ആണുങ്ങളുടെ മുന്നിലെക്കിട്ടു.
“അവര്‍ക്കെന്തെങ്കിലും തമ്മില്‍ പറയാന്‍ ഉണ്ടെങ്കില്‍..?” ഞാന്‍ മുഖം കുനിച്ചു, നാണം നടിച്ചു നിന്നു.എനിക്കൊരു പേടിയുണ്ടായിരുന്നു, ഞാന്‍ കാണിക്കുന്ന നാണം എന്ന രസം മാറി എട്ടാമത്തെയോ, ഒന്‍പതാമത്തെയോ രസമായാല്‍..?
എന്തായാലും അഭിനയം വളരെ കണ്ട്രോള്‍ഡ് ആയിരുന്നു.
“ഇല്ല..എനിക്കൊന്നും പറയാനില്ല” ചെറുക്കന്‍ ഒരു മാന്യനാണല്ലോ..മിക്കവാറും ചിലര്‍ കിട്ടിയ ചാന്‍സില്‍ ഒന്നു പഞ്ചാര അടിക്കുകയാണ് പതിവ് എന്നു കൂട്ടുകാരികള്‍ പറഞ്ഞ് അറിയാം..(ഓ..ഞാന്‍ ഒരു പഞ്ചപാവം), പെണ്ണുകാണാന്‍ വരുമ്പോഴല്ലേ നമ്മളില്‍ നിന്ന് ബഹുമാനം പ്രതീക്ഷിക്കാന്‍ പറ്റൂ.
“ജാതകം ചേര്‍ച്ചയായ സ്ഥിതിക്ക് ഇനി മറ്റുകാര്യങ്ങള്‍ സംസാരിക്കാം..”
അച്ഛന്‍ അകത്തുനിന്ന് ഒരു ഫയല്‍ കൊണ്ടുവന്നു. അപ്പോഴാണ് എനിക്കോര്‍മ്മവന്നത്.കഴിഞ്ഞ ആഴ്ച നടത്തിയ എന്‍റെ മെഡിക്കല്‍ ചെക്അപ്പിന്‍റെ
റിപ്പോര്‍ട്ട്.HIV ടെസ്റ്റുവരെ എടുത്തിരുന്നു.ഒരു വിവാഹത്തിന് എന്തെല്ലാം നൂലാമാലകള്‍.
ചെറുക്കന്‍റെ അച്ഛനും ദേ ഒരു ഫയലുമായി ഇരിക്കുന്നു.
സ്കൂള്‍ , കോളേജ് സെര്‍ട്ടിഫിക്കേറ്റ്സ് എല്ലാം പരിശോധിച്ചു കഴിഞ്ഞു....
രണ്ട് അച്ഛന്മാരും അമ്മമാരും ഫയല്‍ നോക്കി പരസ്പരം തൃപ്തിപ്പെട്ടു.
ഭാവി മതര്‍-ഇന്‍-ലോ ഇടപെട്ടു, “ഇതില്‍ വെര്‍ജിനിറ്റി ടെസ്റ്റിന്‍റെ റിപ്പൊര്‍ട്ടില്ല..?വിശ്വാസല്ലാഞ്ഞിട്ടല്ല..നമ്മള്‍ ഒരു കാര്യത്തിനിറങ്ങുമ്പോള്‍ എല്ലാം നോക്കുന്നത് നല്ലതല്ലേ....”.
“അതിനെന്താ..അതെടുക്കാവുന്നതേ ഉള്ളൂ, നാളെ ആവാം..ന്തേ” പാവം അച്ഛന്‍..!
“അതു വേണ്ട ഞങ്ങള്‍ക്ക് ഒരു ലേഡിഡോക്ടര്‍ ഉണ്ട്, അവിടെ ഞാന്‍ കൊണ്ടുപോകാം” ഭാവി മതര്‍-ഇന്‍-ലോ.കള്ള സെട്ടിഫിക്കേറ്റ് ഉണ്ടാക്കിയാലോ എന്ന പേടിയാവാം.
അങ്ങനെ വെര്‍ജിനിറ്റി ടെസ്റ്റും ഞാന്‍ പാസ്സായി, അതും ചെറുക്കന്‍ പാര്‍ട്ടിയുടെ ഗൈനക്കൊളജി ഡോക്ടറുടെ.താങ്ക് ഗ്വാഡ്.
ഇത്ര വിശ്വാസമില്ലാത്തവര്‍..വിവാഹം കഴിഞ്ഞാല്‍ എന്നെ മുറിയില്‍ പൂട്ടിയിട്ട് ജോലിക്കു പോകുമോ എന്ന് ചോദ്യത്തിന് അമ്മക്ക് ഒരുത്തരവും ഇല്ലായിരുന്നു.
പക്ഷേ ഈ വിവാഹം നടന്നില്ല.കാരണം ഞാന്‍ തന്നെ.
“ചെറുക്കന്‍റെ വെര്‍ജിനിറ്റി ടെസ്റ്റ് നടത്താതെ ഞാന്‍ എങ്ങനെ വിവാഹം കഴിക്കും. “ എന്ന എന്‍റെ ചോദ്യം..
അതിന്‍റെ മറുപടി പുരുഷന്മാര്‍ക്ക് വെര്‍ജിനിറ്റി ടെസ്റ്റ് ഇല്ല എന്നായിരുന്നു.
തെളിയിക്കാന്‍ പറ്റാത്ത സത്യത്തിന് വിലയില്ല.നിങ്ങള്‍ തെളിയിക്കൂ എന്നിട്ട് വരൂ.
മറുപടി പറയാതെ അങ്ങേത്തലക്കല്‍ ഫോണ്‍ കട്ടു ചെയ്യുന്ന ശബ്ദം...
എന്‍റെ സങ്കടം മുഴുവന്‍ അച്ഛനെപ്പറ്റിയായിരുന്നു..പാവം എന്തു മാത്രം വിഷമിച്ചുകാണും.