03 ജൂലൈ 2009

മുട്ടയും കിട്ടുവും-രാഷ്ട്രീയ ചെറു ഗദ്യം

Buzz It
ലച്ചു‌..ഒരു കഥ പറ.." കിട്ടു ചിണുങ്ങി..ഞാന്‍ അവനെ മൈന്‍ഡ് ചെയ്തില്ല..വായിച്ചുകൊണ്ടിരുന്ന പുസ്തകം അത്രയ്ക്ക് നന്നായിരുന്നു."
എടീ...യക്ചീ ..." അവന്‍ പിണങ്ങി എന്നെ യക്ഷി എന്ന് വിളിച്ചുതുടങ്ങി.അടുത്തത് അവന്‍ ചിറ്റയെ ശല്യപ്പെടുത്തും..പിന്നെ ചിറ്റ വരും..ശുപാര്‍ശയുമായി..വലിയ ചടങ്ങുതന്നെ.

ഞാന്‍ കഥ പറഞ്ഞു തുടങ്ങി.എനിക്ക് പോലും അറിയാത്ത ഒരു കഥ
ഒരിടത്തൊരിടത്ത്..ഒരു കിളി ഉണ്ടായിരുന്നു..അത് ഒരു വൈദ്യുത കമ്പിയില്‍ ഇരുന്നു അറിയാതെ മുട്ടയിട്ടു.മുട്ട തറയില്‍ വീണു പൊട്ടി...എന്തുകൊണ്ട്?അവന്‍ കൈയടിച്ചു ചിരിച്ചു..തുള്ളിച്ചാടി..

"കിളി നിക്കര്‍ ഇട്ടിട്ടില്ലാര്‍ന്നു.."അല്ല..ഞാന്‍ പറഞ്ഞില്ലേ ..അറിയാതെ..കിളിക്ക് അറിയില്ലായിരുന്നു വൈദ്യുത കമ്പിയില്‍ ഇരുന്നു മുട്ട ഇട്ടാല്‍ പൊട്ടുമെന്ന്

ഉത്തരം : കിളിയുടെ അറിവില്ലായ്മ.

അതിന്റടുത്ത ദിവസം കിളി വീണ്ടും അതേ വൈദ്യുത കമ്പിയില്‍ ഇരുന്നു ഒരു മുട്ട കൂടി ഇട്ടു.ഇത്തവണയും മുട്ട തറയില്‍ വീണു പൊട്ടി...എന്തുകൊണ്ട്?

"അറീല്ല..........." അവന്‍റെ ക്ഷമ കെട്ടു എന്ന് തോന്നി.
പൊട്ടുമെന്നറിഞ്ഞിട്ടും കിളി മുട്ടയിട്ടു
ഉത്തരം: കിളി അഹങ്കാരി ആയതുകൊണ്ട്.
കഥ തീര്‍ന്നാല്‍ അവന്‍ പ്രശ്നമുണ്ടാക്കും.

അതുകൊണ്ട്ഞാന്‍ തുടര്‍ന്നു.

അടുത്ത ദിവസം കിളി വീണ്ടും അതേ വൈദ്യുത കമ്പിയില്‍ ഇരുന്നു ഒരു മുട്ട കൂടി ഇട്ടു.ഇത്തവണയും മുട്ട തറയില്‍ വീണു പൊട്ടി...എന്തുകൊണ്ട്?
"അറീല്ല..........."
ഉത്തരം : കിളി പരീക്ഷണം നടത്തുകയായിരുന്നു..മുട്ട പൊട്ടുമോ എന്ന്.

അവനു ഉത്തരം തൃപ്തിയായില്ല , മുഖം കണ്ടാലറിയാം

ഞാന്‍ കഥ തുടര്‍ന്നു.അതിന്റടുത്ത ദിവസം കിളി വീണ്ടും അതേ വൈദ്യുത കമ്പിയില്‍ ഇരുന്നു ഒരു മുട്ട കൂടി ഇട്ടു.ഇത്തവണ മുട്ട തറയില്‍ വീണു പൊട്ടിയില്ല...എന്തുകൊണ്ട്?
അവന്‍ ഉത്തരം പറഞ്ഞില്ല , ബോറന്‍ കഥകേട്ടു ഉറക്കം തൂങ്ങിയിരിക്കുന്നു.

ഉത്തരം: വൈദ്യുത കമ്പിയില്‍ ഇരുന്നു മുട്ടയിട്ടു കിളിക്ക് പരിചയംവന്നിരിക്കുന്നു,എങ്ങനെ പൊട്ടാതെ മുട്ടയിടാമെന്ന് കിളി പഠിച്ചു.I mean experienced...കിളി.

പിന്നെ ഞാന്‍ മനസ്സാ ചിരിച്ചു.ഈ കിളി നമ്മുടെ V S അല്ലാതെ മറ്റാരാണ്‌..
ഉറങ്ങുന്ന കിട്ടുവിന്‍റെ മുഖത്തും ഒരു ചെറു ചിരിയുണ്ടോ ?

4 അഭിപ്രായങ്ങൾ: