05 മാർച്ച് 2011

മലയാളത്തെറികള്‍..!!

ഇതിന്‍റെ തലക്കെട്ട് വായിച്ചപ്പോള്‍ത്തന്നെ കുറെ തെറികള്‍ മനസില്‍ മിന്നിമറഞ്ഞു എന്ന് കരുതുന്നു. ഓ.. തെറികളെപ്പറ്റി എന്തെഴുതനാ അല്ലേ..! എങ്കിലും, എന്തെങ്കിലും എഴുതിയിട്ട് കാര്യമുണ്ടോ...?.കാര്യമുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ. ആരാണ് തെറി കണ്ടുപിടിച്ചത്..? ഏതോ സംസാരിക്കാന്‍ അറിയാവുന്നവരാകും എന്ന് ഉത്തരം പറഞ്ഞാല്‍ തെറി ഉറപ്പ്.

വെറുതേ പോകുന്ന ഒരു തെണ്ടിയെ, “എടാ തെണ്ടീ” എന്നു വിളിച്ചാല്‍ തിരിച്ചൊരു തെറി വരും. അതായത് ‘തെണ്ടി’ക്ക് പോലും തെണ്ടി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. അപ്പോ തെണ്ടി അല്ലാത്തവരെ അങ്ങനെ വിളിച്ചാല്‍ പ്രതികരണം ഒന്നൂകൂടെ മോശം ആയിരിക്കും. ഇത്രയും പറഞ്ഞത് “തെറി“ ആരുംതന്നെ മനസുകൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്ന് പറയുവാന്‍ മാത്രമാണ്.

തെറി- അധിക്ഷേപം, പഴിക്കുക, ശകാരിക്കുക, ദുര്‍ഭാഷണം, ഭര്‍ത്സിക്കുക,ആട്ടുക ഇതുപോലെ ഒരുപാട് വാക്കുകള്‍ തെറിക്ക് സമാനമായിട്ടുണ്ട്.

മലയാളത്തിലെ മിക്കതെറികളുടെയും ആവിര്‍ഭാവം മറ്റു പല ഭാഷകളില്‍ നിന്നുമാവാം. ഏതു ഭാഷ പഠിക്കാനും തെറിയില്‍ നിന്ന് തുടങ്ങണമെന്നത് ഒരു അലിഖിത നിയമമെന്നോണം പറഞ്ഞു കേട്ടിട്ടുണ്ട്. ഭാഷ എല്ലായിപ്പോഴും പഠിക്കേണ്ടത് കേട്ട് തന്നെയാണ് . ഏതു ഭാഷയിലും കേള്‍ക്കുന്നതില്‍ എറ്റവും സുലഭം തെറികള്‍ തന്നെയാണ് താനും..! ലളിതമായി മനസിലാക്കാന്‍ പറ്റുന്നത് തെറികള്‍ ആയതു കൊണ്ടാവാം ആദ്യം തെറികള്‍ പഠിച്ചു തുടങ്ങുന്നത്.

തെറി - ഒതുക്കപ്പെട്ടവ.

ഏഭ്യന്‍, മര്‍ക്കടന്‍, മൊശകോടന്‍, ശുംഭന്‍ എന്നീ പഴയകാല തെറികള്‍ വളരെ പ്രശസ്തമാണല്ലോ. എന്തുകൊണ്ട് ഈ തെറികള്‍ ഇന്ന് സാധാരണ ജനങ്ങള്‍ വിളിക്കപ്പെടുന്നില്ല..? ഇത്തരം തെറികള്‍ക്ക് കാഠിന്യക്കുറവ് ഉണ്ട് എന്നതായിരിക്കും ഒരു കാരണം , അതായത് കേള്‍ക്കുന്നയാളിന് ഇത് ഒരു തെറിയായിട്ട് അംഗീകരിക്കാന്‍ ഇന്നത്തെക്കാലത്ത് കഴിയുന്നില്ല, തിരിച്ച് ഒരു തെറി വിളിപ്പിക്കത്തക്ക ശക്തി മുകളില്‍ പറഞ്ഞ തെറികള്‍ക്ക് നഷ്ടപ്പെട്ടു. നല്ല നല്ല റൊമാന്‍റിക് തെറികള്‍ പുതുതായി കണ്ടു പിടിച്ചപ്പോള്‍ നിത്യ ജീവിതത്തില്‍ നിന്ന് മുന്‍പറഞ്ഞ തെറികള്‍ അപ്രത്യക്ഷമായി എന്നു വേണം കരുതാന്‍. ഇപ്പോള്‍ മുകളില്‍ ചൂണ്ടിക്കാണിച്ച തെറികള്‍ സിനിമയിലും, രാഷ്ട്രീയത്തിലും അത്യാവശ്യ ഘട്ടത്തില്‍മാത്രം ഉപയോഗിച്ചു കാണുന്നു.

നമ്മള്‍ മലയാളികള്‍ ആഗ്രഹിച്ചകാര്യം നടന്നില്ലെങ്കില്‍ ആദ്യം മനസില്‍ ഒരു തെറിയായിരിക്കും വിളിക്കുക. അത് ആരെ എന്നില്ല, ആരെവേണമെങ്കിലും വിളിക്കും. സൌകര്യപൂര്‍വ്വം പുതിയ തെറികള്‍ ഉണ്ടാക്കി വിളിക്കുന്നവരും ധാരാളം.എത്ര ബലവാനേയും തെറിവിളിച്ച് തോല്പിക്കുന്ന ദാവീദും ഗോലിയാത്തും കളികളുടെ ഉദാഹരണങ്ങള്‍ക്ക് വളരെ ദൂരമൊന്നും പോകേണ്ട, ചുറ്റും ഒന്നു “ചെവി”യോടിച്ചാല്‍ മാത്രം മതി.

തെറി ചില വസ്തുതകള്‍

സാധാരണയായി മലയാളി ഉപയോഗിച്ചു വരുന്ന തെറികള്‍ താഴെപ്പറയുന്നവയാണ്.
1.ശരീരഭാഗങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള തെറികള്‍- ഇതില്‍ അടിമുതല്‍ മുടിവരെ ഉപയോഗിച്ചുകാണുന്നു.
ചട്ടുകാലന്‍, മുറിക്കയ്യന്‍, കോങ്കണ്ണന്‍ അങ്ങനെ പോകുന്നു ഗ്രേഡ് കുറഞ്ഞ തെറികള്‍..!
മൂര്‍ച്ച കൂടിയ തെറികള്‍ കേള്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുകയും ഒപ്പം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുന്നു.
2.ലൈംഗികാവയവങ്ങളെയും ലൈംഗികബന്ധങ്ങളെയും മ്ലേശ്ചവല്‍ക്കരിച്ചുകൊണ്ടുള്ള തെറികള്‍.
3.മുന്‍ഗാമികളെയും കുടുംബത്തെയും കേന്ദ്രീകരിച്ചുള്ള തെറികള്‍- അച്ഛന്‍ , അമ്മ, ചേച്ചി അനിയത്തി, ചേട്ടന്‍, അമ്മൂമ്മ, അമ്മാവന്‍ തുടങ്ങിയവരോടൊപ്പം അവരുടെ അവയവങ്ങളും തെറിയില്‍ കണ്ടുവരുന്നൂ. ഇത്തരം തെറികള്‍ കേട്ടാല്‍ ശരാശരി മലയാളി തിരിച്ചും ഒരു ഡോസ്കൂട്ടി നിശ്ചയമായും തെറിവിളിച്ചിരിക്കും.‍
4. മൃഗങ്ങളെയും പക്ഷികളേയും സാദൃശ്യപ്പെടുത്തിക്കൊണ്ടുള്ള തെറികള്‍. പന്നി , പട്ടി (പട്ടിയുടെ പല ഇനങ്ങള്‍ ഉദാ- മരപ്പട്ടി), ഊളന്‍ എന്നീ മൃഗങ്ങളെയും, അവയുടെ പെണ്‍ വര്‍ഗ്ഗത്തേയും കുഞ്ഞുങ്ങളെയും ഇതിലുള്‍പ്പെടുത്തിയിരിക്കും. കോഴി, മൂങ്ങ എന്നീ പക്ഷികളെയും ചേര്‍ത്തുള്ള തെറികളും സുലഭം.
5. പ്രവൃത്തികളെ , ജോലിയെ ആസ്പദമാക്കിയുള്ള തെറികള്‍
ബാര്‍ബര്‍, ചണ്ഡാലന്‍, ഭിക്ഷക്കാര്‍‍ എന്നിവരൊക്കെ ഇത്തരം തെറികളില്‍ പാത്രങ്ങളാകാറുണ്ട്.
6. മതപരവും ജാതീയവുമായ തെറികള്‍.
7. തിന്നുന്നതും കുടിക്കുന്നതുമായ വസ്തുക്കളെ ചേര്‍ത്തുള്ള തെറികള്‍
എന്നാല്‍ തെറിക്ക് സംസാരഭാഷതന്നെ വേണമെന്നില്ല ,ആംഗ്യഭാഷകൊണ്ട് നയനമനോഹരമായ തെറികള്‍ വിളിക്കുന്ന വിദ്വാന്മാരും/ വിദുഷികളും നമുക്കിടയില്‍ ഉണ്ട്..!

തെറിയുടെ സൈക്കോലോജി

രാഷ്ട്രാന്തരീയവും, സാര്‍വ്വദേശീയവുമായും തെറികള്‍ മുകളില്‍ പറഞ്ഞരീതിയിലൊക്കെത്തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. സ്കിന്നര്‍, ഫ്രോയിഡ്,പാവ്ലോവ് തുടങ്ങിയ മനഃശ്ശാസ്ത്രജ്ഞമാരുടെ തെറിപഠനങ്ങളുടെ വ്യാഖ്യാനങ്ങള്‍ രസാവഹങ്ങളാണ്. വികാര അനവസ്ഥയാണ് തെറിവിളിയുടെ ആണിക്കല്ല് എന്നും മാനസികാരോഗ്യമില്ലാത്തവര്‍‍ ആണ് തെറിവിളിക്കാര്‍ എന്ന് മനഃശാസ്ത്രജ്ഞര്‍ പൊതുവില്‍ കരുതുന്നു. ചെറുപ്പകാലത്തെ അരക്ഷിതത്വം, ശിഥിലമായ കുടുംബാന്തരീക്ഷം അങ്ങനെ ഒരു പാട് കാര്യങ്ങള്‍ ഒരു തെറിവിളിക്കാരനെ/കാരിയെ വാര്‍ത്തെടുക്കുന്നതിന് പിന്നിലുണ്ട്. ഒരാള്‍ എത്ര മാനസികാരോഗ്യമുള്ളവനായാലും നിരന്തരമായ തെറിവിളികള്‍ അയാളെ അന്തര്‍മുഖനാക്കുകയും, ജോലിയില്‍ നിരുത്സാഹവാനാക്കുകയും ചെയ്യുന്നു. ഇത്തരം തെറിവിളികള്‍ ഒരു സമൂഹമാണ് ഏറ്റെടുക്കുന്നതെങ്കില്‍‍ ഒരു പക്ഷേ എതൊരാളേയും ആത്മഹത്യക്ക് വരെ പ്രേരിപ്പിച്ചേക്കാം. ഇരുണ്ടതും ദുഷ്പ്രാപ്യവുമായ വ്യക്തിത്വത്തിന്‍റെ ഒരു ഭാഗമാണ് തെറിവിളിക്കാനുള്ള ത്വര. ഈഗോയെയും, സൂപ്പര്‍ ഈഗോയെയും(ഫ്രോയിഡിന്‍റെ ആശയങ്ങള്‍) തൃപ്തിപ്പെടുത്താനുള്ള ഒരു അബോധപൂര്‍വ്വമായ അമര്‍ഷമാണ് തെറിവിളി...!

അടക്കിവച്ച ലൈംഗിക ദാഹത്തിന്‍റെ പുറന്തള്ളലാണ് തെറികള്‍ എന്ന് ഒരു മനഃശ്ശാസ്ത്രജ്ഞന്‍ എഴുതിയത് വായിച്ച് തന്‍റെ ലൈംഗികാഭീഷ്ടം അറിയിക്കാന്‍ മുന്‍ മനശാസ്ത്ര ലേഖനാടിസ്ഥാനത്തില്‍ സ്ത്രീകളെ തെറി വിളിച്ചയാള്‍ക്ക് കിട്ടിയതോ ദേഹമാസകലം മുറിവുചതവുകള്‍. പിന്നീട് മനഃശ്ശാസ്ത്രജ്ഞനോട് ലേഖനത്തിന്‍റെ സാധുതയെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ “ആ സ്ത്രീകള്‍ എന്‍റെ ലേഖനം വായിക്കാത്തവരാകും” എന്നത്രേ മറുപടി നല്‍കിയത്.

തെറി ക്ലാസ്..!
തെറികള്‍ ആഗോളവല്‍ക്കരിച്ച് , ഉദാത്തമായ രീതിയില്‍ അവതരിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നാല്‍, പരസ്പരം തെറിപറഞ്ഞ് നിരന്തരമായി ഉണ്ടാകുന്ന ടെന്‍ഷനില്‍ നിന്നും ആശ്വാസം കണ്ടെത്താനും ഒപ്പം പണം ഉണ്ടാക്കാനും ഉപകരിച്ചേനെ. ഒരു പക്ഷേ തെറിവിളിച്ച് പണമുണ്ടാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. വളരെ എളുപ്പമായ ഒരു സംഗതിയാണത്. തെറി ഇസ്റ്റിറ്റ്യൂട്ടുകള്‍, തെറി ക്ലബ്ബുകള്‍ എന്നിവ തുടങ്ങിയാല്‍ ധാരാളം അംഗങ്ങളെ കിട്ടും . ഫീ/അംഗത്വ വരിസംഖ്യ ഈടാക്കി തെറി ഇന്‍സ്റ്റിട്യൂട്ടുകളും ക്ലബ്ബുകളും നടത്താം.

ക്ലബ്ബിന്‍റെ പേര് തന്നെ ഒരു തെറിയില്‍ തുടങ്ങിയാല്‍ അത്യുത്തമം . ഇത്തരം ഒരു ക്ലബ്ബിലേക്ക് കടന്നു ചെല്ലുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ഗുഡ് മോണിങ്ങ്, നമസ്തേ എന്നതിന് പകരം ..&&*%%$$## തെറികള്‍ ആയിരിക്കും പറയുന്നത്. അതിനു ശേഷം കുശലം ചോദിക്കുമ്പോള്‍ നല്ല നല്ല തെറികള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം എരിവും പുളിയും ചേര്‍ത്താല്‍ അന്നത്തെ ദിവസം സമാധാനമായി ഉറങ്ങാം.

ഇന്‍സ്റ്റിട്യൂട്ടില്‍ ആണെങ്കില്‍ അധ്യാപകന്‍ ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും കാല് ഡെസ്കിന്‍റെ മുകളില്‍ കയറ്റിവച്ച് നല്ലഒരു തെറി അങ്ങട് കാച്ചും..അധ്യാപകനും തിരിച്ച് ഒരു കണ്ണുപൊട്ടുന്ന പുളിച്ച തെറി..! അങ്ങനെ തെറിക്ലാസ് തുടങ്ങുകയായി.. ! നല്ല തെറിപ്പേരുള്ള പുസ്തകത്തിന്‍റെ ഒന്നാം അദ്ധ്യായതലക്കെട്ട് തന്നെ പ്രായോഗികമായി നിത്യ ജീവിതത്തെ പുളകം കൊള്ളിക്കുന്ന ഒരു തെറിയായിരിക്കും..!

തെറി എന്ന പീഢനം.
പീഢനങ്ങള്‍ മൂന്ന് വിധം, ഇതില്‍ ശാരീരികം, ലൈംഗികം എന്നീ പീഢനങ്ങള്‍ക്ക് കിടനില്‍ക്കുന്നതാണ് മാനസിക (വൈകാരിക) പീഢനവും. തെറിവിളി എന്ന വൈകാരിക പീഢനത്തിനെതിരെ കേസ് കൊടുക്കാന്‍ കഴിയുമോ? ഇതും പീഢനത്തിന്‍റെ പരിധിയില്‍ വരുന്നതുകൊണ്ട് എല്ലാ രാജ്യങ്ങളിലും അതിന്‍റേതായ നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ വിളിച്ചയാളും കേട്ടയാളും അല്ലാതെ സാക്ഷിയും ആവശ്യമാണ് താനും. ജോലി സ്ഥലങ്ങളിലെ തെറിവിളികള്‍ , കുടുംബത്തിനുള്ളിലെ തെറിവിളികള്‍ , സഹനത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിക്കുമ്പോള്‍ കേസുകളായി പരിണമിക്കുന്നു. ഇന്ത്യന്‍ കുടുംബ അവസ്ഥകളില്‍ തെറിവിളികള്‍ക്കെതിരെ വളരെയൊന്നും പ്രതികരിക്കാറില്ല എന്നതാണ് സത്യം. വിവാഹമോചന ഘട്ടങ്ങളില്‍ ഇതും ഒരു കാരണമായി കാണിക്കാന്‍ മാത്രം പരാതിപ്പെടുന്നവരാണ് കൂടുതലും..!

തെറി-തുടക്കം ഒടുക്കം.
എവിടെയാണ് തെറി കൃത്യമായി പ്രയോഗിക്കേണ്ടത് എന്ന് പ്രത്യേകമായി ആരും പഠിപ്പിക്കേണ്ടതില്ല. പൊതു സഭകളില്‍ പ്രയോഗിക്കുന്ന തെറികള്‍ പലരും കുടുംബത്ത് പ്രയോഗിക്കില്ല. കൂട്ടുകാരുടെ മുന്നില്‍ പറയുന്ന തെറികള്‍ ജീവിത പങ്കാളിയുടെ മുന്നിലും പ്രയോഗിച്ചു കാണുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് തനതായ അവസരങ്ങളില്‍ പലതരം തെറികള്‍ നാം തന്നെ അറിയാതെ തയ്യാറാക്കി വെച്ചിരിക്കുന്നു എന്നര്‍ത്ഥം..!

പലകാരണങ്ങളാണ് തെറിപറയാന്‍ പ്രേരകമാകുന്നത്. മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണങ്ങള്‍ കിട്ടാതെ വരുമ്പോഴും, പിരിമുറുക്കവും, ദേഷ്യവും ഒപ്പം അത്ഭുതം തോന്നുമ്പോള്‍ പോലും തെറി പറയുന്നു പലരും.പലപ്പോഴും മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി തെറിയുതിര്‍ക്കുന്നു എന്നതാണ് സത്യം. തെറി പറഞ്ഞ് അഭിവാദ്യം ചെയ്യുന്നവരും ധാരാളമായുണ്ട്. സ്നേഹക്കൂടുതല്‍ കൊണ്ട് തെറിവിളിക്കുന്നവരും, തമാശയ്ക്ക് തെറിപറഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരും ഏറെ.

ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളിലും തെറിവിളി സ്വാഭാവികമായിത്തന്നെയുണ്ട്. പരസ്പരം തോല്പിക്കാനുള്ള വ്യഗ്രതയില്‍ മിക്കപ്പോഴും സ്നേഹിക്കാന്‍ മറന്നു പോകുന്ന നിര്‍ബന്ധിത ബന്ധങ്ങള്‍ക്ക് പങ്കാളിയെ ജയിക്കാന്‍ അത്താണി തെറി തന്നെ. അവിഹിത ബന്ധങ്ങള്‍, സംശയങ്ങള്‍, ലൈംഗികാരാജകത്വം, പണദൌര്‍ലഭ്യം തുടങ്ങിയവയാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് ദമ്പതികളെ നയിക്കുന്നത്.

