03 മേയ് 2011

ഒബാമ Vs ഒസാമ

Buzz Itപേരില്‍ ഒരക്ഷരത്തിന്‍റെ വ്യത്യാസമേ ഉള്ളൂവെങ്കിലും ഒസാമയെ കൊന്നത് തന്‍റെ ഭരണകാലത്താണെന്ന് തങ്ക ലിപികളില്‍ എഴുതി വെയ്ക്കാന്‍ ഒബാമയ്ക്ക് ഈ ഒരു “അരും കൊല“ മതി. കൊന്നു എന്നു മാത്രമല്ല ഇസ്ലാമികാചാരപ്രകാരം കടലില്‍ സംസ്കരിച്ച് ഇസ്ലാമിന്‍റെ ചടങ്ങുകള്‍ പാലിച്ച് ബഹുമാനിക്കാനും അമേരിക്കന്‍ സേന മറന്നില്ല. അതാണ് അമേരിക്ക...! ദേ ആര്‍ എക്സ്ട്രാ ഡീസന്‍റ്...യു നോ.

എന്നാല്‍ ആയിരത്തിനടുത്ത് എണ്ണത്തില്‍ അമേരിക്കയിലെയും, യൂറോപ്യന്‍ ഇന്റ്റെലിജെന്‍സിലും ജോലി ചെയ്യുന്ന കുടുംബാംഗ ബലമൊക്കെ ലാദന് പുല്ലാണ് ..പുല്ല്. വേണ്ടി വന്നാന്‍ ഇനിയും ഒരങ്കത്തിനു കൂടി ബാല്യമുണ്ട് എന്ന് ഒസാമയുടെ പാര്‍ട്ടി ഒബാമയെ വിരട്ടിയതും , എപ്പോഴും അലെര്ട്ടായിരിക്കാന്‍ ലോകജനതയോടും, വിശിഷ്യ അമേരിക്കക്കാരോടും ഒപ്പം മിഷീലിനോടും പുള്ളിക്കാരന്‍ ആഹ്വാനിച്ചു കളഞ്ഞു..!!


ഒസാമ ചത്ത സന്തോഷത്തിലും അതിന്‍റെ ആഘോഷത്തില്‍ ആലസ്യത്തിലാണ്ട‍ മെഷീലിനെ മാറ്റിക്കിടത്തി കൈഫോണില്‍ ഒബാമ കുത്തി വിളിച്ചു..!

ആത്മഗതം:-യെവള്‍ക്കെന്തെരരണോ യെന്തോ ഒരു വെളര്‍ച്ച..? പത്രക്കാര് പറയുന്നതുപോലെയെങ്ങാനും വയറ്റിലുണ്ടോ അവോ?

അളിയോ..എവിടെ? വിവരം ഒന്നും ഇല്ലല്ലോ..?

“അളിയന്‍ അല്ല, കോണ്ടലീസയാ..”“

“പെങ്ങളെ നീയാണാ ഇപ്പോഴും ഫോണ്‍ എടുക്കുന്നേ..ഒന്നു കൊട്”

“വെയിറ്റ്..ട്ടാ...”


“അളിയോ..ബുഷ് അളിയോ..”

“ഞാന്‍ ചൂണ്ടയിടുവാ അളിയാ..എന്താ വിശേഷം..” അങ്ങേത്തലക്കല്‍ ബുഷിന്‍റെ ഘനഗംഭീരശംബ്ദം. ചൂണ്ടയിടുകയാണെന്ന് തെളിയിച്ചുകൊണ്ട് വെള്ളത്തിന്‍റെ ശബ്ദം കേള്‍പ്പിക്കാന്‍ ബുഷളിയന്‍ ചുമ്മാ ഒന്ന് ഫ്ലഷ് ചെയ്തു കൊടുത്തു..!! ഉം.

ഒസാമയെ ഞാന്‍ പിടിച്ചളിയാ...എന്നിട്ട് തല്ലിക്കൊന്ന് കടാലില്‍ തള്ളി..പിന്നല്ല.

“ഉം , കണ്ടു കണ്ടു..തൂക്കിക്കൊല്ലണമായിരുന്നു..!!”

ഒബാമ ഫോണ്‍ കട്ട് ചെയ്തു..!

ഓ..ഒരു വല്യ തൂക്കിക്കൊല്ലുകാരന്‍..ആയുസുമൊത്തോം പറഞ്ഞു നടക്കാന്‍ ഒരു സദ്ദാം..എന്തായാലും സദ്ദാമിനെക്കാള്‍ ഭീകരവാദത്തില്‍ ഒരു പടി മുന്നിലാ ഒസാമ. അളിയന്‍ സദ്ദാമിനെ കൊന്നെങ്കില്‍ ഞാനും ഒട്ടും മോശമല്ല അളിയാ..!!

************************************************************

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

“ ഹെലൊ”

“ എന്തെരെടെ അപ്പീ ഫോണ്‍ എടുക്കാത്തത്..”

“ആരെടെ..ഇത്..?”

“എടാ..ഇത് ഡേവിച്ചായനാ യു കെന്ന്...! ബെഞ്ചമിന്‍ അണ്ണനും ഇവിടെയുണ്ട്..ഒളിച്ച് വന്നതാ സ്മോളടിക്കാന്‍..”

“ഇച്ചായാ ഇവിടെ വല്യ പ്രശ്നമാ....ലവനെ തട്ടിയതിന്‍റെ പ്രതിക്ഷേധ റാലി നടക്ക്വ്വാ..”

“നീയൊരു കാര്യം ചെയ്യ്.. കടപൂട്ടി..വേഗം സ്ഥലം വിട്ടോ..

ഞാന്‍ ഇനി കൈഫോണീല്‍ വിളിക്കാം എന്നിട്ട് തുറന്നാമതി..പുറത്ത് ഒരുബോര്‍ഡ് തൂക്കിയേരെ..“

“യുകെ എമ്പസി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കുന്നതല്ല.“പിന്നെ മറ്റൊരു കാര്യം ഗിലാനിയോ, സര്‍ദാരിയോ ഒക്കെ വിളിച്ചാല്‍ എന്നെ വിളിക്കാന്‍ പറ..ഒകെ..

“ഓകെ..!”

*****************************************************

ടിങ്ങ്..ടാങ്ങ്..ടിങ്ങ് ടാങ്ങ്..

ഒബാമ കാളിങ്ങ് ബെല്ലില്‍ അമര്‍ത്തിപ്പിടിച്ചു.

കതക് തുറന്നതും ഒബാമ ചാടി അകത്ത് കയറി.

“ഇരിപ്പുറക്കുന്നീല്ല അളിയാ....”

“ഒകെഡാ..നീ വാ...ഒന്ന് ചൂടു പിടിപ്പിക്കാം.”

അകത്ത് കയറിയതും ഒബാമയുടെ കണ്ണു തള്ളി. കോണ്ടലീസ ദാ ഒസാമയ്ക്ക് 90 ഒഴിക്കുന്നു...പിന്നെ ചിരിക്കുന്നു.

അപ്പൊ ലവന്മാര് കൊന്ന് കടാലില്‍ തള്ളിയത് ആരെ..?

സ്തബ്ദനായി നിന്ന ഒബാമയെ ബുഷ് തോളില്‍ തട്ടി ആശ്വസിപ്പിച്ചു..

“ നീ പേടിക്കെണ്ടടാ ഉവ്വേ നുമ്മ കോസമെറ്റിക് സര്‍ജറി ചെയ്ത് പാകിസ്ഥാനില്‍ വിട്ട ഒരു പഹയനെയാ ലവന്മാര് തട്ടിയത്..”

“എന്നാലും ഒരു കടും കൈ ആയിപ്പോയി ബുഷ് അളിയാ..‘

ഒബാമ...താടിക്ക് കൈകൊടുത്തു കുത്തീര്‍ന്നു.

‘വളരെ നന്നായി അണ്ണന്മാരെ..അതുകൊണ്ട് എനിക്കൊരൂ ഗുണം ഉണ്ടായി..”

‘’എന്തൂ ഗുണം കോണ്ടൂ..”

കോണ്ടലീസാ അര്‍ദ്ധനിമീലിതമായ മിഴികള്‍ ഇളക്കി ഉത്സാഹവതിയായി..പറഞ്ഞു

1575 ഡോളര്‍ ആയിരുന്ന സ്വര്‍ണ്ണം 40 ഡോളര്‍ ഒറ്റയടിക്ക് കുറഞ്ഞില്ലേ...കളിച്ച കാര്യമോ?

നാല്‍വരും നാല് 90 വീതം അടിച്ച് ആനന്ദ നൃത്തം ചെയ്തു...

******************

അപ്പോഴും ഇങ്ങ് കൊച്ചു കേരളത്തില്‍ പലവീടുകളിലൂം വാര്‍ത്തകള്‍ മുഴങ്ങി.
പാകിസ്ഥാനിലെ അബൊട്ടാബാദില്‍ ബീന്‍ ലാദന്‍ വധിക്കപ്പെട്ടു.

നമുക്ക് പ്രമുഖരുടെ അഭിപ്രായങ്ങളിലേക്ക് കടക്കാം. ഇപ്പൊള്‍ നമ്മുടെ റിപ്പോര്‍ട്ടര്‍ ശ്രീ. ബിജുക്കുട്ടന്‍ ലൈനില്‍ ഉണ്ട്.

ശ്രീ. ബിജുക്കുട്ടന്‍ എങ്ങനെയാണ്..ബിന്‍ലാദന്‍ വധിക്കപ്പെട്ടത്..?

“രാവിലെ ചായക്ക് ശേഷം ലാദന്‍ കക്കൂസില്‍ പോകാന്‍ ബീഡി തപ്പി , ബീഡീ തീര്‍ന്നുപോയതുകൊണ്ട് അതു വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഈ ദുര്യോഗമുണ്ടായത്. കൂട്ടുകാര്‍ പലരും വിലക്കിയെങ്കിലും ലാദന്‍ അനുസരിക്കുകയുണ്ടായില്ല..ശ്രീ സുരേഷ്..

ബിജുക്കുട്ടാ..കേള്‍ക്കാമോ.. തീര്‍ന്നുപോയ ബീഡിക്ക് പകരം സം‌വിധാനം ഒന്നുമില്ലായിരുന്നു എന്നാണോ വിശ്വസിക്കേണ്ടത്..?

സുരേഷ് കേള്‍ക്കാം ...പകരം സവിധാനം ഉണ്ടായിരുന്നു..എന്നാല്‍ കട്ടന്‍ ബീഡി തെറുക്കാന്‍ ചുക്കാ ഉണക്കാനിട്ടിരിക്കുകയായിരുന്നുവെന്നും, തെറുപ്പുകാരന്‍ ഇലവെട്ടിത്തുടങ്ങിയതേ ഉള്ളൂ എന്ന വിവരവും ബിലാദന്‍റെ ബീഡീ സ്പെഷ്യലിസ്റ്റ് സവാഹിരി നമ്മോട് പങ്കുവച്ചു.."

വേറെ എന്തൊക്കെയാണ് ബിജൂ ?

“സവാഹിരി മനഃപൂവ്വം ബീഡി മാറ്റിപ്പിച്ചതാണെന്ന് സംശയം പലരും ഉന്നയിച്ചിട്ടുമുണ്ട്..ഇതു മറ്റു കാര്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നു. നന്ദി സുരേഷ്..!“

ഒസാമയുടെ വധത്തില്‍ പ്രതികരിച്ചതിന് നന്ദി.. നന്ദി ശ്രീ.തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ. എം ഐ ഷാനവാസ്, ശ്രീ ശശി തരൂര്‍, ശ്രീ. ടിന്‍റു മോന്‍, വാര്‍ത്തയില്‍ പങ്കെടുത്തതിനും പ്രതികരിച്ചതിനും നന്ദി. ഇനി മറ്റൊരു പീഢന വാര്‍ത്തയിലേക്ക്....ഇടവേളയ്ക്ക് ശേഷം.

48 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍1:12 AM, മേയ് 03, 2011

  കൊള്ളാംസ്

  മറുപടിഇല്ലാതാക്കൂ
 2. അമേരിക്ക തന്നെ ലാദനെ വളര്‍ത്തി, വേണ്ട ആയുധങ്ങള്‍ (അതും ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയവ) നല്‍കി വളര്‍ത്തി. എന്നാല്‍ അവസാനം അത് തങ്ങള്‍ക്കു തന്നെ ഭീഷണി ആക്കുമെന്നയപ്പോള്‍ അവര്‍ക്ക് ലാദന്‍ ഭീകരവാദിയായി. അവസാനം കൊന്നു കടലില്‍ തള്ളി. അത് തന്നെ കണ്ടോ, മൃത ദേഹം കരയില്‍ മറവു ചെയ്താല്‍ അത് പിന്നീടു ഒരു തീര്‍ഥാടക കേന്ടരമയാലോ എന്ന് കരുതിയാണ് പോലും കടലില്‍ തള്ളിയത്. ഇപ്പോഴും അവര്‍ക്ക് പേടിയാണ്. ചത്തത് ലാദന്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ അയാളുടെ ഡി എന്‍ എ വരെ പരിശോധിച്ചു പോലും. കഷ്ടം. ഇപ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം മുഴുവന്‍ അമേരിക്കയാണല്ലോ നടപ്പാക്കുന്നത്.

  എന്തായാലും പോസ്റ്റ്‌ ഇഷ്ടപ്പെട്ടു. വാഴ്ത്തുക്കള്‍. ഇടയ്ക്കു ആ വഴി വരണേ ....

  മറുപടിഇല്ലാതാക്കൂ
 3. അകത്ത് കയറിയതും ഒബാമയുടെ കണ്ണു തള്ളി. കോണ്ടലീസ് ദാ ഒബാമയ്ക്ക് 90 ഒഴിക്കുന്നു...പിന്നെ ചിരിക്കുന്നു.

  അപ്പൊ ലവന്മാര് കൊന്ന് കടാലില്‍ തള്ളിയത് ആരെ.?
  --------------------------------------
  ഇതിലൊരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ

  കോണ്ടലീസ് 90 ഒഴിച്ചത് ഒബാമക്കോ...? ഒസാമക്കോ...?

  മറുപടിഇല്ലാതാക്കൂ
 4. അകത്ത് കയറിയതും ഒബാമയുടെ കണ്ണു തള്ളി. കോണ്ടലീസ് ദാ ഒബാമയ്ക്ക് 90 ഒഴിക്കുന്നു...പിന്നെ ചിരിക്കുന്നു.
  ലച്ചു ഒരക്ഷരം മാറി പോയെന്നു തോന്നുന്നു രണ്ടും ഒബാമ ...
  എന്തായാലും സംഗതി സൂപ്പര്‍
  അപ്പൊ വീണ്ടും വരാട്ടോ

  മറുപടിഇല്ലാതാക്കൂ
 5. നന്ദി അജ്ഞാതന്‍, ജയരാജ് & റിയാസ്

  @ റിയാസ്
  ഇപ്പൊ മന്‍സിലായില്ലേ ഒരക്ഷരം മാറിയാലുള്ള കൊഴപ്പം.,
  ഈ കോണ്ടലീസയുടെ ഒരു കാര്യം..!!

  മറുപടിഇല്ലാതാക്കൂ
 6. നന്ദി..നൂലന്‍...

  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 7. ഒരു ലാദന്‍ മാത്രം പോയാല്‍ അമേരിക്കയുടെ ഭീഷണി മാറുമോ???

  മറുപടിഇല്ലാതാക്കൂ
 8. ഹ ഹ ഹ അത് ശരി അപ്പൊ വെറൈറ്റി ആണ് ഇത്തവണ. നന്നായി ലക്ഷ്മീ. ആ സംഭവത്തിലെ ഹ്യൂമര്‍ മാക്സിമം തന്നു.

  മറുപടിഇല്ലാതാക്കൂ
 9. Appo Latchu Pantu paranjathu shariyayi. "Naaza Osaamaye Google vazhi kantu"

  ചേട്ടത്തിയും ഗൂഗിള്‍ എര്‍ത്തും പിന്നെ അച്ചായനും..!
  "ജോസിയേ..ഇതിക്കൂടെ പെരക്കകത്ത് നടക്കുന്ന കാര്യങ്ങള്‍ കാണാന്‍ പറ്റുവോടാ..?" ഡാനിയല്‍ അച്ചായന്‍ ഗദ്ഗദ കണ്ഠനായി

  "ഓ..എന്നതാ അപ്പച്ചാ..നമുക്ക് പറ്റില്ലാ പക്ഷേ "നാസ"ക്ക് പറ്റും.."
  "അതാരാടാ ഈ "നാസ"?

  "അല്ലമ്മച്ചീ, ഇത് അമേരിക്കയിലുള്ള ഒരു ബഹിരാകാശ ഗവേഷണ സ്ഥാപനമാ, അവര്‍ക്ക്, ഈ ലോകത്ത് ആര് ചലിച്ചാലും അറിയാന്‍ കഴിയും. എല്ലാം കാണാനും, റെക്കോഡ് ചെയ്ത് സൂക്ഷിക്കാനും കഴിയും"

  മറുപടിഇല്ലാതാക്കൂ
 10. ചത്തത് ലാദന്‍ ഒന്നുമല്ല.
  മൂപ്പരെ കക്ഷത്ത്‌ വലിയൊരു മുഴ ഉണ്ടായിരുന്നു..!!

  (ജോലദോഷം ആയതിനാല്‍ ഒസാമയുടെ വധത്തില്‍ പ്രതികരിക്കാന്‍ പറ്റാത്തതില്‍ കോഴികോട് നിന്നും ആസാദ് ഖേതം പ്രകടിപ്പിച്ചു..!)

  മറുപടിഇല്ലാതാക്കൂ
 11. ഹ്യൂമര്‍ നന്നായിട്ടുണ്ട്.... :)

  മറുപടിഇല്ലാതാക്കൂ
 12. ലച്ചുവിന്റെ നര്‍മം കലക്കി.ഇത്രയും വലിയ അമേരിക്കയ്ക്ക് പിന്നെയും അബദ്ധം പറ്റിയോ?

  മറുപടിഇല്ലാതാക്കൂ
 13. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം ..ചത്തത് ഒസാമയെന്കില്‍ കൊന്നത് ഒബാമ തന്നെ ..അതിന്റെ ക്രെടിട്ടു വേറെ ആര്‍ക്കും വിട്ടു കൊടുക്കില്ലെടെയ്‌ ...ഉണ്ടാക്കിയ കൈകൊണ്ടു തന്നെ വേണ്ടേ ഉദകക്രിയ ചെയ്യാന്‍ >>

  മറുപടിഇല്ലാതാക്കൂ
 14. ബിന്‍ ലാദന്‍ അമേരിക്കന്‍ സേനയെ കണ്ടപ്പോള്‍ പേടിച്ച് മൂത്രമൊഴിച്ചു..പിന്നെ തൂറിപ്പോയി. അപ്പി പൊതിഞ്ഞ് തീളിവായി ഒബാമ അണ്ണന്‍റെ മുന്നില്‍ ഹാജരാക്കിയെന്ന് ലേറ്റസ്റ്റ് ന്യൂസ്. ടിയാന് മൂത്രത്തില്‍ കല്ലുണ്ടെന്നും രണ്ട് മൂന്ന് കല്ലുകള്‍ കൂടെ ഉടന്‍ ഹാജരാക്കണമെന്നും മേലാവില്‍ നിന്ന് ഇണ്ടാസ്..!!  യഥാര്‍ത്ഥ ജിഹാദികള്‍ ഇനിമുതല്‍ ഇറാഖ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നതിനാല്‍ ഇറാഖില്‍ നിന്നും സൈന്യം പിന്മാറില്ല..! ഇറാന്‍ വഴി ബിന്‍ലാദന്‍ പാകിസ്സ്ഥാനില്‍ എത്തിയതിനാല്‍ നെജാദിനെതിരെ ഉപരോധംശക്തിപ്പെടുത്തും..ഒപ്പം യുദ്ധാഹ്വാനവും..!!

  മറുപടിഇല്ലാതാക്കൂ
 15. കലക്കി....ഒരു V.K.N style...നന്നായിട്ടുണ്ട്....ഹാസ്യം നന്നായി വഴങ്ങുന്നുണ്ട്

  മറുപടിഇല്ലാതാക്കൂ
 16. തകര്‍പ്പന്‍ സറ്റയര്‍.
  ചിരിച്ചു മറിഞ്ഞു.
  നന്ദി

  മറുപടിഇല്ലാതാക്കൂ
 17. അജ്ഞാതന്‍5:44 AM, മേയ് 05, 2011

  എടാ കോപ്പേ നിന്‍റെ തല്ലിപ്പൊളി പോസ്റ്റ് വായിച്ചു. ഇതില്‍ നര്‍മ്മം എന്നൊന്നില്ല. എന്തെല്ലാമോ എയുതി വെച്ചിരിക്കുന്നു.

  ബിന്‍ ലാദനെയൊക്കെ തമാശയാക്കാന്‍ നീ വളര്‍ന്നിട്ടില്ല.

  മറുപടിഇല്ലാതാക്കൂ
 18. നര്‍മ്മം നിറഞ്ഞ എഴുത്തു്. അനിയ അമേരിക്കയുടെ
  അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ ദൌര്‍ഭാഗ്യ
  ഇരകളാണു ഇവരൊക്കെ.

  മറുപടിഇല്ലാതാക്കൂ
 19. ലക് എന്ന ലചു ആയ ലക്ഷ്മി കൂട്ടത്തിൽ കാണാറൂണ്ട്, മിഴിയുടെ ബ്ലോഗിൽ എത്തിപ്പെട്ടപ്പോൾ ലക്ഷ്മിയുടെ ബ്ലോഗും കാണാനിടവന്നു, നന്നായി എഴുതുന്നുണ്ട് എന്നാൽ ചില വാക്കുകൾ തനി നാടൻ ഭാഷയിൽ എഴുതാതെ( മുകളീൾ ലക്ഷ്മി എഴുതിയ വരികളിൽ കണ്ണോടിച്ചാൽ കാണാം) കുറച്ച് സാഹിത്യത്തിലായാൽ വായിക്കുന്നവർക്ക് ,,,,,,,,,,,,,,,
  കുറച്ച് കൂടി നന്നാക്കി എഴുതുക, അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 20. നന്നായി ട്ടോ...നർമ്മം നന്നായി വഴങ്ങുന്നുവല്ലോ...

  മറുപടിഇല്ലാതാക്കൂ
 21. സര്‍വ്വശ്രീ.

  കുസുമം ആര്‍ പുന്നപ്ര

  ആളവന്‍താന്‍

  അച്ചൂസ്

  Puthenveeden

  അജ്ഞാതന്‍

  NPT

  ManzoorAluvila

  അനൂപ്‌ .ടി.എം.

  സിദ്ധീക്ക..

  ചക്കി

  SHANAVAS

  the man to walk with

  രമേശ്‌ അരൂര്‍

  തെച്ചിക്കോടന്‍

  aneesh

  കുഞ്ഞൂസ് (Kunjuss)

  മഴത്തുള്ളികള്‍

  ഉമേഷ്‌ പിലിക്കോട്

  ഒരില വെറുതെ

  അജ്ഞാതന്‍

  ജയിംസ് സണ്ണി പാറ്റൂര്‍

  AnaamikA

  shamsudheen perumbatta

  സീത*

  എല്ലാവര്‍ക്കും എന്‍റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.  @

  അജ്ഞാതന്‍

  സുഹൃത്തേ നര്‍മ്മം എന്നലേബലില്‍ എഴുതുന്നൊതുമില്ല. വായിക്കുന്നവര്‍ക്ക് തോന്നുന്നതാണത്.

  മനസില്‍ തോന്നുന്നത് എന്തോ എഴുതുന്നു. സൌഹൃദമുള്ളവര്‍ വിമര്‍ശികുകയും, തിരുത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

  താങ്കള്‍ക്ക് ദേഷ്യം വരാനുണ്ടായ കാര്യം ഇതില്‍ ഒസാമ ബിന്‍ലാദന്‍ ഉണ്ടായതാണെങ്കില്‍ അതും മനഃപൂര്‍വ്വമായിരുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 22. കൊള്ളാം ലച്ചു .....!

  അതി ഫീകരം...ഉം..

  ആശംസകള്‍ !!

  മറുപടിഇല്ലാതാക്കൂ
 23. ഇത് ഭയങ്കര സെറ്റപ്പായ്ട്ട് പെടച്ചിട്ടുണ്ടല്ലോ
  നർമ്മം മർമ്മത്തിൽ കൊള്ളി കേട്ടൊ ലക്

  മറുപടിഇല്ലാതാക്കൂ
 24. നിങ്ങളുടെ ഈ ആഴ്ച (ലോകഫലം മെയ്‌ 1 മുതല്‍ 15വരെ ) : 2 ആമകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് വഴി ഒരുങ്ങും ..അതിലൊരു ആമയെ മറ്റേ ആമ കാച്ചിക്കളയും ..ആമകള്‍ക്ക് പൊതുവേ ഗുണകരമല്ലാത്ത ആഴ്ചയാണ് ... "ബ "എന്ന വാക്ക് പേരിനോടൊപ്പം കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ശനിയുടെ അപഹാരം മാറി ശുക്രന്‍ വരാന്‍ സാധ്യത ഉണ്ട് .!!!
  ലോക വാരഫലം നോക്കാത്തത് കൊണ്ട് കിട്ടിയില്ലേ കണക്കിന് ... വിശ്വാസം വേണം വിശ്വാസം ..!!!
  വിശ്വാസം അതല്ലേ എല്ലാം..!!

  മറുപടിഇല്ലാതാക്കൂ
 25. അപ്പോള്‍ ഇങ്ങിനെ ഒക്കെയായിരുന്നു സംഭവങ്ങള്‍ അല്ലെ. അപ്പോള്‍ ഇപ്പോള്‍ ഒബാമ എവിടെ?
  മര്‍മ്മത്തില്‍ കൊള്ളിച്ച കാര്യം.

  മറുപടിഇല്ലാതാക്കൂ
 26. അജ്ഞാതന്‍8:59 AM, മേയ് 11, 2011

  അവരാരും കാണേണ്ടട്ടാ.....പണി കിട്ടുമേ.... ;-P

  മറുപടിഇല്ലാതാക്കൂ
 27. ഇത് കൊള്ളാല്ലോ ....
  നല്ല ഹ്യൂമര്‍

  മറുപടിഇല്ലാതാക്കൂ
 28. ലച്ചു,നര്‍മ്മം കസറി...നന്നായി രസിച്ചു ട്ടോ...

  മറുപടിഇല്ലാതാക്കൂ
 29. ഒരു ഒസാമ കാരണം ബൂലോകത്തും പോസ്റ്റുകള്‍ക്ക് പഞ്ഞമില്ലല്ലേ...

  രസമായി എഴുതി :)

  മറുപടിഇല്ലാതാക്കൂ
 30. താങ്കളുടെ ബ്ലോഗ്ഗ് ഞാന്‍ വായിച്ചു ..വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
  ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ്‌ ചെയ്യൂ.. http://i.sasneham.net/profiles/blog/list
  കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
  http://i.sasneham.net/main/invitation/new

  മറുപടിഇല്ലാതാക്കൂ
 31. ആക്ഷേപഹാസ്യം കലക്കി. ചിന്തിപ്പിച്ചു. ചിരിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 32. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
  junctionkerala.com ഒന്ന് പോയി നോക്കൂ. 
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു

  മറുപടിഇല്ലാതാക്കൂ
 33. ബീഡി വലിച്ചു വലിച് ലാധണ്ണന്റെ കട്ടേം പടവും മടങ്ങുമെന്ന് പറഞ്ജീരെ അപ്പി

  മറുപടിഇല്ലാതാക്കൂ
 34. കൊള്ളാം.. നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