27 മേയ് 2009

വ്യഭിചാരം-ഒരു നൂതനാശയം

Buzz It
മൂന്നു ദിവസം ഇട്ടതുകൊണ്ട് ഒരു പ്രത്യെക ഷേപ്പ്(ആകൃതി) കൊണ്ട അണ്ടര്‍വെയര്‍ ചുരുട്ടിക്കൂട്ടി ഷെല്‍ഫില്‍ കയറ്റി വക്കുന്നതിനിടയില്‍ അവന്‍ പലപ്രാവശ്യം കോള്‍മയിര്‍ കൊണ്ടു.

"നല്ല യമണ്ടന്‍ സാധനം ആണെന്‍റെ അണ്ണാ" റോയിയുടെ വാക്കുകള്‍ വീണ്ടും വീണ്ടും, ഭാഗ്യക്കുറിക്കാരെന്‍റെ അനൗണ്‍സ്മെന്‍റ് പൊലെ, വിനോദിന്‍റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. മറ്റെ പുല്ലന്‍(ഗൗരീദാസന്‍) റുവൈസില്‍ (അബുദാബിയിലെ ഒരു സ്ഥലം) പോയതു,പൊറോട്ട തിന്നാനിരുന്നവനു, ബീഫ് കറി കിട്ടിയതുപോലെ സുന്ദരസുരഭിലമായിരുന്നു,ഒറ്റക്കൊരു മുറി, ഒരു രാത്രി ഒഴിഞ്ഞു കിട്ടിയ വിനോദിന്‍റെ അവസ്ഥ.അസുലഭമുഹൂര്‍ത്തങ്ങളുടെ മലവെള്ളപ്പാച്ചിലിനുവേണ്ടി,തുറന്നു വിടാന്‍ കൊതിക്കുന്നമുല്ലപ്പെരിയാര്‍ ഡാം പോലെ വിനോദ് 'പ്രകമ്പിതനായി'.

അവളുടെ ഫോട്ടോ.,ഹോ.."കിര്‍ഗിസ്താന്‍കാരിയാ, കഴിഞ്ഞ മാസം ഇറങ്ങിയതാ,അലുവാ പീസ് തന്നെന്‍റെ അണ്ണാ...."റോയിയുടെ വര്‍ണ്ണന വിനോദിനെ ത്രസിപ്പിച്ചിരിക്കുന്നു, അടിമുടി. അവന്‍റെ ചില മുടികള്‍ അതുള്‍ക്കൊള്ളാതെ, സെക്കന്‍റ് ഷോ സിനിമ കാണുന്ന കുടിയന്മാരെപ്പോലെ, ജെല്ലിന്‍റെ തണുപ്പില്‍ ഒതുങ്ങിക്കിടന്നു.

കൊളിംഗ് ബെല്‍ കേട്ടതും വൃത്തിയുണ്ടോയെന്നു മുറിയിലാകെ കണ്ണുകള്‍ കൊണ്ടു ഫൈനല്‍ ടച്ച് നല്‍കി, പിന്നെ നെഞ്ചിടിപ്പൊടെ വാതില്‍ തുറന്നു.

അതാ,അവള്‍ ,ഫോട്ടോയില്‍ കണ്ടതിലും,വിചാരിച്ചതിലും സുന്ദരി.
"Hey.......I am Anjela..Nice to meet u"
അവള്‍ കൈ നീട്ടിതന്‍റെ തണുത്ത കൈ അവളുടെ കൈയ്യില്‍ ഷേക്ക് ചെയ്ത് അവന്‍ പുളകിതഗാത്രനായി മനസ്സാ റോയിക്കു നന്ദി നേര്‍ന്നു, ഒപ്പം ദീര്‍‍ഘായുസ്സും.

നിനച്ചിരിക്കാതെ ബോണസ് കിട്ടിയ സെയില്‍സ് എക്സിക്കൂട്ടിവിനെപ്പോലെ അസ്ഥപ്രഞ്ജനായി നിന്ന വിനോദിനെ വകവെക്കാതെ അവള്‍ അകത്തുകയറി.റ്റൈറ്റ് ജീന്‍സും, ഇപ്പൊ പൊട്ടുമോ എന്നു തോന്നിക്കുന്ന‍ ഇറുകുന്ന ഷര്‍ട്ടും, ഇപ്പോ പൊട്ടണമേ എന്നു പ്രാര്‍ത്ഥിച്ചു, ആയിരം തേങ്ങ ഉടക്കാനുള്ള മനസ്സുമായി അവന്‍ കതകടച്ചു കുറ്റിയിട്ടു."യമണ്ടന്‍ സാധനം" എന്നു റോയി പറഞ്ഞതിനു അഞ്ചാറു "ണ്ട" കൂടുതല്‍ ഇടാന്‍ കൊതിച്ചുകൊണ്ട് മസാഫിയുടെ അല്‍ഫോണ്‍സാ മാങ്കൊ ജ്യുസ് വിറയാര്‍ന്ന കൈകളൊടെ,ധൈര്യം സംഭരിച്ചു അവള്‍‍ക്കു നേരെ നീട്ടി.ഒരു സിപ് ജ്യുസ് അകത്താക്കി , മറ്റോന്നുമില്ലെ എന്ന അര്‍ത്ഥത്തില്‍ അവള്‍ അവനെ നോക്കി.പിന്നെ അവള്‍ തന്നെ നിശ്ശബ്ദതക്കു വിരാമമിട്ടു.

"How many hours you want..?"ഒരു തരം മനസ്സിലാകാത്ത ഇങ്ക്ലീഷ് സ്ലാങ്ങ്.വിറയല്‍ കൊണ്ട് അവനു വാക്കുകള്‍ പുറത്തുവന്നില്ല,വല്ലാത്ത ഒരു പരവേശം.

"You want full night" അവള്‍ ഡീല്‍ ഉറപ്പിച്ചു.
"Yes" ഒരു വിധത്തില്‍ വിനോദ് പറഞ്ഞൊപ്പിച്ചു.
അവള്‍ തന്‍റെ പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള ജീന്‍സിന്‍റെ zip താഴേക്കുമാറ്റി..അവന്‍റെ തൊണ്ടയിലെ ഉമിനീര്‍ മൊത്തത്തില്‍ വറ്റി വരണ്ടു.

zipനടിയിലെ,വെളുത്ത അടിവയറില്‍ ഒട്ടിനില്‍ക്കുന്ന ചെറുയന്ത്രത്തെക്കാട്ടി അവള്‍ നിര്‍ദ്ദേശിച്ചു....

"Swipe your credit card here, I won't take cash because of fake notes"

..