കുട്ടികള്‍ സാധാരണ തെറി വിളിച്ചു പഠിക്കുന്നത് മാതാപിതാക്കള്‍ പരസ്പരം വിളിക്കുന്നത് കേട്ടിട്ടാണ്. തങ്ങള്‍ പരസ്പരം തെറിവിളിക്കുന്നത് കുട്ടികള്‍ കേട്ട് പുനരവതരിപ്പിക്കുന്നു എന്ന് 90% മാതാപിതാക്കളും സമ്മതിക്കുന്നു.11 വയസുള്ള 3000 കുട്ടികളില്‍ നടത്തിയ പഠനം ഇത് അടിവരയിട്ട് തെളിയിക്കുന്നു. ബഹുഭൂരിപക്ഷം മാതാപിതാക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവര്‍ കുട്ടികളുടെ ആദ്യ ഘട്ടങ്ങളിലെ തെറിവിളി വെറുംതമാശയായിട്ടെടുക്കുകയാണ് പതിവ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഭാഷ. നല്ല ഭാഷ കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഒപ്പം ചുറ്റുമുള്ളവരില്‍ നിന്ന് നല്ല പെരുമാറ്റവും ഉറപ്പുവരുത്തുന്നു.

വീട്ടില്‍ പഠിച്ച തെറികളുടെ പ്രായോഗിക പരിശീലനം കിട്ടുന്നത് സ്കൂളില്‍ ആണെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.സ്വഭവനത്തിങ്കല്‍ മുറപോലെ കോച്ചിങ്ങ് കിട്ടാത്ത ഹതഭാഗ്യര്‍, സ്കൂളില്‍ നിന്ന് അതെല്ലാം സ്വായത്തമാക്കാന്‍ സഹപാഠികള്‍ സഹായിച്ച് സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന സുന്ദരരീതിക്ക് എത്ര കണ്ട് അഭിനന്ദനം ചൊരിഞ്ഞാലും മതിയാകില്ല.‍..!!

നിങ്ങളെ ആരെങ്കിലും തെറിവിളിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും..? നാല് കാര്യങ്ങള്‍ ചെയ്യാം
1.തിരിച്ച് ഡോസ് കൂട്ടി തെറിയഭിഷേകം നടത്താം
2.ശാരീരികമായി എതിരിടാം
3. അവഗണിക്കാം.
4. കേസ് കൊടുക്കാം
ഇതില്‍ ഏതാണ് നല്ലതെന്ന് നിങ്ങള്‍ തീരുമാനിക്കൂ.

എന്തൊക്കെയായിരുന്നാലും തങ്ങള്‍ ഇടപഴകുന്ന സമൂഹത്തിന്‍റെ സംസ്കാരം ആണ് തെറിവിളിക്കാനും , സൌഹാര്‍ദ്ദപരമായി പെരുമാറാനും ശീലിപ്പിക്കുന്നത്. സൌമ്യമായതും , പരുക്കനായതുമായ വാക്കുകള്‍ സമൂഹമാണ് നിയന്ത്രിക്കുന്നത്.സമൂഹത്തിന് പഥ്യമല്ലാത്തതെല്ലാം സമൂഹം പുറന്തള്ളുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് തെറികളും.

തെറിവിളിച്ച് പൊട്ടിത്തെറിക്കുന്നവര്‍ ഓര്‍ക്കുക നിങ്ങള്‍ തെറിവിളിക്കുമ്പോള്‍ നിങ്ങളുടെ സംസ്കാരമാണ് ചോദ്യം ചെയ്യപ്പെടുന്നത്, അല്ലാതെ കേള്‍ക്കുന്നവരുടെയല്ല്ല.

തെറി വിളികേട്ട് ആദ്യം ചെവിയും പിന്നെ ഹൃദയവും പൊട്ടി, അടിയറവ് പറഞ്ഞ് കമഴ്ന്ന് കിടക്കുന്ന ഒരു പാവം ജീവനക്കാരന്‍റെയും തെറിവിളിയില്‍ വിജയം വരിച്ച ബോസിന്‍റേയും ചിത്രത്തോടെ ഇത് അവസാനിപ്പിക്കുന്നു. ശുഭം


48 അഭിപ്രായങ്ങൾ:

  1. അതെ, തെറിക്ക് ജാതിയും മതവും ലിംഗവും വര്‍ഗവുമൊക്കെയുണ്ട്. ഒട്ടും ലളിതമല്ല ഒരു വാക്ക് തെറിയാവുന്നതിന്റെ പ്രക്രിയ.
    ഒരു കാര്യം ഉറപ്പാണ്. തന്നെക്കാള്‍ താണവരാണ് അതിന്റെ ടാര്‍ജറ്റ്. അധികാരമാണ് ഇങ്ങേയറ്റത്ത്. ഓരോ കാലവും അതിന്റേതായ തെറികളാണ് ആവശ്യപ്പെടുന്നത്. നല്ല ലേഖനം.

    മറുപടിഇല്ലാതാക്കൂ
  2. ഇതെന്താ ഇതിപ്പോ ഇങ്ങിനെയൊരു ലേഖനം ലച്ചൂ, ആരെങ്കിലും തെറി വിളിച്ചോ ഈ കുട്ടിയെ...? പോട്ടെ,സാരല്യാന്നേ... ലേഖനത്തിൽ പറഞ്ഞതു പോലെ അവരുടെ സംസ്ക്കാരം അതാവും എന്നു കരുതി വിട്ടു കളയൂന്നേ...

    മറുപടിഇല്ലാതാക്കൂ
  3. you have done so much research in this subject.
    I have seen some people presenting abuses with a poetic touch.anyway,congrats.

    മറുപടിഇല്ലാതാക്കൂ
  4. കുഞ്ഞൂസ്‍നു ലക്ഷ്മിയെ വല്യ പരിചയം ഇല്ലാന്നു തോന്നുന്നു..ബുഹ്ഹ്ഹ്ഹ്ഹ്ഹ്

    ക്ലാ ക്ലാ ക്ലീ

    ഇരുണ്ടതും ദുഷ്പ്രാപ്യവുമായ വ്യക്തിത്വത്തിന്‍റെ ഒരു ഭാഗമാണ് തെറിവിളിക്കാനുള്ള ത്വര.
    :P

    മറുപടിഇല്ലാതാക്കൂ
  5. തുടക്കത്തില്‍ ഇതൊരു തലതിരിഞ്ഞ ലേഖനമാനെന്നു തോന്നിയെങ്കിലും പിന്നീട് ആസ്വാദ്യകരമായി തോന്നി.
    നല്ല ലേഖനം.

    അവസാന വാക്കുകളില്‍ നിന്ന് ഓഫീസില്‍ നടന്നത് ഞങ്ങള്‍ക്ക് ഏതാണ്ട് ഊഹിക്കാം :) ശരിയല്ലേ ?!

    മറുപടിഇല്ലാതാക്കൂ
  6. @#$%^&*()_+_)(*&^%$#@#$%^&^&& കാര്‍ട്ടൂണുകളിലൂടെ പ്രചാരം നേടിയ ഈ തെറി ഭാഷയോ?

    മറുപടിഇല്ലാതാക്കൂ
  7. അഹ്ഹഹഹ്ഹ
    കൊള്ളാം,......
    കൊറേ പരിശ്രമിച്ചൂല്ലെ.......
    ന്റെ ലച്ചൂനാശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  8. അവസാന വാക്കുകളില്‍ നിന്ന് ഓഫീസില്‍ നടന്നത് ഞങ്ങള്‍ക്ക് ഏതാണ്ട് ഊഹിക്കാം :) ശരിയല്ലേ ?!............Ha ha ha

    മറുപടിഇല്ലാതാക്കൂ
  9. തെറിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടാണ് തെറി എന്ന വാക്ക് ഉണ്ടായതെന്ന് പ്രസിദ്ധ സെക്സോലജിസ്ടായ പ്രൊഫ :ഒറാങ്ങ് ഉട്ടാന്ഗ് അഭിപ്രായപ്പെട്ടിട്ടുണ്ട് ..ബു ഹാ ഹാ ഹാ ..:)
    ഇതൊക്കെ പഠിച്ചെടുക്കാന്‍ കുറെയധികം തെറി കേട്ടിട്ടുണ്ട് അല്ലെ മച്ചാന്‍ ...

    മറുപടിഇല്ലാതാക്കൂ
  10. നന്ദി...
    ശ്രീ.ഒരില വെറുതെ
    ശ്രീമതി.കുഞ്ഞൂസ് (Kunjuss)
    ശ്രീ.SHANAVAS
    ശ്രീമതി.ഇന്ദു
    ശ്രീ.kARNOr(കാര്‍ന്നോര്)
    ശ്രീ.തെച്ചിക്കോടന്‍
    ശ്രീ.ബൈജുവചനം
    ശ്രീ.ഞാന്‍ (പ്രബിന്‍)
    ശ്രീമതി.Lathaജി
    ശ്രീ.രമേശ്‌അരൂര്‍


    ഇവിടെ വന്നതിനും..അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി..

    മറുപടിഇല്ലാതാക്കൂ
  11. വിചാരിച്ച അത്രേം ഗുമ്മു വന്നില്ല. പേരൊക്കെ കേട്ടപ്പൊ ഞാന്‍ വിചാരിച്ചത് പുതിയ ഒരു തെറിയെങ്കിലും ലക്ഷ്മി ഇന്ന് റിലീസ്‌ ചെയ്യുമെന്നായിരുന്നു. കളഞ്ഞു!!!

    മറുപടിഇല്ലാതാക്കൂ
  12. നന്ദി..

    ശ്രീ.ആളവന്‍താന്‍..!

    സിനിമാ പോസ്റ്റര്‍ കണ്ട് പടം കാണാന്‍ കേറിയ പോലായി..ഹും..!!
    കമെന്‍റിലെങ്കിലും ഒരു തെറി ഞാന്‍ പ്രതീക്ഷിച്ചു..ആഹ്ഹ്ഹ്

    ഹൃദയം നിറഞ്ഞ നന്ദീട്ടാ..വന്നതിനും അഭിപ്രായം പറഞ്ഞതിനും..

    മറുപടിഇല്ലാതാക്കൂ
  13. പോസ്റ്ററ് കണ്ട് സില്‍മക്ക് കേറിയ പോലായി. ടാക്കീസിനുള്ളീന്ന് മുതലാളിയെ വിളിച്ച നല്ല പുളിച്ച തെറി വരുന്നൂന്ന് പറഞ്ഞാല്‍ അധികപ്പറ്റാവില്ല തന്നെ, ഹിഹിഹി!!

    മറുപടിഇല്ലാതാക്കൂ
  14. ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. എതാനും മാസം മുന്‍പ് ഫേസ്ബുക്കില്‍ എതാനും മാന്യവ്യക്തികളും ചില പെണ്ണുങ്ങളും ചേര്‍ന്ന് ഒരു തെറിമത്സരം തന്നെ നടത്തിയിരുന്നു. അന്ന് ഞാന്‍ ഫേസ്ബുക്കിലെഴുതിയ നോട്ട് ഇവിടെയും പ്രസക്തമെന്നു തോന്നുന്നു: ചില ഭാഗങ്ങള്‍”

    ഒരിയ്ക്കല്‍ ശ്രീബുദ്ധന്‍ ഒരിടത്ത് ധര്‍മ്മപ്രഭാഷണം നടത്തുകയായിരുന്നു. അതില്‍ കോപിഷ്ഠനായ ഒരാള്‍ അദ്ദേഹത്തെ കണ്ടമാനം തെറിയും ചീത്തയും വിളിച്ചു. എത്രയൊക്കെ ആയിട്ടും ബുദ്ധന്‍ സംയമനം വിടാതെ പുഞ്ചിരിച്ചതേയുള്ളു. ഇതു കണ്ട് ശിഷ്യര്‍ അദ്ദേഹത്തോട് ചോദിച്ചു:

    “ഭഗവാനെ അങ്ങെന്താ ഇത്രയുമൊക്കെ കേട്ടിട്ടും ഒന്നും പറയാതിരുന്നത്?”

    “ശിഷ്യാ..ഒരാള്‍ നിനക്കൊരു സമ്മാനം തന്നു എന്നു കരുതുക. നീയതു സ്വീകരിയ്ക്കുന്നില്ല. അപ്പോള്‍ അതാരുടെ കൈയിലായിരിയ്കും?”

    “സംശയമെന്ത്, തന്നയാളുടെ കൈയില്‍ തന്നെ..”

    “ഇവിടെ അദ്ദേഹം തന്ന തെറികള്‍ ഞാന്‍ സ്വീകരിച്ചില്ല. പിന്നെന്തിനു തിരിച്ചു കൊടുക്കണം..?”

    ഇവിടെ ബുദ്ധന്റെ ഫിലോസഫി ശരിയാണോ? എനിയ്ക്കറിയില്ല. ഇവിടെ മിടുക്കന്‍ ബുദ്ധനോ തെറി പറഞ്ഞവനോ ? അതും എനിയ്ക്കറിയില്ല.
    വാസ്തവത്തില്‍ നാം തെറികളായി ഉപയോഗിയ്ക്കുന്ന പദങ്ങളുടെ അര്‍ത്ഥം തിരഞ്ഞാല്‍ അവയില്‍ “തെറി” ഇല്ലെന്നു തന്നെ പറയേണ്ടി വരും. സ്ത്രീ-പുരുഷ ലൈംഗീക അവയങ്ങളുടെ അസംസ്കൃത പര്യായപദങ്ങളാണ് ഏറിയവയും. എന്നാല്‍ അതു “തെറി”യാകുന്നത് പറയുന്ന ആളിന്റെ മനോഭാവം അതില്‍ പ്രതിഫലിയ്ക്കുന്നതു കൊണ്ടാണ്. കഠിനമായ ദേഷ്യം വരുമ്പോള്‍ ചിലര്‍ സ്വയം തെറി പറയും. അത് ഒരു പ്രെഷര്‍ റിലീസ് വാല്‍‌വിന്റെ ഫലം ചെയ്യാറുണ്ട്. മറ്റുചിലര്‍ പ്രതിയോഗിയെ ആണു തെറി പറയുക. അതിലൂടെ പ്രകടിപ്പിയ്ക്കുന്ന വിദ്വേഷം എതിരാളിയ്ക്ക് കൊള്ളുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്തിയാണ് ഇവിടെ നേടുന്നത്. ഇതിലൊന്നും പെടാത്ത, പ്രത്യേക പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ, പരസ്പരം അമേധ്യം വാരിയെറിയുന്ന പോലെ തെറിവിളിയ്ക്കുന്നത്, മനോരോഗത്തിനു തുല്യമാണെന്നേ എനിയ്ക്കു തോന്നുന്നുള്ളു.

    തുണിയില്ലാതെ നടന്ന കാട്ടുമനുഷ്യരില്‍ നിന്നും തുണിയുടുക്കുന്ന നാട്ടുമനുഷ്യരായത് ഒട്ടേറെ കാലത്തെ സാമൂഹ്യ പരിണാമം കൊണ്ടാണ്. എല്ലാം തുറന്നിടുന്നതല്ല, ചിലതൊക്കെ മറയ്ക്കുന്നതാണ് സംസ്കാരം എന്ന് മനുഷ്യന്‍ പഠിച്ചത് ഈ പരിണാമത്തിലൂടെയാണ്. (കേരളത്തില്‍ സ്ത്രീകള്‍ മാറുമറയ്ക്കാനുള്ള അവകാശം നേടിയത് എത്രയോ ത്യാഗനിര്‍ഭരമായ സമരങ്ങളിലൂടെയാണ്!) അതു കൊണ്ടാണ് മനുഷ്യര്‍ മറച്ചു വയ്ക്കുന്ന ഗുഹ്യഭാഗങ്ങളുടെ അസംസ്കൃത പേരുകള്‍ “തെറി”യായി മാറിയത്. ആ ബോധം സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും തലമുറയായി പകര്‍ന്നു കിട്ടിയതാണ്.

    തെറി ഉച്ചത്തില്‍ വിളിച്ചു പറയുന്നതാണ് മിടുക്ക് എന്നു പറയുന്നവര്‍‍, തുണി പറിച്ചെറിഞ്ഞ് നടക്കുന്നതാണ് മിടുക്ക് എന്നു സമ്മതിയ്ക്കേണ്ടി വരും. അവര്‍ മേയ്ക്കപ്പ് കൊണ്ടും ഡൈ കൊണ്ടും ലിപ്സ്റ്റിക്ക് കൊണ്ടും തങ്ങളുടെ ശാരീരിക വൈകല്യങ്ങളെ മറയ്ക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം. സ്വകാര്യതയില്‍ ഭാര്യാ -ഭര്‍ത്താക്ക (സ്ത്രീ-പുരുഷ)ന്മാര്‍ ചെയ്യുന്നത്, പരസ്യമായി ചെയ്യുന്നതാണ് മിടുക്ക് എന്നും സമ്മതിയ്ക്കണം. അതു ജീവിതത്തില്‍ പകര്‍ത്തിക്കാണിയ്ക്കണം. മാത്രമല്ല തങ്ങളുടെ കുട്ടികളെയും ഈ ബോള്‍ഡ്‌നെസ് പഠിപ്പിയ്ക്കാന്‍ തയ്യാറാകണം. ഇതിനൊന്നും തയ്യാറല്ലാത്തവര്‍ തെറി വിളിച്ചു പറയുന്നതില്‍ മാത്രം “ബോള്‍ഡ്‌നെസ്സ്” കാണിച്ചാല്‍ അതിനു പൂര്‍ണതയില്ലെന്നും ചെറിയൊരു മനോവൈകല്യത്തിനപ്പുറം ഒന്നുമല്ലെന്നും സമ്മതിയ്ക്കേണ്ടിയിരിയ്ക്കുന്നു.മനോനില തെറ്റിയ ചിലര്‍ ആരോടെന്നില്ലാതെ തെറി വിളിച്ചു നടക്കുന്നതു കണ്ടിട്ടുണ്ട്. അവരോട് സഹതാപമേ തോന്നാറുള്ളു. എന്നാല്‍ മറ്റു കുഴപ്പങ്ങളില്ലാത്തവര്‍ ഇങ്ങനെ പെരുമാറുമ്പോള്‍ പൊതുവില്‍ നാട്ടിന്‍ പുറങ്ങളില്‍ ആദ്യ ചികിത്സ കൈകള്‍ കൊണ്ടും അതു ഫലിയ്ക്കാതെ വന്നാല്‍ ഭ്രാന്താശുപത്രിയിലുമാണല്ലോ..

    മറുപടിഇല്ലാതാക്കൂ
  15. നല്ല പോസ്റ്റ്‌...!
    പല തെറികളും മനസ്സിലൂടെ കടന്നുപോയോന്നൊരു സംശയം.

    ബിജുവേട്ടനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  16. റോഡിലുണ്ടായ പ്രശ്നത്തിന് ഓട്ടോറിക്ഷ ഡ്രൈവറെ" ശുംഭന്‍ " എന്ന് വിളിച്ച എന്‍റെ നിഷ്കളങ്ക സുഹൃത്തിനെ ഓര്‍ത്തു .ഓട്ടോ ക്കാരന്‍ ചിരിച്ചു മറിഞ്ഞു മുന്നിലൂടെ വണ്ടി ഓടിച്ചു പോയി ..

    നല്ല വിഷയം ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. റ്റൈറ്റിൽ കണ്ടപ്പോൾ എങ്ങനെ ഇതു എഴുതിയിരിക്കും എന്ന ആകാംക്ഷയോടെ വന്നു നോക്കിയതാണ്. മോശമല്ലാത്തഒരു സ്റ്റഡി നടത്തിയിട്ടുണ്ട് ല്ലേ. നന്നായി. കേസു കൊടുക്കാൻ വകുപ്പുണ്ട് ല്ലേ. വെർബൽ അബ്യൂസ് എന്ന കാറ്റഗറിയിൽ.
    കൊള്ളാം.
    കുറെ തെറി കേൾക്കാം എന്നു കരുതി ഓടി വന്നവർക്കു പെരുത്തു നിരാശയായില്ലേ. സന്തോഷമായി.

    മറുപടിഇല്ലാതാക്കൂ
  18. ഇന്നൊരു മെയില്‍ കണ്ടു. ബ്ലോഗുകളുടെ നിയന്ത്രണത്തെപ്പറ്റി. ഗവ:ആക്‍ഷന്‍
    എടുത്തു എന്നാണ് അറിഞ്ഞത്. ഈ ലേഖനം ഒക്കെ അതില്‍ പെടുമോ??

    മറുപടിഇല്ലാതാക്കൂ
  19. നന്ദി
    ശ്രീ.*സൂര്യകണം..|രവി
    -------------------
    നന്ദി
    ശ്രീ.ബിജുകുമാര്‍ alakode
    വിശദമായി അഭിപ്രായം രേഖപ്പെടുത്തിയതും, ഇതിനെ ഗൌരവമായി കണ്ട് പ്രോത്സാഹിപ്പിച്ചതിനേയും മനസാ നന്ദി പറയുന്നു. താങ്കളുടെ അഭിപ്രായം എന്‍റെ ബ്ലോഗിനെക്കാള്‍ ഒരു പടി മുന്നിലാണെന്നതില്‍ അഭിമാനവും ഒപ്പം അഭിനന്ദനങ്ങളും..നന്ദി
    ------------------------
    നന്ദി
    ശ്രീമതി/ കുമാരി zephyr zia
    ----------------
    നന്ദി
    ശ്രീ.ഷമീര്‍ തളിക്കുളം
    തെറികള്‍ മനസിലൂടെ കടന്ന് പോയത് നന്നായി..കീ ബോര്‍ഡീലേക്കെങ്ങാനും ഇറങ്ങി വന്നിരുന്നെങ്കില്‍..!! ആഹ്ഹ്
    ------------------
    നന്ദി
    ശ്രീ.the man to walk with
    ചില തെറികള്‍ നമ്മെ ചിരിപ്പിക്കും..സത്യം തന്നെ..!
    ---------
    നന്ദി.
    ശ്രീ.മുകിൽ
    പിന്നേ. ..കേസ് കൊടുക്കാന്‍ വകുപ്പുണ്ട്..ഇതും പീഢനം അല്ലേ..!!
    -----------------
    നന്ദി
    ശ്രീമതി.കുസുമം ആര്‍ പുന്നപ്ര
    ഇതിനെതിരെ ആക്ഷന്‍ എടുത്താല്‍ ഗവ: തെറിവിളിക്കാന്‍ ഞാന്‍ റെഡ്യാ...ഹും..ഹ്ഹ്
    --------------
    നന്ദി
    ശ്രീ.jayaraj

    ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഹൃഅദയത്തിന്‍റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
    ----------------------------
    എല്ലാവര്‍ക്കും ശുഭദിനംസ്..!

    മറുപടിഇല്ലാതാക്കൂ
  20. തെറി ഒരു ആഗോള പ്രതിഭാസം, പുതിയത് പുതിയത് കാലത്തിന്റെ ആവശ്യം വികാരങ്ങൾക്കനുസ്രുതമായ്...
    എഴുതാനെടുത്ത വിഷയം നല്ല മെയ് വഴക്കത്തോടെ കൈകര്യം ചെയ്തു..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  21. അങ്ങനെ തെറിയും ഒരു പോസ്റ്റായി
    നല്ല രണ്ട തെറികളും പ്രതീക്ഷിച്ചിരിന്നു
    എന്നാലും നിരാശപെടുത്തിയില്ല

    മറുപടിഇല്ലാതാക്കൂ
  22. തിന്നുന്ന വസ്തുക്കളേയും ചിലര് തെറിക്ക് ഉപയോഗിക്കും.

    ഒരിക്കൽ ഒരാൾ പോത്തെ, മൂര്യേ, കഴുതെ എന്നിങ്ങനെ നമ്പൂതിരിയെ തെറിവിളിച്ചപ്പോ നമ്പൂതിരി ഇഢലി, വട, മസാല ദോശ, സാമ്പാറ്, മോര് എന്നിങ്ങനെ തിരിച്ചും പറഞ്ഞു. ഇത് കേട്ട വേറെ ഒരാള് എന്താ നമ്പൂതിരി നിങ്ങൾ ഈ തിന്നുന്നതൊക്കെ പറ്യേണതെന്ന് ചോദിച്ചപ്പോ നമ്പൂതിരി പറഞ്ഞു, അവൻ തിന്നുന്നത് അവൻ പറഞ്ഞു, നാം തിന്നുന്നത് നാം പറഞ്ഞു…

    മറുപടിഇല്ലാതാക്കൂ
  23. നന്ദി
    ശ്രീ.ManzoorAluvila
    ----------------
    നന്ദി
    ശ്രീ.aneesh
    -------------
    നന്ദി
    ശ്രീ.കെ.എം. റഷീദ്
    ----------------
    നന്ദി
    ശ്രീ.ബെഞ്ചാലി

    വളരെ ശരി..
    “പന്നിയെറച്ചി തിന്നുന്നപോലെ തിന്നെടാ..” എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..
    മുസ്ലീംങ്ങള്‍ക്ക് ഇതു വളരെ ഫീല്‍ ചെയ്യും..ഹറാമല്ലേ..!!
    ===============
    എല്ലാവര്‍ക്കും ശുഭദിനം

    മറുപടിഇല്ലാതാക്കൂ
  24. ): വയ്യേ പൊന്നെ വായിക്കാന്‍ ...ഹുഹു

    മറുപടിഇല്ലാതാക്കൂ
  25. എന്താപ്പോ ഈ തെറിയെ പറ്റി ഇത്ര പറയാന്‍? :)

    മറുപടിഇല്ലാതാക്കൂ
  26. നന്ദി
    KANALUKAL
    ----------------
    നന്ദി
    •ღ°♥ Fasal♥°ღ•
    --------------
    നന്ദി
    ശ്രീയേട്ടാ..

    ഒരു തെറി മനസിലെങ്കിലും വിളിക്കാതെ ആര്‍ക്കും ജിവിക്കാനാവില്ല..എന്ന ചിന്ത ഉണ്ടായി..അപ്പൊ എഴുതീതാ..ഹ്ഹ്ഹ്!!

    മറുപടിഇല്ലാതാക്കൂ
  27. മനസ്സാസ്ത്ര ഗവേഷണം നടത്തി എഴുതിയത് പോലുണ്ട്.
    വളരെ നന്നായി.
    (*&*&(^%^&$^#^#_)()_(

    മറുപടിഇല്ലാതാക്കൂ
  28. 'വല്യച്ഛന്റെ ഷഡ്ജം'' ഈ തെറിയെപ്പറ്റി എന്താ അഫിപ്രായം?

    മറുപടിഇല്ലാതാക്കൂ
  29. തെറിയെന്നു കണ്ടപ്പോള്‍ ഓടിക്കയറിയാതാണ്.നോക്കിയപ്പോള്‍ ഇവിടെ ഒരു പിന്നാക്കും ഇല്ല...ഹ ഹ ഹ..അല്ലപിന്നെ.....ഞാന്‍ വേറെ എവിടെയെങ്കിലും തെറിയുണ്ടോന്നു നോക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  30. എന്തൊക്കെ പറഞ്ഞാലും തെറിയായുപയോഗിക്കുന്ന വാക്കുകള്‍ പരിചയപ്പെട്ടിരിക്കുന്നതു തന്നെയാണ്‌ നല്ല\ത്‌ ഉപയോഗിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കുമല്ലൊ

    ഒരു കഥയായി പറഞ്ഞുകേട്ടിട്ടുണ്ട്‌- തന്റെ മകന്‍ ആദ്യ ദിവസം പള്ളിക്കൂടത്തില്‍ നിന്നു വന്നപ്പോള്‍ അവിടെ കേട്ട മുടിയുടെ പര്യായപദം അര്‍ത്ഥമറിയാന്‍ വേണ്ടി അമ്മയോട്‌ ചോദിച്ചു. തലമുടിയുടെ പേരാണെന്ന് അമ്മ പറഞ്ഞു കൊടൂത്തു.
    അടുത്ത ദിവസം സ്ത്രീകളുടെ ഒരു ശരീരാവയവം ആയിരുന്നു കേട്ടത്‌ അതും അവന്‍ വന്ന് അമ്മയോടു ചോദിച്ചു. അമ്മ അതിനു വായ എന്നാണ്‌ അര്‍ത്ഥം എന്നു പറഞ്ഞു കൊടുക്കുകയും, കൂടൂതല്‍ പഠിക്കാതിരിക്കാന്‍ വേണ്ടി പയ്യന്റെ പഠനം അവസാനിപ്പിക്കുകയും ചെയ്തു.


    പക്ഷെ അപകടം നടന്നത്‌ പയ്യന്റെ ചേച്ചിയുടെ കല്ല്യാണ പന്തലില്‍. ചേച്ചിയുടെ മുഖത്ത്‌ പാറിപ്പറന്ന ഒരു മുടി വായിലേക്കു പറന്നു കയറിയത്‌ പയ്യന്‍ പള്ളിക്കൂടത്തില്‍ കേട്ട വാക്കുകള്‍ ഉപയോഗിച്ചു വിളിച്ചു പറഞ്ഞു അത്രെ

    മറുപടിഇല്ലാതാക്കൂ
  31. തെറിയെക്കുറിച്ച് നല്ലൊരു പഠനം തന്നെ നടത്തിയിരിക്കുന്നു....
    ഒരു ph.dക്കുള്ള എല്ലാ സാദ്ധ്യതയും കാണുന്നു..
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  32. തെറി മാഹാത്മ്യം വായിച്ച് കുറേ അറിവു കിട്ടി...ഹിഹി..ആശസംകൾ ലച്ചൂ

    മറുപടിഇല്ലാതാക്കൂ
  33. പോരാ...പോരാ... ഒരു ഗുമ്മില്ലാത്ത എഴുത്ത്..
    ഈ വിഷയം ഒരുപാട്‌ നന്നാക്കാമായിരുന്നു.

    അറ്റ്ലീസ്റ്റ് ഒരു പത്ത് തെറിയെങ്കിലും പച്ചയ്ക്കെഴുതാമായിരുന്നു..
    എന്റെ പ്രതിഷേധം തെറിയായി ഇവിടെ രേഖപ്പെടുത്തുന്നു.

    ഫ് ഫ..@@3$%^&*()+)(#@*&%#@$@%%@%^..!!

    മറുപടിഇല്ലാതാക്കൂ
  34. പുതിയ തെറികള്‍!
    ഛെ! കളഞ്ഞു
    ഞാന്‍ കരുതി പുതിയ തെറീസ് ഉണ്ടെന്ന്!
    തെറി ആശംസകള്‍!

    http://chemmaran.blogspot.com/2011/04/blog-post_23.html

    മറുപടിഇല്ലാതാക്കൂ
  35. ഇത് വായ്ച്ചിട്ട് കോരിത്തരിച്ചിട്ട് വയ്യാ

    $5“\,$5$,]#$,:‘@ , *?&$,..$5&#@</.,+=$,^.,...

    ഔ..ഇപ്പ്യോ ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ സമാധാനായീട്ടാ‍ാ

    അപ്പോൾ പറഞ്ഞ പോലെ ഈ തെറി മഹാത്മ്യം അസ്സല്ലായിട്ടുണ്ട് കേട്ടൊ ലക്

    പിന്നെ ഇതിൽ ഡോക്ട്ട്രേറ്റ് കിട്ടീട്ടുണ്ടോ..?

    മറുപടിഇല്ലാതാക്കൂ
  36. ലച്ചുവേ തെറിയെക്കുരിച്ചുള്ള ഈ ലേഖനം അടിപൊളിയാണ് !! ലച്ചുവിന്റെ ഈ വിഷയത്തിലുള്ള സൂക്ഷ്മമായ നിരീക്ഷണം ശ്ലാഘനീയം തന്നെ !! എല്ലാ ഭാവുകങ്ങളും !!

    സജീവനന്തപുരി

    മറുപടിഇല്ലാതാക്കൂ
  37. ലച്ചുവേ തെറിയെക്കുരിച്ചുള്ള ഈ ലേഖനം അടിപൊളിയാണ് !! ലച്ചുവിന്റെ ഈ വിഷയത്തിലുള്ള സൂക്ഷ്മമായ നിരീക്ഷണം ശ്ലാഘനീയം തന്നെ !! എല്ലാ ഭാവുകങ്ങളും !!

    സജീവനന്തപുരി

    മറുപടിഇല്ലാതാക്കൂ
  38. ശിഷ്യപ്പെടുന്നു....

    സ്വീകരിച്ചാലും....

    കണ്ണ് മഞ്ഞളിച്ചുപോയി.....

    ഇനിയിട്ട് ഒന്നും എഴുതാനും പറ്റുന്നില്ല.....

    നന്നായി... വരട്ടെ....

    മറുപടിഇല്ലാതാക്കൂ
  39. നമിച്ചു മാഷേ.......ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.....

    മറുപടിഇല്ലാതാക്കൂ
  40. ഹോ ഇതൊക്കെ എന്നാ തെറിയാ
    ഞാൻ കൊടുങ്ങല്ലൂരിലേക്ക് മത്സരത്തിനു പങ്കെടുക്കാൻ വേണ്ടി പഠിച്ച തെറിയാ ഒന്നൊന്നര തെറി ..!


    ലക്ക് കൊള്ളാട്ടോ ,,, കുറെ ചിരിച്ചു പിന്നെ ചിന്തിച്ചു

    മറുപടിഇല്ലാതാക്കൂ
  41. എനിക്കൊരു തെറി വരുന്നുണ്ട്..ഹാ

    മറുപടിഇല്ലാതാക്കൂ
  42. നല്ലൊരു വിവേകമുള്ള തെറി പോസ്റ്റ്‌ എന്ന് പറയാം..സാമൂഹ്യ ബോധം പോസ്റ്റിലൂടെ സായത്തമാക്കം എന്ന് തെളിയിക്കുന്നു...........

    മറുപടിഇല്ലാതാക്കൂ
  43. പഠിക്കാനുണ്ട് ഒരുപാട്.... ഇതില്‍ നിന്ന്..... :)

    മറുപടിഇല്ലാതാക്കൂ

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *