24 ഫെബ്രുവരി 2011

അഹമ്മദ് റ്റീ..!!

ദുബായിലെ സാധാരണ കാറുകള്‍ കൂടണയാന്‍ തുടങ്ങുന്നു...!
പാര്‍ക്കിംഗില്‍ കിടക്കുന്ന ചില കാറുകള്‍
ബാറുകളിലേക്ക് പോകാന്‍ തയ്യാറായി...!
 പാര്‍ക്കിംഗ് കിട്ടാത്ത കാറുകള്‍ കറങ്ങിത്തളര്‍ന്നു...!
നഗരം സുരപാനം ചെയ്ത് മയങ്ങാന്‍ ഇനിയും സമയം ബാക്കി.!
ഓ..ഇത്രേമൊക്കെ മതി ആമുഖം.

മൊബൈല്‍ തരിപ്പിലിട്ടതുകൊണ്ട് ശബ്ദമലിനീകരണമില്ല.,
ഇതവനാ വേന്ദ്രന്‍. മാനവേന്ദ്രന്‍.

“അളിയോ..നീയെവിടാ..?”

“എന്താടാ..ഞാന്‍ വീട്ടിലുണ്ട്..”

“എന്താ പരിപാടി..?”
പരിപാടി എന്താണെന്ന് ചോദിക്കണമെങ്കില്‍
അവന്‍ ഫിറ്റായിരിക്കും, എന്നാലും ചോദിച്ചു.

“നീ ഫിറ്റാണോ..”

“ആണോന്ന്, മുക്കാല്‍ കുപ്പി കഴിഞ്ഞു..”

“ഹും നടക്കട്ട്..”

“ഒരു ചെറിയ സംഗതിയുണ്ട്..,
ഞാന്‍ കട്ട് ചെയ്തു വിളിക്കാം. വേറൊരു കോള്‍..”

ഹോ.. എന്തായിരിക്കും..?
സസ്പെന്‍സിലിട്ട് ഫോണ്‍ കട്ടു ചെയ്തുകളഞ്ഞു.
മാനവേന്ദ്രന്‍ ആള് ഒരു വാറ്റ് കന്നാസാ.
കന്നാസെന്ന് പറഞ്ഞാലും ശരിയാവുകയില്ല. ജാറയാ..ജാറ...!!

എന്തായിരിക്കും പറയാനുള്ളത്.

മൊബൈല്‍ വീണ്ടും തരിക്കുന്നു.

“ഹലോ..”

“അളിയോ..നമ്മക്ക് നാളെ ഒരു പ്രോഗ്രാമുണ്ട്.
വൈകിട്ട് ക്രൌണ്‍ പ്ലാസയിലാ. ഒരു പ്രോഡക്റ്റ് ലോഞ്ച്..!”

“എന്തോന്ന്..
പിന്നേ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ വരുമോ അതോ
പ്രോഡക്റ്റ് ലോഞ്ചിന് പോകുമോ..?, ഒന്നു പോഡോ.“

“അളിയാ..കൈവിടരുത്..
നീ ഉണ്ടങ്കിലേ എനിക്ക് പോകാന്‍ പറ്റൂ..
ഇല്ലേ രേണു വഴക്കുണ്ടാക്കും..പ്രശ്നമാകും..”

അതു ശരി എന്‍റെ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റില്‍
പിടിച്ച് കളിക്കാനാ അവന്‍റെ ശ്രമം,
മുതലെടുക്കാന്‍ അവസരം നോക്കി ഇരിക്കുവാ.

“ഉം.. ശരി..ഞാന്‍ വരാം..
എന്നാല്‍ ലോഞ്ചിനൊന്നും ഇല്ല.
എനിക്ക് ഈ വക പരിപാടികളൊന്നും മനസിനു പിടിക്കുകേല്ല.
പിന്നെ എനിക്ക് ഷേക്ക് സായ്യിദ് റോഡില്‍ പോകേണ്ട ഒരു കാര്യണ്ട്..
ആട്ടെ എത്രമണിക്ക് തീരും തന്‍റെ പ്രോഗ്രാം “

“ഏറിയാല്‍ ഒന്‍പത് മണി മാക്സിമം പത്ത്..
അതിനപ്പുറം പോകില്ല..”

“ശരി..നാളെ വിളിക്ക്..ട്ടാ”

എനിക്ക് മനസിലാകുന്നില്ല,
എന്തിനാണോ ഇത്രയും മദ്യം കഴിക്കുന്നത്.
പൂസായാല്‍ പിന്നേം ഇരുന്ന് വലിച്ച് കേറ്റും.
ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറയുന്നു

“ അളിയനറിയില്ല എനിക്ക് വല്യ ടെന്‍ഷനാ..”

“എന്തിന്‍റെ ടെന്‍ഷന്‍..?”

“ഓ..അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസിലാകുവേല..”

ഒരുപാട് പ്രോഡക്റ്റ്സിന്‍റെ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്ന
മാനവേന്ദന്‍റെ ഒരേ ഒരു കുറവ് കോളജില്‍
കൂടെപ്പഠിച്ച ടെന്‍ഷനില്ലാത്ത ഞാന്‍ ആണെന്ന് തോന്നും.!!

“ഞാന്‍ എപ്പോഴും ഫിറ്റാന്നാ രേണു പറയുന്നേ,
എന്തു ചെയ്യാം..വൈകുന്നേരം ഒന്നു ടെന്‍ഷന്‍ ഫ്രീ
ആകാന്‍ ഇതല്ലാതെ വേറേ എന്തു വഴി..”

“നീ എപ്പോഴും ഫിറ്റാന്ന് പറഞ്ഞത് തെറ്റ്, കുടിക്കുമ്പൊ മാത്രം..!!

“അതിന് കുടിക്കാതെ രേണു നിന്നെ കണ്ടിട്ടുണ്ടോ..?”

“നീയിപ്പോഴും പഴയ അളിഞ്ഞ തമാശ തന്നേടേ. സ്റ്റേഷന്‍ മാറ്റിപ്പിടീ..’

“അല്ല ഇതു ഞാന്‍ സീരിയസായിപ്പറഞ്ഞതാ..”

ഒടുക്കത്തെ കുടി കാരണം രേണു ആണ് ബുദ്ധിമുട്ടുന്നത്.

"മൂത്ത മകന് 9 വയസ് കഴിഞ്ഞു.
അവനും ഇതൊക്കെ കണ്ടാ വളരുന്നത് എന്ന ചിന്ത പോലും മാനവേന്ദ്രന് ഇല്ല..”

ഒരിക്കല്‍ രേണു, ഞാന്‍ കൂടെയിരുന്നപ്പോള്‍ അവനോട് ചോദിച്ചു.

“ നിങ്ങള്‍ കുടിച്ചിട്ട് അമ്മയുടെയോ, പെങ്ങളുടെ അടുത്ത് സംസാരിക്കുമോ..?”

“ഇല്ല.”

“പിന്നെന്താ ഭാര്യയ്ക്കും ആ ബഹുമാനം തന്നാല്‍...?
അപ്പൊ ഭാര്യയുടെ സ്ഥാനം എന്താ..?”

അയാള്‍ക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നു.

ഇത് ഒരു ലഹരിയുടെ അവസ്ഥ..!
ഇനി മറ്റൊരുലഹരി- ബിസിനസ്..!!

വണ്ടിയിലിരുന്ന് കഴിഞ്ഞകാല ബിസിനസുകളേയും, അതിന്‍റെ വീഴ്ചകളേയും കുറിച്ച് വായ്തോരാതെ സംസാരിച്ചുക്കൊണ്ടിരുന്നു. പുതിയ മാര്‍ക്കെറ്റിംഗ് സ്ട്രാറ്റജികള്‍ പങ്കുവെയ്ക്കാന്‍ വല്ലാത്ത ഒരു ആവേശം. ചുമ്മാതല്ല കണ്ട ചവര്‍ പ്രോഡക്റ്റ്സ് എല്ലാം ഇറക്കുമതി ചെയ്ത് കാശുണ്ടാക്കിയത്..

