06 സെപ്റ്റംബർ 2008

കറേജ്..!

Buzz It
“ടൂറിസ്റ്റ് വാരാഘോഷം വന്നേപ്പിന്നെ നല്ല കോളാ..!”
നാണു ഉള്ളാലെ ചിരിച്ചു. ഉണക്കമീനിന്‍റെ വാലുപോലത്തെ മീശ അനങ്ങി, ഉള്ളാലെ ചിരിച്ചാല്‍ മീശയനങ്ങുമോ.?

ദിവസോം ഒന്നോ രണ്ടോ സായിപ്പന്മാരോ, മദാമ്മമാരോ ഒക്കെ വന്നു കേറും ഈ കുതിര വണ്ടീല്, തുറന്ന കുതിര വണ്ടി ഈ ഹില്‍ സ്റ്റേഷനില്‍ നാണൂന് മാത്രേ ഉള്ളൂ..! അവരൊക്കെ നല്ല രൂപ കൂലിയായും ഡോളര്‍ ടിപ്പായും കൊടുക്കും..! എത്ര പണം കിട്ടിയാലെന്താ, നാണുവിന്‍റെ വാരിയെല്ലുകള്‍ ഒന്നൊന്നായി എണ്ണിയെടുക്കാം, കുതിരയുടെ എണ്ണേണ്ട കാര്യമില്ലാ. വലിച്ചൂരി എടുക്കാവുന്നതേ ഉള്ളൂ. അത്രക്ക് ആഹാരമാ രണ്ടും കഴിക്കുന്നേ..! കുതിരക്ക് നാണുവും , നാണുവിന് കുതിരയും മാത്രമേയുള്ളൂ. എത്രയോ വര്‍ഷങ്ങളായി കുതിര ആ ഒറ്റമുറിയുള്ള വീടീന് പുറത്തും, നാണു അകത്തുമായി നെടുവീര്‍പ്പുകളില്ലാതെ കഴിയുന്നു.

ദുശ്ശീലങ്ങളൊന്നുമില്ലാത്ത നല്ലമനുഷ്യന്‍, വല്ലപ്പോഴും കഞ്ചാവ് വലിക്കും അത്രതന്നെ. പണിയൊക്കെക്കഴിഞ്ഞ് മൂഡ് തോന്നുവാണെങ്കില്‍ ഒരു പൊതി മാത്രം..! പിന്നെ ഒരുപാട് ക്ഷീണം തോന്നിയാല്‍ അരക്കുപ്പി റം. കുതിരക്ക് “റം“ ഹറാമാണെന്നാ നാണുവിചാരിച്ചേ.. നാണു റം കുടിച്ച ഒരു രാത്രിയില്‍ കുതിര നാണുവിനെ കടിച്ചു. കുതിരക്ക് റം ഇഷ്ടമാണെന്നും , കൊടുക്കാത്തത്തിന്‍റെ കൊതിക്കെറുവുകൊണ്ട് കടിച്ചതാണെന്നും കുബുദ്ധികള്‍ നാണുവിനെ പറഞ്ഞ് ധരിപ്പിച്ചു. അതിനുശേഷം പിന്നീടൊരിക്കലും കുതിര കാണ്‍കെ നാണു റം കുടിച്ചിട്ടില്ലാ...!

കോളജീപ്പോകുന്ന പെണ്‍പിള്ളേര് നടക്കുമ്പോ കുലുങ്ങിയാടുന്നതു പോലെ കുതീരേടെ വാല് മാത്രം കുലുങ്ങിയാടും (തെറ്റിദ്ധരിക്കരുത് മുടിയുടെ കാര്യമാ). അതുകൊണ്ടാണല്ലോ അങ്ങനെ മുടികെട്ടുന്നതിനെ “പോണിടെയില്‍“ എന്ന് വിളിക്കുന്നത്..!

ദാ വരുന്നു ഒരു അടിപൊളി മദാമ്മ, നേരേ വന്ന് നാണുവിന്‍റെ വണ്ടിയില്‍ ചാടിക്കയറി. മുട്ടൊപ്പമുള്ള പുള്ളിപ്പാവാടയും, മഞ്ഞ ടീഷര്‍ട്ടുമിട്ട വെളുവെളാ വെളുത്ത മദാമ്മ. വെളുത്ത മദാമ്മയോ..? കറുത്ത മദാമ്മയുണ്ടോ..? പിന്നേ.. എത്രയോ കറുത്ത മദാമ്മമാര്‍ നാണുവിന്‍റെ വണ്ടിയില്‍ കയറിയിരിക്കുന്നു.

“ഗോ...!”
എന്തൊരു പവറാ മദാമ്മയുടെ “ഗോ”ക്ക്..! കേട്ടമാത്രയില്‍ കുതിര പാഞ്ഞു.

സോമുക്കുതിര ഇതു താങ്ങുമോ, കുതിരയെ നാണു അങ്ങനാ വിളിക്കുന്നേ..
എന്തായാലും കുതിര വേഗത്തില്‍ ഓടി, മദാമ്മക്ക് ഇഷ്ടപ്പെട്ടു, അവര്‍ കയ്യടിച്ച് കുതിരയെ പ്രോത്സാഹിപ്പിച്ചു. വണ്ടിയുടെ സൈഡില്‍ പിടിച്ച് ബാലന്‍സ് ചെയ്ത് എഴുന്നേറ്റ് നിന്നു മദാമ്മ .

നാണു തിരിഞ്ഞു നോക്കി, പാവാട മാത്രമിട്ട് ഇങ്ങനെയെഴുന്നേറ്റ് നില്‍ക്കാന്‍ നാണമില്ലേ മദാമ്മേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു നാണുവിന്. എന്നാല്‍ ഉപയോക്താവിന്‍റെ താല്പര്യത്തിനാണല്ലോ മുന്‍ഗണന , സര്‍വീസ് പ്രൊവൈഡര്‍ ആയ നാണു താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനും കച്ച കെട്ടിയിറങ്ങിയവനുമാണ്. പിന്നെന്താ പ്രശ്നം..?

“ബി ഫാസ്റ്റ്” മദാമ്മ സോമുക്കുതിരയോട്, ഇത്രേം സ്പീടൊക്കെ ഇവന്‍ ആദ്യമായിട്ടാ എടുക്കുന്നേ . സെക്കന്‍റ് ഗിയറിനപ്പുറം ഒരു ഗിയര്‍ നാണു കുതിരക്കിട്ടിട്ടില്ലാ, ഇത് ഇപ്പൊ 4 ഗിയര്‍ കഴിഞ്ഞപോലുണ്ട്..?

സോമുക്കുതിരക്കെന്തുപറ്റി, മദാമ്മയെ ഇവനിത്ര പേടിയോ ? സായിപ്പിനെക്കാണുമ്പോള്‍ കവാത്ത് മറക്കുക എന്ന് കേട്ടിരിക്കുന്നു, ഇതിപ്പോള്‍ മദാമ്മയെക്കാണുമ്പോള്‍ സര്‍വ്വം മറന്നോ..?

“ഫാആആആഅസ്റ്റ്....” മദാമ്മ ബാലന്‍സ് ചെയ്യാന്‍ പാടുപെട്ടു..

സോമുക്കുതിരക്കും , നാണുവിനും അല്പാല്പം ഇംഗ്ലീഷ് അറിയാം.. അല്പാല്പം അല്ല ശരിക്കും അറിയാം, എന്നാലും ചില കടുകട്ടിയായ പദങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസം, പക്ഷേ ഏകദേശ അര്‍ത്ഥമൊക്കെ ഊഹിച്ചെടുക്കും..അത്രതന്നെ..

ഈ പറഞ്ഞ ഫാസ്റ്റ് ഒക്കെ സോമുക്കുതിരക്ക് പുല്ലാ..!

വണ്ടി മറിയുമോ..? മറിഞ്ഞാ മദാമ്മയുടെ ദേഹത്തോട്ട് മറിയാന്‍ നാണു ഉറച്ചു..ആ രംഗങ്ങള്‍ മനസ്സില്‍ കാണുകയും, വിണ്ടും അയവിറക്കുകയും ചെയ്തു. വണ്ടിമറിഞ്ഞ് പുല്‍ത്തകിടിയിലൂടെ മദാമ്മയോടൊപ്പം കെട്ടിമറിഞ്ഞ്..ഹോ അയവിറക്കീട്ട് വയ്യ..!

അയവിറക്കിക്കഴിഞ്ഞപ്പോഴേക്കും വണ്ടി നിന്നു..ഓ വണ്ടി വട്ടം കറങ്ങി തിരിച്ചെത്തി.

മദാമ്മയെ നാണു തിരിഞ്ഞു നോക്കി..ശ്ശോ..എന്നാ നില്‍പ്പാ..! തമിഴ് സിനിമാനടിമാരുടെ കൂറ്റന്‍ കട്ടൌട്ട് പോലെ..!

വണ്ടിയില്‍ നിന്നും ചാടിയിറങ്ങി മദാമ്മ ചോദിച്ചു
“ഹൌ ഈസ് മൈ കറേജ്...?”
ഛെ..വൃത്തികെട്ട മദാമ്മ, കാണിച്ചതും പോര, അതിനെപ്പറ്റി അഭിപ്രായം കൂടെ ചോദിക്കുന്നോ..?

“നൈസ്...!“ ടിപ്പ് വാങ്ങിക്കുന്നതിനിടയില്‍ നാണു സത്യസന്ധമായിത്തന്നെ പറഞ്ഞു..
“പക്ഷേ ഇവിടെ ഇതിന് പറയുന്ന പേര് വേറെയാ..(ആത്മഗതം).”

“തേങ്ക്സ്..! മദാമ്മ ചിരിച്ച് നന്ദി പ്രകാശിപ്പിച്ചു...
“ ഐ ലൈക് യുവര്‍ കറേജ് ആള്‍സോ..കീപ്പ് ഇറ്റ് അപ്..“
മദാമ്മ തള്ളവിരലുയര്‍ത്തിക്കാണിച്ച് നടന്നു...

ങ്ങേ..ഇനിനിടക്ക് എന്‍റെ കറേജ് എങ്ങനെ കണ്ട്....നാണു വായും പൊളിച്ച് നിന്നു..!


10 അഭിപ്രായങ്ങൾ:

 1. ഹായ്,
  ആദ്യ പോസ്റ്റുകള്‍ വായിക്കാന്‍ ഒരു സുഖമാണ്. ദാ ഇവിടിപ്പോ ആദ്യ കംമെന്റിടുന്നതും ഞങ്ങള്‍ തന്നെ.. ഭാഗ്യവാന്മാര്‍(?) ഹി ഹി..
  “പക്ഷേ ഇവിടെ ഇതിന് പറയുന്ന പേര് വേറെയാ..(ആത്മഗതം).” ആ ആത്മഗതം,അതെന്തായിരുന്നു? അറിയാനുള്ള മോഹം കൊണ്ടാ.. :)
  കടുകുപാടങ്ങള്‍ കലക്കീട്ടോ.. ബ്ലോഗില്‍ വന്നിട്ട് വായിച്ച സീരിയസ് കഥകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് കടുകുപ്പാടം.... ഓരോന്നായി സമയം കിട്ടുമ്പോ വായിക്കാം.
  സമയമുണ്ടെങ്കില്‍ ആ വഴിയും വരൂ.. ക്ലിക്കൂ
  കാണാം.. കാണും..
  ഹാപ്പി ബാച്ചിലേഴ്സ്
  ജയ്‌ ഹിന്ദ്‌

  മറുപടിഇല്ലാതാക്കൂ
 2. മദാമ്മയുടെ വെളുവെളുത്ത 'കറെജും'
  നാണുവിന്‍റെ കറുകറുത്ത 'കറെജും'...

  നര്‍മ്മത്തില്‍ പൊതിഞ്ഞ ക്ലൈമാക്സില്‍ തീര്‍ത്ത ഒരു കുതിരവണ്ടിയാത്ര
  നടത്തിയ പ്രതീതി ഉണ്ടായി.. അഭിനന്ദനങ്ങള്‍...!!

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളം ..എഴുതുനുള്ള കറെജ്ജു ആരാ

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളം ..എഴുതുനുള്ള കറെജ്ജു ആരാ

  മറുപടിഇല്ലാതാക്കൂ
 5. ങ്ങേ..ഇനിനിടക്ക് എന്‍റെ കറേജ് എങ്ങനെ കണ്ട്....നാണു വായും പൊളിച്ച് നിന്നു..! :D

  മറുപടിഇല്ലാതാക്കൂ
 6. എന്തു പേര് വിളിച്ചാലും കറേജ് അടി പൊളി ആയാല്‍ പോരേ. നാണു അത് കീപ്പ് ഇറ്റ് അപ്.

  മറുപടിഇല്ലാതാക്കൂ
 7. എന്തു പേര് വിളിച്ചാലും കറേജ് അടി പൊളി ആയാല്‍ പോരേ. നാണു അത് കീപ്പ് ഇറ്റ് അപ്.

  മറുപടിഇല്ലാതാക്കൂ
 8. എന്തു പേര് വിളിച്ചാലും കറേജ് അടി പൊളി ആയാല്‍ പോരേ. നാണു അത് കീപ്പ് ഇറ്റ് അപ്.

  മറുപടിഇല്ലാതാക്കൂ
 9. ലക്ക്‌ ഭായ്‌ കറേജ്‌ പൊളിച്ച്‌ 😍

  മറുപടിഇല്ലാതാക്കൂ