“ ഇന്നത്തെ പ്രൊഡക്റ്റ് ലോഞ്ച് വളരെ പ്രത്യേകതരം തന്നെയാണ്..,!
 ഒരു പരീക്ഷണം. അത്രമാത്രം.
 മതം, ജാതി ഒക്കെ ഇന്ന് നിര്‍ണ്ണായക ഘടകം തന്നെ,
എന്തു വാങ്ങുമ്പോഴും ചെയ്യുമ്പോഴും!.“

മാനവേന്ദ്രാ...എന്ന് മനസില്‍ ഞാന്‍ ഉറക്കെ വിളിച്ചു,
 സ്റ്റിയറിംഗ് ഊരിയെടുത്ത് അടിക്കാനുള്ള ആഗ്രഹം അടക്കി.
ഇവന്‍ പുത്യ മതം വല്ലതും ലോഞ്ച് ചെയ്ത് കാശടിക്കാനുള്ള
ശ്രമത്തിലാണൊ എന്തോ..?

‘അളിയാ ..നീ നോക്കിക്കൊ,
മതം സെഗ്മെന്‍റ് ചെയ്താ ഈ പ്രോഡക്റ്റ്
യു എ ഇ യീല്‍ ഇറങ്ങാന്‍ പോകുന്നത്..!’

ഞാന്‍ സാകൂതം അവന്‍റെ മുഖത്ത് നോക്കി

‘അതെന്ത് പ്രോഡക്റ്റാ..മോനേ മാനൂ”

എന്‍റെ ജിജ്ഞാസയെ പുച്ഛിച്ച് തള്ളി അവന്‍ പറഞ്ഞു

“അത് സസ്പന്‍സ്”

ഞാന്‍ നിരാശതയോടെ വണ്ടിയില്‍ നിന്നും
അവനെ ക്രൌണ്‍ പ്ലാസയില്‍ ഇറക്കി.

“പ്രോഗ്രാം കഴിഞ്ഞ് ..വിളീക്ക്..ട്ടാ..
ഞാന്‍ ഇവിടെ എവിടെയെങ്കിലും കാണും..”

9 മണികഴിഞ്ഞു...
ദാ കാള്‍ വരുന്നു..

“ അളിയോ..30 മിനിറ്റിനുള്ളില്‍ ഞാന്‍ ഫ്രീയാകും...”

“കൈവിട്ട് പോയളിയാ...
വേറേ ഒരു പാര്‍‍ട്ടി ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് എടുത്തുകളഞ്ഞു,
സാരമില്ല നമുക്ക് വേറേ നോക്കാം..”

വണ്ടിയില്‍ കയറിയതും ഒരു മനോഹരമായ പായ്ക്കറ്റ് എന്‍റെ നേര്‍ക്ക് നീട്ടീ..

ഇതാണാ പുതിയ പ്രോഡക്റ്റ്..!!

പായ്ക്കറ്റ് തുറന്ന് കണ്ണു നിറയെ കണ്ടു..യു എ ഇ കീഴടക്കാന്‍ പോകുന്ന ആ പുതിയ പ്രോഡക്റ്റ്. ..!!


അതേ..ഇതാണ് മാര്‍ക്കെറ്റ് സെഗ്മെന്‍റേഷന്‍,
ഇതായിരിക്കണം മാര്‍ക്കെറ്റ്സെഗ്മെന്‍റേഷന്‍..!!
മാര്‍ക്കെറ്റിംങ്ങിന്‍റെ പുതിയ തലങ്ങളിലേക്ക്
ഊളിയിടാന്‍ പ്രചോദനമാകുന്ന പുത്യ പ്രോഡക്റ്റ്..!!!
മുസ്ലീം പേരുള്ളതുകൊണ്ട് മാര്‍ക്കെറ്റിംഗ് രൊമ്പ ഈസിയായിരിക്കും..!!

സര്‍വ്വലോക മുസ്ലീംങ്ങള്‍ക്കും ഏതു നേരവും
 കുടിക്കാന്‍ യു കെയില് ‍നിന്ന് ഒരു ചായപ്പൊടി.
അഹമ്മദ് റ്റീ..!!

എനിക്ക് ദാക്ഷായണി ബിസ്കറ്റ്സ് ഓര്‍മ്മവന്നു
പിന്നെ ദൈവത്തിന്റെ പേരുകളുള്ള നെയ്യ്..
ഈ അണ്ഡകടാഹത്തില്‍ അങ്ങനെ എത്രയോ
പ്രോഡക്റ്റുകള്‍ ദൈവങ്ങളും,
മതങ്ങളുമായും സെഗ്മെന്റ് ചെയ്ത് വില്‍ക്കപ്പെടുന്നു..!!

എങ്കിലും പിന്നീട് മനസിലായി...
അഹമ്മദ് റ്റീ പുലി തന്നെ..നല്ല രുചിയുള്ള ചായ..!!
____________________________________________
#റഷ്യയിലും, #ഇറാനിലും എറ്റവും കൂടുതല്‍ വില്‍ക്കുന്ന
ചായപ്പൊടി എന്ന് കമ്പനി അവകാശപ്പെടുന്നു..!!.

31 അഭിപ്രായങ്ങൾ:

  1. എന്തിനും ഏതിനും മതത്തിന്റെ അകമ്പടിയില്ലാതെ ആവില്ല എന്നായിരിക്കുന്നു ഇക്കാലത്ത്‌... രണ്ട്‌ ദിവസം മുമ്പ്‌ അന്തരിച്ച ശ്രീ എം. എ. ജോണ്‍ പറഞ്ഞത്‌ എത്ര വാസ്തവം ... "മതം ഒരു രോഗമാണ്‌... വര്‍ഗ്ഗീയത ഒരു രോഗലക്ഷണവും..."

    മറുപടിഇല്ലാതാക്കൂ
  2. മോഹന്‍ലാല്‍ അച്ചാറുകളും കുറെ കാലം ഉണ്ടായിരുന്നല്ലോ. മതം മാത്രമല്ല എല്ലാ വികാരങ്ങളും കച്ചവടത്തിനായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വളരെ നല്ല കഥ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. ഇതു ഒള്ളതോ? ലിപ്റ്റണും അലോക്കൊസായയും പേരു മാറ്റി നോക്കുമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  4. Nannayi ezhuthi lakshmi..........ee matham segment marketingyil enginae work cheyyum ennu nokkiknam.........

    മറുപടിഇല്ലാതാക്കൂ
  5. ബ്ലോഗ്‌ വഴിയും ചായല പരസ്യം.
    നല്ല ബുദ്ദി.
    അവതരിപ്പിച്ച രീതി നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. ഹഹ്ഹാ....
    ഇതും ഒരു തരം മാര്‍ക്കറ്റിങ് തന്ത്രം ല്ലേ...?

    മറുപടിഇല്ലാതാക്കൂ
  7. ചെറുതായി ഒരു വ്യത്യാസം വരുത്തി അവതരിപ്പിച്ചത്‌ നന്നായി.
    എങ്ങിനെ ആയാലും കച്ചോടം പോടിപൊടിക്കണം.
    അതിനു മാര്‍ഗമൊന്നും ഒരു പ്രശ്നമല്ല.

    മറുപടിഇല്ലാതാക്കൂ
  8. ചില രാജ്യങ്ങളില്‍ ഇന്ന മതക്കാരെ മാത്രം, മതി എന്ന് പറഞ്ഞു ജോലിക്കാരെ ആവശ്യപ്പെടുന്ന ജോലിസ്ഥാപനങ്ങളെ എനിക്കറിയാം. അപ്പോള്‍ ഇങ്ങനെ ഒരു മതത്തിന്റെ പേരില്‍ ഒരു പ്രോഡക്റ്റ് അവതരിപ്പിക്കുന്നതില്‍ അതിശയമില്ല.


    നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. ഈ പരസ്യം ഇവിടെ കൊണ്ട് വന്നിട്ട് ആളുകളെ മെയില്‍ അയച്ചു വരുത്തി വായിപ്പിക്കുന്നതിനു മാനവേന്ദ്രന്‍ വഴി എത്ര ചക്രം ഒപ്പിച്ചു സുഹൃത്തെ?

    മറുപടിഇല്ലാതാക്കൂ
  10. വിനുവേട്ടന്‍
    Shukoor
    രശ്മി കെ എം
    latha (ലതാജീ)
    താന്തോന്നി/Thanthonni
    റിയാസ് (മിഴിനീര്‍ത്തുള്ളി)
    പട്ടേപ്പാടം റാംജി
    jayaraj
    രമേശ്‌അരൂര്‍

    എല്ലാവര്‍ക്കും പെരുത്ത് നന്ദീസ്..
    ആശംസകള്‍സ്..!

    മറുപടിഇല്ലാതാക്കൂ
  11. അഹമ്മദ്‌ ടി മാത്രമല്ല... അരി , പഞ്ചസാര തുടങ്ങിയവയും കണ്ടിരുന്നു ..എല്ലാം കച്ചവട തന്ത്രങ്ങള്‍ തന്നെ ..

    മറുപടിഇല്ലാതാക്കൂ
  12. മതം ഒരു വ്യവസായ ഉല്പ്പന്നമായി വളരുന്നു.ആര്ക്കും വാങാവുന്ന ഏറ്റവും വിലകുറഞ ഉല്പ്പന്നം .

    മറുപടിഇല്ലാതാക്കൂ
  13. അല്ല ലച്ചു ഈ ബ്ലോഗില്‍ ഒരു പരസ്യം കൊടുക്കാന്‍ എത്രയ റേറ്റ് ? എന്തായാലും കൊള്ളാം ഓരോരോ മാര്‍ക്കറ്റിംഗ് സ്ട്രടര്ഗിഎകലെ. ഇപ്പൊ പെട്ടന്ന് ആളെ കൂട്ടാന്‍ പറ്റിയ വഴി മതം തന്നെയാ .. അപ്പൊ സുലാന്‍

    മറുപടിഇല്ലാതാക്കൂ
  14. കുറേ നാള്‍ മുന്‍പ് പീറ്റര്‍ എന്ന മലയാളി ദുബൈയില്‍ പരസ്യ ഏജെന്സി അല്‍ പീറ്റെര്സ് എന്ന് പേരിട്ടത് ഓര്‍മവന്നു ..
    പേരിലും ചില കാര്യങ്ങള്‍ ഉണ്ട് .

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. സിദ്ധീക്ക് തൊഴിയൂര്‍
    ഷമീര്‍ തളിക്കുളം
    നൂലന്‍
    the man to walk with

    നന്ദീസ്..വന്നതിനും അഭിപ്രായം പറഞ്ഞ് പ്രോത്സാഹിപ്പിച്ചതിനും..

    ആശംസകള്‍സ്

    മറുപടിഇല്ലാതാക്കൂ
  16. ഹഹ നല്ല പോസ്റ്റ്‌ ലക്ഷ്മീ...
    ഞാനും കേട്ടു വി.ഐ.പി. ജെട്ടികള്‍ ഇനി മുതല്‍ വീരാന്‍കുട്ടി ജെട്ടികള്‍ എന്ന പേരിലാവും യു.എ.ഇ യില്‍ വില്‍ക്കപ്പെടുക എന്ന്!!

    മറുപടിഇല്ലാതാക്കൂ
  17. ഇത് സമ്മയിച്ച് കൊടുക്കരുത്.. കാഷ് വാങ്ങി ചായക്ക് പരസ്യം ചെയ്യുവാ..ഹ്മ്മ്

    കമ്മീഷന്‍ വീതിച്ച് തരണം...

    മറുപടിഇല്ലാതാക്കൂ
  18. ചെറിയ ഒരു ഇടവേളയ്ക്കുശേഷമാണ് താങ്കളുടെ ഒരു ബ്ലോഗ് വായിക്കുന്നത്.. നന്നയിരിക്കുന്നു എന്നു മാത്രമല്ല... ഒരു ചായപ്പൊടി മാർക്കറ്റിങ്ങിനെ ഇത്ര രസകരമായി മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ അവതരിപ്പിച്ചല്ലൊ.. നല്ല കടുപ്പവും മധുരവുമുള്ള ഒരു ചായ കുടിച്ചപോലെ തോന്നി..

    മറുപടിഇല്ലാതാക്കൂ
  19. എല്ലാം മാര്‍കറ്റിങ്ങ് തന്തങ്ങള്‍!

    ഈ ലക് ആയിരുന്നോ പണ്ട് ലക്ഷമി എന്ന പേരില്‍ ബ്ലോഗിയിരുന്നത്?!, (ഒരോര്‍മ്മ!‍)അതും ഒരു മാര്‍കറ്റിങ്ങ് തന്ത്രം!!

    മറുപടിഇല്ലാതാക്കൂ
  20. ഇതിപ്പോ പരസ്യ ഇനത്തില്‍ എത്ര രൂപ ഒപ്പിച്ചൂന്ന് പറഞ്ഞാലേ ഞാന്‍ കമന്റിടൂ... (ഇവിടെ വന്ന് വായിച്ചു പോകുന്നവര്‍ക്ക് ഓരോ ചായ ഏര്‍പ്പാടാക്കാന്‍ എന്തേലും വഴി?)
    :)

    മറുപടിഇല്ലാതാക്കൂ
  21. 'അഹമദ് ടീ'യുടെ പരസ്യം !!!
    ഇത് ഇവിടെ ഇട്ടതിനു എത്ര കിട്ടി ?? ;-)

    മറുപടിഇല്ലാതാക്കൂ
  22. ചായയേക്കാള്‍ എനിയ്ക്കിഷ്ടപ്പെട്ടത്‌ നല്ല കടുപ്പത്തിലൊരു ചായ കുടിയ്ക്കുന്നതിന്റെ സുഖം പകരുന്ന അവതരണരീതിയാണ്‌... ചായയില്‍ നിന്നും തുടങ്ങി ചാരയത്തിന്റെ സുഗന്ധം തുളുമ്പുന്ന ഒന്നുരണ്ടു കഥപാത്രങ്ങളിലൂടെ മാര്ക്കിറ്റിംഗ്‌ തന്ത്രത്തിന്റെ നവീനരീതികളും, സുരപാനം ചെയ്തു മയങ്ങനൊരുങ്ങുന ദുബായ്‌സന്ധ്യയും എല്ലാം മനോഹരമായി വിവരിച്ചു.... ഒന്നുരണ്ടു ബക്കാല,.. ഒരു ബൂഫിയ. പെട്രോള്‍ പമ്പ്‌,. പേരിനൊരു ബാര്ബിര്ഷോ.പ്പ്‌, അവിടെ കൃത്യമായെത്തുന്ന ഗള്ഫു ന്യൂസ്‌ പത്രം.. ഇതിലൊക്കെ ഒതുങ്ങുന്ന ഗള്ഫുരാജ്യത്തിന്റെ വനാന്തര്ഭാിഗത്തെ ഒരു കൊച്ചുലോകത്തില്‍ വര്ഷജങ്ങളായി ജീവിതം തളയ്ക്കപ്പെട്ട എന്നെപോലെയുള്ളവര്ക്ക് ‌ ഇത്തരം വിവരണങ്ങളൊക്കെ വല്ലാത്ത വിസ്മയത്തൊടെ, അതിലേറേ കൊതിയോടെ മാത്രമെ വായിയ്ക്കാന്‍ കഴിയു..

    ഇനിയൊരു ജന്മമുണ്ടെങ്കില്‍ വീണ്ടുമൊരു മലയാളിയായി ജനിയ്ക്കും ഞാന്‍...ദുബായിയുടെ ഒത്തനടുക്കുതന്നെ ജോലി നേടും,..നഗരത്തിന്റെ ഹൃദയഭാഗത്ത്‌, ഒരു മുട്ടന്‍ ഫ്ലാറ്റിന്റെ തുഞ്ചത്ത്‌ രാപ്പാര്ക്കും ..ദുബായ്‌ ഉത്സവപ്പറമ്പില്‍ ഞാനും എന്റെ (ഇതേ) മാളുവും അടിച്ചുപൊളിച്ചു കറങ്ങും...ചാനലുകളുടെ ഔചിത്യമില്ലാത്ത ചോദ്യങ്ങള്ക്കുാ മുമ്പില്‍ പകച്ചു നില്ക്കും ,..ഇളിഭ്യരാകും,.വിഡ്ഡിച്ചിരി ചിരിയ്ക്കും,.ഒരെതിര്പ്പും പ്രകടിപ്പിയ്ക്കാതെ അവരുടെ താളത്തിനനുസരിച്ച്‌ കുട്ടികുരങ്ങന്മാ,രായി ചുടുചോറു മാന്തും,, പാടും,ആടും...അങ്ങിനെ കോമാളിവേഷം കെട്ടി നാട്ടുകാരെകൊണ്ടു പറയിയ്ക്കും...

    എഴുതിയെഴുതി കാടുകയറി കമെന്റിന്റെ പരിധികള്‍ ലംഘിച്ച്‌ ബൂലോകവാസികളെകൊണ്ടു പറയിയ്ക്കാന്‍ നില്ക്കാ തെ നിറുത്തട്ടെ ...


    വീണ്ടും എഴുതുക... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  23. സത്യം ആണോ ഇത് പോലെ ഒരു ചായ പോടീ ഉണ്ടോ ?
    നല്ല മാര്‍ക്കറ്റിംഗ് .....നല്ല ഐഡിയ ...ഇന്നി എന്ത് ഒക്കെ വരും ...കണ്ടു അറിയാം .....:)

    മറുപടിഇല്ലാതാക്കൂ
  24. അജ്ഞാതന്‍8:40 PM, മാർച്ച് 03, 2011

    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  25. അജ്ഞാതന്‍8:42 PM, മാർച്ച് 03, 2011

    അപ്പോ ഞമ്മളും ഇനി ഞമ്മളെ ഷോപ്പിന്റെ പരസ്യം ബ്ലോഗിലേക്ക് മാറ്റാൻ പോകുകയാ .... നാലാളറിയട്ടേന്നെ.. ഹല്ലപിന്നെ.. ഈ ചായ കുടിച്ചപ്പോ ഞമ്മക്കും ഇത്തിരി ഉന്മേഷം കൂടിയപോലെ ഈ ഉന്മേഷം പോകുന്നതിനു മുൻപ് ഏതെങ്കിലും രണ്ട് ബ്ലോഗു കൂടി വായിക്കട്ടെ ...അപ്പോ കാണാം രസത്തിൽ എഴുതീട്ടോ..ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  26. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം...മാർക്കറ്റിങ്ങ് തന്ത്രങ്ങൾ രസകരമ്മായ്..എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  27. നന്ദി
    ശ്രീയേട്ടാ..
    മുകിൽ
    വരയും വരിയും : സിബു നൂറനാട്
    കൊല്ലേരി തറവാടി
    MyDreams
    ഉമ്മു അമ്മാര്‍
    ManzoorAluvila

    ഇവിടെ വന്നതിനും പ്രോത്സാഹിപ്പിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി..!!

    മറുപടിഇല്ലാതാക്കൂ
  28. ഇപ്പോള്‍ എന്തിനും ഏതിനും മതത്തേയും ജാതിയേയും കൂട്ടുപിടിക്കുന്ന കാലമാണല്ലോ.നര്‍മത്തില്‍ ചാലിച്ച്, മാര്‍ക്കെറ്റിങ്ങിന്റെ പുതിയ തന്ത്രങ്ങള്‍ അവതരിപ്പിച്ച് വര്‍ഗീയതക്കു നേരെയുള്ള ഈ വാളോങ്ങല്‍ വളരെ നന്നായി ലക്ഷ്മീ...

    മറുപടിഇല്ലാതാക്കൂ

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *